ജനുവരി
19 മുതല്‍ 25 വരെ തിരുവനന്തപുരത്ത് നടക്കുന്ന 56-ാമത് സംസ്ഥാന സ്‌കൂള്‍
കലോത്സവം വിക്‌ടേഴ്‌സ് ചാനലില്‍ തല്‍സമയം സംപ്രേഷണം ചെയ്യും. രാവിലെ പത്ത്
മുതല്‍ പരിപാടി അവസാനിക്കുന്നതുവരെ ഇടവിട്ട് സമയങ്ങളിലായാണ് സംപ്രേഷണം.
മത്സര ഫലങ്ങള്‍ ഉടന്‍ പ്രേക്ഷകരിലെത്തിക്കാനുള്ള സംവിധാനവും
ഒരുക്കിയിട്ടുണ്ട്.
www.schoolkalolsavam.in - ലെ ലിങ്കില്‍ ഒരേസമയം പത്തുവേദികള്‍
പ്രത്യക്ഷപ്പെടും. ഇതില്‍ കാണാനാഗ്രഹിക്കുന്ന സ്റ്റേജില്‍ ക്ലിക്ക്
ചെയ്താല്‍ അതില്‍നടക്കുന്ന പരിപാടി ലൈവായി കാണാം. 30 ക്യാമറകളും പ്രധാനവേദിയില്‍
സജ്ജീകരിച്ചിരിക്കുന്ന സ്റ്റുഡിയോയും
വിക്‌ടേഴ്‌സ് തയ്യാറാക്കും. മത്സരങ്ങളില്‍ വിജയികളായവരുടെ
കലാപ്രകടനങ്ങള്‍, അഭിമുഖങ്ങള്‍ എന്നിവയും സംപ്രേഷണം ചെയ്യും.
ഐ.ടി@സ്‌കൂള്‍ സജ്ജമാക്കിയ ആന്‍ഡ്രേയ്ഡ് ആപ്പ് ഗൂഗിളിന്റെ
പ്ലേസ്റ്റോറില്‍ ലഭിക്കും. സ്‌കൂള്‍ കലോല്‍സവം ആപ്പ് സൗജന്യമായി ഡൗണ്‍ ലോഡ്
ചെയ്ത് മൊബൈലില്‍ ഇന്‍സ്റ്റാള്‍ ചെയ്താല്‍ കലോല്‍സവവുമായി ബന്ധപ്പെട്ട
എല്ലാ വിവരവും ഉപയോക്താക്കള്‍ക്ക് ശേഖരിക്കാം. എത്ര കൂടിയ ഡേറ്റയും
ഞൊടിയിടയ്ക്കുള്ളില്‍ പ്രത്യക്ഷപ്പെടുന്ന കണ്ടന്റ് ഡെലിവറി നെറ്റ്‌വര്‍ക്ക്
വഴിയാണ് ഈ സൗകര്യം ഐ.ടി@സ്‌കൂള്‍ ഒരുക്കിയിട്ടുള്ളത്.