ഏവര്‍ക്കും എസ് ഐ ടി സി ഫോറത്തിന്റെ മെയ്‍ദിനാശംസകള്‍. SSLC പരീക്ഷാ ഫലം മെയ് 8നും ഹയര്‍ സെക്കണ്ടറി ഫലം മെയ് 9നും പ്രസിദ്ധീകരിക്കും .NMMS ഫലം പ്രഖ്യാപിച്ചു.ഫലം അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക. LSS /USS ഫലം പ്രഖ്യാപിച്ചു. ഫലം അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുകDPC(Lower) പരിഗണിക്കുന്നതിനായി CR സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‍കൂള്‍ അധ്യാപകരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റ് ഡൗണ്‍ലോഡ്‍സില്‍

SSLC-ക്ക് ഗ്രേസ് മാര്‍ക്ക് അനുവദിച്ചു

പട്ടികവര്‍ഗ്ഗ വികസന വകുപ്പ് നടത്തുന്ന സര്‍ഗോത്സവം പരിപാടിയിലെ വിജയികള്‍ക്ക് എസ്.എസ്.എല്‍.സി. പരീക്ഷയ്ക്ക് ഗ്രേസ് മാര്‍ക്ക് അനുവദിച്ച് ഉത്തരവ് പുറപ്പെടുവിച്ചു. സര്‍ഗോത്സവത്തിലെ എട്ടാം ക്ലാസ് മുതല്‍ 10-ാം ക്ലാസ് വരെയുള്ള സീനിയര്‍ വിഭാഗം മത്സരങ്ങള്‍ക്ക് മാത്രമേ ഗ്രേസ് മാര്‍ക്കിന് അര്‍ഹതയുണ്ടായിരിക്കുകയുള്ളു. ഏറ്റവും ഉയര്‍ന്ന ഒരു ഗ്രേഡ് മാത്രമേ ഗ്രേസ് മാര്‍ക്കിന് പരിഗണിക്കുകയുള്ളു. സര്‍ഗോത്സവത്തിലെ എ, ബി ഗ്രേഡ് നേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമേ ഗ്രേസ് മാര്‍ക്കിന് അര്‍ഹത ഉണ്ടായിരിക്കുകയുള്ളു. എ ഗ്രേഡ് ലഭിക്കുന്ന വിദ്യാര്‍ത്ഥിക്ക് 12 മാര്‍ക്കും ബി ഗ്രേഡ് ലഭിക്കുന്ന വിദ്യാര്‍ത്ഥിക്ക് 10 മാര്‍ക്കും ഗ്രേസ് മാര്‍ക്ക് അനുവദിക്കും.

Post a Comment

Previous Post Next Post