അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

NEET പുനപരീക്ഷ ജൂണ്‍ 21ന് എസ് എസ് എല്‍ സി ഫലം പ്രഖ്യാപിച്ചു. ഫലം മൂന്നര മുതല്‍ സൈറ്റുകളില്‍ ലഭിക്കും വിജയശതമാനം 99.07%.റീവാല്യുവേഷന്‍ ,ഫോട്ടോകോപ്പി എന്നിവക്ക് 16 മുതല്‍ 21 വരെ അപേക്ഷിക്കാം. ശ്രീ വി ഡി സതീശന്‍ പുതിയ കേരള മുഖ്യമന്ത്രി .എസ് ഐ ടി സി ഫോറം ബ്ലോഗിന്റെ അഭിനന്ദനങ്ങള്‍ ഹയര്‍ സെക്കണ്ടറി ഫലം മെയ് 22 ന് സംസ്ഥാന ഗവ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ലീവ് സറണ്ടര്‍ ആനുകൂല്യം അനുവദിച്ച് ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍

2013-14 വര്‍ഷത്തെ ഐ ടി പ്രാക്ടിക്കല്‍ ഫണ്ട് ഉടനെ ലഭിക്കും

    ഇക്കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് SSLC പരീക്ഷയുടെ വാല്യുവേഷനുമായി ബന്ധപ്പെട്ട് ക്യാമ്പ് ഓഫീസര്‍മാര്‍ക്കും സ്കോര്‍ സൂപ്പര്‍വൈസര്‍മാര്‍ക്കുമായി പരിശീലനം നടന്നു. ഈ വര്‍ഷത്തെ പരീക്ഷയുടെ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ ഫണ്ട് വിഹിതം അപര്യാപ്തമാണെന്നും ഇത് വര്‍ദ്ധിപ്പിക്കണമെന്നും ഏതാനും ക്യാമ്പ് ഓഫീസര്‍മാര്‍ ആവശ്യമുന്നയിച്ചപ്പോള്‍ ഇതുമായി ബന്ധപ്പെട്ട നിര്‍ദ്ദേശം ബഹുമാനപ്പെട്ട ഡി പി ഐ സര്‍ക്കാരിന് മുന്നില്‍ വെച്ചിട്ടുണ്ടന്നും അടുത്ത വര്‍ഷം നിശ്ചയമായും വര്‍ദ്ധനവുണ്ടാകുമെന്നും പരീക്ഷാ സെക്രട്ടറി സുകുമാരന്‍ സാര്‍ അറിയിച്ചു. തുടര്‍ന്ന് കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള ഒരു മാസ്റ്റര്‍ ട്രയിനര്‍ ഐ ടി പരീക്ഷയുടെ പ്രതിഫലത്തിലെ അപാകതകള്‍ ഉന്നയിക്കുകയുണ്ടായി . ചോദ്യത്തിന്റെ ആദ്യഭാഗം കേട്ടപ്പോള്‍ തന്നെ സെക്രട്ടറി, പ്രതിഫലക്കാര്യത്തിലെ അപാകതയുടെ പ്രശ്നമല്ലെ അതുമായി ബന്ധപ്പെട്ട പരാതികള്‍ ലഭിച്ചിരുന്നുവെന്നും  അതും പരിഹരിക്കണമെന്ന നിര്‍ദ്ദേശവും ഇതോടൊപ്പം  സമര്‍പ്പിച്ചിട്ടുണ്ടെന്നും അടുത്ത വര്‍ഷം പരിഹാരമുണ്ടാകുമെന്നും ഉറപ്പ് നല്‍കി. ഫോറം ഇക്കഴിഞ്ഞ വര്‍ഷം നടത്തിയ ഇടപെടലുകള്‍ ഫലം കാണുന്നതിന്റെ സൂചനയായി ഇതിനെ കണക്കാക്കാം. ഈ അധ്യയനവര്‍ഷം ഈ പ്രശ്നം പരീക്ഷാ സെക്രട്ടറിമുമ്പാകെ നേരിട്ടും അല്ലാതെയും നിരവധി തവണ നാം അവതരിപ്പിക്കുകയും സമാന മനസ്കരുടെ സഹകരണം തേടുകയും ചെയ്തിരുന്നു. അവ ഫലപ്രാപ്തിയിലെത്തുമെന്ന് പ്രതീക്ഷിക്കാം . ഇതോടൊപ്പം മുന്‍വര്‍ഷത്തെ ഐ ടി പരീക്ഷയുടെ പ്രതിഫലം ഇതുവരെ ലഭിച്ചില്ലെന്ന പരാതിക്ക് അതിനുള്ള ഫണ്ട് പാസായിട്ടുണ്ടെന്നും അടുത്ത ദിവസങ്ങളില്‍ തന്നെ ഇത് ബന്ധപ്പെട്ട DEOമാര്‍ക്ക് കൈമാറുമെന്നും അറിയിക്കുകയുണ്ടായി

Post a Comment

Previous Post Next Post