അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

NEET പുനപരീക്ഷ ജൂണ്‍ 21ന് എസ് എസ് എല്‍ സി ഫലം പ്രഖ്യാപിച്ചു. ഫലം മൂന്നര മുതല്‍ സൈറ്റുകളില്‍ ലഭിക്കും വിജയശതമാനം 99.07%.റീവാല്യുവേഷന്‍ ,ഫോട്ടോകോപ്പി എന്നിവക്ക് 16 മുതല്‍ 21 വരെ അപേക്ഷിക്കാം. ശ്രീ വി ഡി സതീശന്‍ പുതിയ കേരള മുഖ്യമന്ത്രി .എസ് ഐ ടി സി ഫോറം ബ്ലോഗിന്റെ അഭിനന്ദനങ്ങള്‍ ഹയര്‍ സെക്കണ്ടറി ഫലം മെയ് 22 ന് സംസ്ഥാന ഗവ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ലീവ് സറണ്ടര്‍ ആനുകൂല്യം അനുവദിച്ച് ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍

അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ക്ക് സ്‌കൂളുകള്‍ക്കു വേണ്ട പാഠപുസ്തകം

ഈ അധ്യയനവര്‍ഷത്തേക്കാവശ്യമായ പാഠപുസ്തകങ്ങള്‍ ഇന്‍ഡന്റ് ചെയ്തിട്ടുള്ള അംഗീകൃത/അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ക്ക് പാഠപുസ്തകത്തിന്റെ വില ഡിമാന്റ് ഡ്രാഫ്റ്റായി സര്‍ക്കാരിലേക്ക് അടയ്‌ക്കേണ്ടതുണ്ട്. പ്രസ്തുത വിവരങ്ങളടങ്ങിയ ഇ-മെയില്‍ അതാത് സ്‌കൂള്‍ ഇ-മെയില്‍ ഐഡിയിലേക്ക് അയച്ചിട്ടുണ്ട്. സ്‌കൂളുകള്‍ പാഠപുസ്തക ഓഫീസറുടെ പേരില്‍ തിരുവനന്തപുരത്ത് മാറാത്തക്കവിധത്തില്‍ DD എടുക്കേണ്ടതും DD വിവരങ്ങള്‍ it@school.gov.in എന്ന വെബ്‌സൈറ്റ് മുഖേന രേഖപ്പെടുത്തിയശേഷം പാഠപുസ്തക ഓഫീസ്,പത്മവിലാസം,ഫോര്‍ട്ട് പി.ഒ, തിരുവനന്തപുരം -695023 എന്ന വിലാസത്തില്‍ മെയ് 23 ന് മുമ്പ് ലഭിക്കത്തക്കവിധത്തില്‍ അയയ്‌ക്കേണ്ടതണ്. തുടര്‍ന്ന് പാഠപുസ്തകങ്ങള്‍ അതാത് ജില്ലാ ഹബ്ബുകളില്‍ നിന്ന് കൈപ്പറ്റുന്നതിനുവേണ്ട റിലീസ് ഓര്‍ഡര്‍ സ്‌കൂളുകള്‍ക്ക് നല്‍കുന്നതായിരിക്കുമെന്ന് പാഠപുസ്തക ഓഫീസര്‍ അറിയിച്ചു.

Post a Comment

Previous Post Next Post