പത്താം ക്ലാസിലെ ഗണിതവുമായി ബന്ധപ്പെട്ട് പാലക്കാട് ജില്ലയിലെ രണ്ട് ഗണിതാധ്യാപകര്‍ തയ്യാറാക്കി നല്‍കിയ വ്യത്യസ്ഥങ്ങളും പുതുമ നിറഞ്ഞതുമായ രണ്ട് പ്രവര്‍ത്തനങ്ങളാണ് ഇത്തവണ പരിചയപ്പെടുത്തുന്നത്.
ബഹുപദങ്ങളുമായി ബന്ധപ്പെട്ട് കുട്ടികള്‍ക്ക് പരിശീലനത്തിന് പ്രയോജനപ്പെടത്തക്ക രീതിയില്‍ ഒരു പ്രവര്‍ത്തനം തയ്യാറാക്കി നല്‍കിയിരിക്കുന്നത് ശ്രീ പ്രമോദ് മൂര്‍ത്തി സാറാണ്. പത്താം ക്ലാസ് ഗണിതത്തിലെ ബഹുപദങ്ങള്‍ എന്ന പാഠഭാഗത്തിലെ ഘടകക്രിയ ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ പരിശീലിക്കുന്നതിന് ഈ പാഠഭാഗം ഏറെ പ്രയോജനം ചെയ്യും. ഉബുണ്ടു 14.04ല്‍ പ്രവര്‍ത്തിക്കുന്ന ഈ സോഫ്റ്റ്‌വെയര്‍ ചുവടെയുള്ള ലിങ്കില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. ഡൗണ്‍ലോഡ് ചെയ്ത ഫയലിനെ കമ്പ്യൂട്ടറില്‍ Extract ചെയ്ത് ലഭിക്കുന്ന ഫയലില്‍ Double Click ചെയ്യുന്നതോടെ ഇത് പ്രവര്‍ത്തനക്ഷമമാവുകയും പരിശീലിക്കുകയും ചെയ്യാവുന്നതാണ്. ഈ പ്രവര്‍ത്തനം ബ്ലോഗിനയച്ചു തന്ന ശ്രീ പ്രമോദ് മൂര്‍ത്തി സാറിന് ബ്ലോഗിന്റെ നന്ദി അറിയിക്കുന്നു.

ഇതോടൊപ്പം തന്നെ പത്താം ക്ലാസിലെ പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്കായി നിര്‍മ്മിതികളും സ്റ്റാറ്റിസ്റ്റിക്ക്സിലെയും പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുത്തി ഒരു വര്‍ക്ക്ഷീറ്റ് തയ്യാറാക്കി നല്‍കിയിരിക്കുന്നത് ശ്രീ ഗോപീകൃഷ്‌ണന്‍ സാറാണ്. ഓരോ ചോദ്യത്തിന്റെയും പ്രവര്‍ത്തനങ്ങള്‍ അതേ ഷീറ്റില്‍ തന്നെ ചെയ്ത് പരിശീലിക്കുന്നതിന് ഉചിതമായ രീതിയില്‍ തയ്യാറാക്കിയ ഈ വര്‍ക്ക്ഷീറ്റ് പ്രസ്തുത വിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ക്ക് പഠനപ്രവര്‍ത്തനത്തിന് ഏറെ സഹായപ്രദമാകുമെന്നതില്‍ സംശയം വേണ്ട. ശ്രീ ഗോപീകൃഷ്ണന്‍ സാറിനും ബ്ലോഗ് ടീമിന്റെ നന്ദി
വര്‍ക്ക്ഷീറ്റ് ഇവിടെനിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.