നിലവില്‍ സംസ്ഥാനത്ത് നിലനില്‍ക്കുന്ന ഉഷ്ണതരംഗ സാഹചര്യം കണക്കിലെടുത്ത് പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മെയ് 6 വരെ പൊതു അവധിയായിരിക്കും. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമുണ്ടായിരിക്കില്ല.ഏവര്‍ക്കും എസ് ഐ ടി സി ഫോറത്തിന്റെ മെയ്‍ദിനാശംസകള്‍. SSLC പരീക്ഷാ ഫലം മെയ് 8നും ഹയര്‍ സെക്കണ്ടറി ഫലം മെയ് 9നും പ്രസിദ്ധീകരിക്കും .NMMS ഫലം പ്രഖ്യാപിച്ചു.ഫലം അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക. LSS /USS ഫലം പ്രഖ്യാപിച്ചു. ഫലം അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുകDPC(Lower) പരിഗണിക്കുന്നതിനായി CR സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‍കൂള്‍ അധ്യാപകരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റ് ഡൗണ്‍ലോഡ്‍സില്‍

കായികതാരങ്ങള്‍ക്ക് പരിധിയില്ലാതെ കാഷ്വല്‍ ലീവ്

കേരള സര്‍വീസ് റൂള്‍സ് പ്രകാരം സംസ്ഥാന ദേശീയ മത്സരങ്ങളില്‍ പങ്കെടുക്കുന്നതിനും അതോടനുബന്ധിച്ചുള്ള പരിശീലന ക്യാമ്പുകളില്‍ പങ്കെടുക്കുന്നതിനും സര്‍ക്കാര്‍ ഉത്തരവ് പ്രകാരം കായിക താരങ്ങള്‍ക്ക് പരമാവധി 90 ദിവസത്തെ സ്‌പെഷ്യല്‍ കാഷ്വല്‍ ലീവ് മാത്രമേ ഒരു വര്‍ഷം അര്‍ഹതയുണ്ടായിരുന്നുള്ളു. ദേശീയ മത്സരങ്ങളില്‍ പങ്കെടുക്കുന്നതിനും അതോടനുബന്ധിച്ചുള്ള പരിശീലന ക്യാമ്പുകളില്‍ പങ്കെടുക്കുന്നതിനും സര്‍ക്കാര്‍ വകുപ്പുകളിലേയും പൊതുമേഖലാ സ്ഥാപനങ്ങളിലേയും കായിക താരങ്ങളായ ഉദ്യോഗസ്ഥര്‍ക്ക് പരിധിയില്ലാതെ കാഷ്വല്‍ ലീവ് അനുവദിക്കുന്നതിന് സര്‍ക്കാര്‍ തീരുമാനിച്ചതായി കായിക വകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അറിയിച്ചു.

Post a Comment

Previous Post Next Post