അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

NEET പുനപരീക്ഷ ജൂണ്‍ 21ന് എസ് എസ് എല്‍ സി ഫലം പ്രഖ്യാപിച്ചു. ഫലം മൂന്നര മുതല്‍ സൈറ്റുകളില്‍ ലഭിക്കും വിജയശതമാനം 99.07%.റീവാല്യുവേഷന്‍ ,ഫോട്ടോകോപ്പി എന്നിവക്ക് 16 മുതല്‍ 21 വരെ അപേക്ഷിക്കാം. ശ്രീ വി ഡി സതീശന്‍ പുതിയ കേരള മുഖ്യമന്ത്രി .എസ് ഐ ടി സി ഫോറം ബ്ലോഗിന്റെ അഭിനന്ദനങ്ങള്‍ ഹയര്‍ സെക്കണ്ടറി ഫലം മെയ് 22 ന് സംസ്ഥാന ഗവ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ലീവ് സറണ്ടര്‍ ആനുകൂല്യം അനുവദിച്ച് ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍

LP SCHOOL MATHS

    

           ഗണിത പഠനം ആസ്വാദ്യകരമാക്കുന്നതിനും ലളിതമാക്കുന്നതിനും സഹായിക്കുന്ന ഒരു സോഫ്റ്റ്‌വെയര്‍ കൂടി തയ്യാറാക്കിയിരിക്കുന്നു ശ്രീ പ്രമോദ് മൂര്‍ത്തി സാര്‍. 
       Gambas എന്ന പ്രോഗ്രാമിങ്ങ് ഭാഷയില്‍ തയ്യാര്‍ ചെയ്തിരിക്കുന്ന ഈ സോഫ്റ്റ്‌വെയറിന്റെ  സഹായത്തോടെ പ്രൈമറി തലം മുതലുള്ള വിദ്യാര്‍ഥികള്‍ക്ക് വീഡിയോയും വര്‍ക്ക് ഷീറ്റുകളുടെയും സഹായത്തോടെ അടിസ്ഥാനാശയങ്ങള്‍ എളുപ്പത്തില്‍ മനസിലാക്കാന്‍ ഇത് സഹായിക്കും . കമ്പ്യൂട്ടര്‍ അറിയാത്തവര്‍ക്കു പോലും വളരെ എളുപ്പത്തില്‍ പ്രവര്‍ത്തിപ്പിക്കാന്‍ LP SCHOOL MATHS എന്ന് പേരിട്ട ഈ സോഫ്റ്റ്‌വെയര്‍ സഹായിക്കും. താഴെത്തന്നിരിക്കുന്ന രണ്ട് ഫയലുകളും ഡൗണ്‍ലോഡ് ചെയ്ത് കമ്പ്യൂട്ടറിന്റെ ഹോമില്‍ സേവ് ചെയ്ത് അവിടെ( Home Folder-ല്‍)ത്തന്നെ Extract ചെയ്യുക. gambas-lpschoolmaths_0.0.12-1_all.deb എന്ന ഫയലില്‍ Double Click ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുക. ഇന്‍സ്റ്റലേഷന് ശേഷം Application - Education - LPSchoolMaths എന്ന ക്രമത്തില്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കാവുന്നതാണ്. ഇതിലുള്ള സംഖ്യാവിശേഷം, സംഖ്യാ പാറ്റേണുകള്‍, ചതുഷ്ക്രിയകള്‍, ഭിന്നസംഘ്യകള്‍, ജ്യാമിതി എന്നിങ്ങനെ വ്യത്യസ്തങ്ങളായ മെനുകളുടെ സഹായത്തോടെ ഓരോ ഭാഗവും ലളിതമായി വിശദീകരിച്ചിട്ടുണ്ട്. പരീക്ഷിച്ച് അഭിപ്രായം അറിയിക്കുമല്ലോ



Post a Comment

Previous Post Next Post