അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

NEET പുനപരീക്ഷ ജൂണ്‍ 21ന് എസ് എസ് എല്‍ സി ഫലം പ്രഖ്യാപിച്ചു. ഫലം മൂന്നര മുതല്‍ സൈറ്റുകളില്‍ ലഭിക്കും വിജയശതമാനം 99.07%.റീവാല്യുവേഷന്‍ ,ഫോട്ടോകോപ്പി എന്നിവക്ക് 16 മുതല്‍ 21 വരെ അപേക്ഷിക്കാം. ശ്രീ വി ഡി സതീശന്‍ പുതിയ കേരള മുഖ്യമന്ത്രി .എസ് ഐ ടി സി ഫോറം ബ്ലോഗിന്റെ അഭിനന്ദനങ്ങള്‍ ഹയര്‍ സെക്കണ്ടറി ഫലം മെയ് 22 ന് സംസ്ഥാന ഗവ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ലീവ് സറണ്ടര്‍ ആനുകൂല്യം അനുവദിച്ച് ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍

എസ്.എസ്.എല്‍.സി. മൂല്യനിര്‍ണയ ക്യാമ്പ്

SSLC VALUATION CAMP 13 വരെ ദീര്‍ഘിപ്പിച്ചു.ശനിയാഴ്ചയും തിങ്കളാഴ്ചയും ക്യാമ്പുകള്‍ പ്രവര്‍ത്തിക്കും. റിസള്‍ട്ട് 20-ന്.SSLC പരീക്ഷയുടെ ഫലപ്രഖ്യാപനം ഏപ്രില്‍ 20 ന് നടത്തും. നേരത്തെ നിശ്ചയിച്ച പ്രകാരം ഏപ്രില്‍ 10 ന് മൂല്യനിര്‍ണ്ണയം അവസാനിപ്പിച്ച് 16 ന് ഫലപ്രഖ്യാപനം നടത്താന്‍ തീരുമാനിച്ചിരുന്നുവെങ്കിലും എട്ടാം തീയതി അപ്രതീക്ഷിത ഹര്‍ത്താല്‍ വന്നതിനാല്‍ മൂല്യനിര്‍ണ്ണയം ഒരു ദിവസം കൂടി നിട്ടേണ്ടി വന്നു. ഏപ്രില്‍ 14, 15 തീയതികളില്‍ പൊതുഅവധിയായതിനാല്‍ 13 ന് മൂല്യനിര്‍ണ്ണയം പൂര്‍ത്തീകരിച്ച് തുടര്‍ന്നുളള ദിവസങ്ങളില്‍ ടാബുലേഷന്‍ ജോലികള്‍ നടത്തി 20 ന് SSLC പരീക്ഷാഫലം പ്രഖ്യാപിക്കുമെന്ന് പരീക്ഷാ സെക്രട്ടറി അറിയിച്ചു.
       ഉത്തരക്കടലാസ് മൂല്യനിര്‍ണ്ണയത്തിന് ഉത്തരവ് ലഭിച്ചിട്ട് മൂല്യനിര്‍ണയ ക്യാമ്പുകളില്‍ ഹാജരാകാതിരുന്ന അധ്യാപകര്‍ അടിയന്തിരമായി നിയമനം ലഭിച്ച സ്‌കൂളില്‍ ഹാജരാകണം. അല്ലാത്തപക്ഷം അധ്യാപകര്‍ക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കുമെന്ന് പരീക്ഷാസെക്രട്ടറി അറിയിച്ചു. 

Post a Comment

Previous Post Next Post