അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

കനത്ത മഴ മുന്നറിയിപ്പ് -മലപ്പുറം കോഴിക്കോട് , വയനാട് ജില്ലകളിലെ വിദ്യാലയങ്ങള്‍ക്ക് ജൂലൈ 9 വ്യാഴാഴ്‍ച ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു സെന്‍സസ് ഡ്യൂട്ടി അധ്യാപകര്‍ക്ക് ഡ്യൂട്ടി ഓഫ് അനുവദിച്ച് നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ SSLC സേ പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ഫലം ഇവിടെ 2025-26 അധ്യയനവര്‍ഷത്തെ സംസ്ഥാനത്തെ അധ്യാപക അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാനദിവസം ജൂലൈ 9 SSLC മാര്‍ച്ച് 2026- റീവാല്യുവേഷന്‍ ഫലം പ്രഖ്യാപിച്ചു. ഫലം < a href="https://sslcexam.kerala.gov.in/revaluation_results.php">ഇവിടെഹയര്‍ സെക്കണ്ടറി ഫലം മെയ് 22 ന് സംസ്ഥാന ഗവ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ലീവ് സറണ്ടര്‍ ആനുകൂല്യം അനുവദിച്ച് ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍

വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പാഠ്യപദ്ധതി പരിഷ്‌കരിക്കുന്നു

സംസ്ഥാനത്തെ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പഠ്യപദ്ധതി പരിഷ്‌ക്കരിക്കാന്‍ SCERT.യില്‍ വിദ്യാഭ്യാസ മന്ത്രി എ.പി. അബ്ദുറബ്ബിന്റെ അധ്യക്ഷതയില്‍ കൂടിയ സംസ്ഥാന സ്‌കൂള്‍ കരിക്കുലം സ്റ്റിയറിങ് കമ്മിറ്റി തീരുമാനിച്ചു. അടുത്ത അധ്യയന വര്‍ഷം മുതല്‍ പുതിയ പാഠ്യപദ്ധതി നടപ്പാക്കും. രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറിയിലെ 37 വിഷയങ്ങള്‍ക്ക് അടുത്ത വര്‍ഷം SCERT പരിഷ്‌കരിച്ച പാഠപുസ്തകങ്ങള്‍ നല്‍കും. സ്‌കൂള്‍ തലത്തിലെ ടൈംടേബിളും പരിഷ്‌കരിച്ചു. കലാ-കായിക വിദ്യാഭ്യാസത്തിനും പ്രവൃത്തി പരിചയത്തിനും പ്രത്യേക പീരിയഡുകള്‍ നല്‍കും. ഒന്നു മുതല്‍ പത്തു വരെ ക്ലാസുകളിലേക്കായി SCERT പരിഷ്‌കരിച്ച ടൈംടേബിള്‍ കരിക്കുലം കമ്മിറ്റി അംഗീകരിച്ചു. അടുത്ത വര്‍ഷം മുതല്‍ ഇത് നടപ്പാക്കും. ആരോഗ്യ കായിക വിദ്യാഭ്യാസം, കലാവിദ്യാഭ്യാസം, പ്രവൃത്തിപരിചയം എന്നീ വിഷയങ്ങള്‍ വൈജ്ഞാനികമേഖലയുടെ ഭാഗമാക്കിയതിനാല്‍ അടുത്ത വര്‍ഷം മുതല്‍ ഈ വിഷയങ്ങളില്‍ മൂല്യനിര്‍ണ്ണയം നടത്തും. ഇനി മുതല്‍ ഹയര്‍ സെക്കന്‍ഡറി ക്ലാസുകളിലേക്ക് പാദവാര്‍ഷിക-അര്‍ദ്ധവാര്‍ഷിക-മോഡല്‍ പരീക്ഷകള്‍ക്കുള്ള ചോദ്യപേപ്പറുകളും SCERT, ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റ് എന്നിവ സംയുക്തമായി തയാറാക്കും.

Post a Comment

Previous Post Next Post