അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

NEET പുനപരീക്ഷ ജൂണ്‍ 21ന് എസ് എസ് എല്‍ സി ഫലം പ്രഖ്യാപിച്ചു. ഫലം മൂന്നര മുതല്‍ സൈറ്റുകളില്‍ ലഭിക്കും വിജയശതമാനം 99.07%.റീവാല്യുവേഷന്‍ ,ഫോട്ടോകോപ്പി എന്നിവക്ക് 16 മുതല്‍ 21 വരെ അപേക്ഷിക്കാം. ശ്രീ വി ഡി സതീശന്‍ പുതിയ കേരള മുഖ്യമന്ത്രി .എസ് ഐ ടി സി ഫോറം ബ്ലോഗിന്റെ അഭിനന്ദനങ്ങള്‍ ഹയര്‍ സെക്കണ്ടറി ഫലം മെയ് 22 ന് സംസ്ഥാന ഗവ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ലീവ് സറണ്ടര്‍ ആനുകൂല്യം അനുവദിച്ച് ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍

സമ്പൂര്‍ണ്ണ: ഒരു വിശദീകരണം

     സമ്പൂര്‍ണ്ണയുമായി ബന്ധപ്പെട്ട് ഇക്കഴിഞ്ഞ ദിവസം ലഭിച്ച സര്‍ക്കുലറിലെ അവസാന പാരഗ്രാഫില്‍ കണ്ട ഒരു അപാകത വിദ്യാര്‍ഥികളുടെ സംസ്ഥാനം രേഖപ്പെടുത്തുമ്പോള്‍ മാഹിയില്‍ ജനിച്ച വിദ്യാര്‍ഥികളുടെ സംസ്ഥാനത്തിന് നേരെ മാഹി എന്നു രേഖപ്പെടുത്തണം എന്നായിരുന്നു. പോണ്ടിച്ചേരി എന്ന കേന്ദ്രഭരണ പ്രദേശത്തിന്റെ ഭാഗമായ മാഹി എന്ന ജില്ലയെ സംസ്ഥാനത്തിന്റെ നേരെ ഉള്‍പ്പെടുത്താന്‍ നല്‍കിയ നിര്‍ദ്ദേശം അച്ചടിയില്‍ വന്ന അപാകത മൂലമാണോ എങ്കില്‍ അത് തിരുത്തണമെന്ന് അഭ്യര്‍ഥിച്ച് ഫോറം ബന്ധപ്പെട്ട അധികാരികള്‍ക്ക് കത്ത് നല്‍കിയിരുന്നു. അതിന് ലഭ്യമായ മറുപടിയിലും ആ കോളത്തില്‍ മാഹി എന്ന് ചേര്‍ക്കാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്, മറുപടിയുടെ പൂര്‍ണ്ണ രൂപം ചുവടെ
     "ടി സര്‍ക്കുലറില്‍ മാഹിയില്‍ ജനിച്ച, സമ്പൂര്‍ണയില്‍ ഉള്‍പ്പെട്ടിട്ടുളള കുട്ടികളുടെ സംസ്ഥാനത്തിന്റെ സ്ഥലത്ത് മാഹി എന്നാണ് ചേര്‍ക്കേണ്ടത്. കാരണം മാഹി ഒരു സംസ്ഥാനമായതുകൊണ്ടല്ല. പകരം മാഹിയിലെ സ്കൂളുകളില്‍ കേരള സിലബസ് പഠിപ്പിക്കുന്ന, കേരള പരീക്ഷാഭവന്‍ പരീക്ഷ നടത്തുന്ന വിദ്യാര്‍ത്ഥികളുടെ വിശദാംശങ്ങള്‍ ശേഖരിക്കുന്നതിനാണ്."

Post a Comment

Previous Post Next Post