ഏവര്‍ക്കും എസ് ഐ ടി സി ഫോറത്തിന്റെ മെയ്‍ദിനാശംസകള്‍. SSLC പരീക്ഷാ ഫലം മെയ് 8നും ഹയര്‍ സെക്കണ്ടറി ഫലം മെയ് 9നും പ്രസിദ്ധീകരിക്കും .NMMS ഫലം പ്രഖ്യാപിച്ചു.ഫലം അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക. LSS /USS ഫലം പ്രഖ്യാപിച്ചു. ഫലം അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുകDPC(Lower) പരിഗണിക്കുന്നതിനായി CR സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‍കൂള്‍ അധ്യാപകരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റ് ഡൗണ്‍ലോഡ്‍സില്‍

ബാലസാന്ത്വനം 2014 : പദ്ധതിക്ക് രൂപം നല്‍കി

ധനകാര്യവകുപ്പ് അര്‍ബുദ ബാധിതരായ കുട്ടികളുടെ ചികിത്സാചെലവുകള്‍ക്കായി സന്നദ്ധരായ സര്‍ക്കാര്‍/പൊതുമേഖലാ/സ്വയംഭരണ ജീവനക്കാരുടെ ശമ്പളത്തില്‍ നിന്ന് ഒരു നിശ്ചിത തുക സ്വീകരിക്കുന്നതിന് ബാലസാന്ത്വനം - 2014 എന്ന പേരില്‍ പദ്ധതിക്ക് രൂപം നല്‍കി ഉത്തരവായി. പദ്ധതിയിലേക്ക് തുക നല്‍കാന്‍ സന്നദ്ധരായ ഗസറ്റഡ്-നോണ്‍ ഗസറ്റഡ് ജീവനക്കാരുടെ സമ്മതപത്രം അതത് വകുപ്പ്/ഓഫീസ് മേധാവികള്‍ സ്വീകരിക്കണം. ഇവരുടെ വിവരങ്ങള്‍ ധനകാര്യ(ഫണ്ട്‌സ്) വകുപ്പിനെ അറിയിക്കണം. ഗസറ്റഡ് ജീവനക്കാരുടെ സമ്മതപത്രത്തിന്റെ പകര്‍പ്പ് ശമ്പളം മാറുന്ന ട്രഷറിക്കും നല്‍കണം. ഉദ്യോഗസ്ഥരുടെ ശമ്പളത്തില്‍ നിന്നും കുറവുചെയ്യുന്ന തുക നിക്ഷേപിക്കാനായി ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ പേരില്‍ ജില്ലാ ട്രഷറിയില്‍ ഒരു സ്‌പെഷ്യല്‍ റ്റി.എസ്.ബി. അക്കൗണ്ട് ആരംഭിക്കും. ഈ തുക തിരുവനന്തപുരം ജില്ലാ കളക്ടറുടെ അക്കൗണ്ടിലേക്ക് ആവശ്യാനുസരണം ക്രഡിറ്റ് ചെയ്യും. ജില്ലാ കളക്ടര്‍ ആര്‍.സി.സി. മേധാവിയുടെ ശിപാര്‍ശയുടെ അടിസ്ഥാനത്തില്‍ ഗുണഭോക്താക്കളുടെ രേഖകള്‍ പരിശോധിച്ച് തുക അനുവദിക്കും. പദ്ധതിയിലേക്ക് പ്രതിമാസം ആയിരം രൂപയോ കൂടുതലോ നല്‍കുന്നവരുടെ പേര് വിവരം ധനവകുപ്പ് വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തും. പദ്ധതിയില്‍ അംഗമാവുന്ന സര്‍ക്കാര്‍/പൊതുമേഖലാ/സ്വയംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് പദ്ധതിയുടെ ആനുകൂല്യം വേണ്ടിവന്നാല്‍ ലഭ്യമാക്കും. ജീവനക്കാരില്‍ നിന്നും ഒരു നിശ്ചിത തുക നിശ്ചിത കാലയളവിലേക്ക് (കുറഞ്ഞത് ആറ് മാസം) നല്‍കുമെന്നുള്ള സമ്മതപത്രം നോഡല്‍ ഓഫീസര്‍ സ്വീകരിക്കണം. ധനകാര്യ(ഫണ്ട്‌സ്) വകുപ്പ് പദ്ധതിയുടെ സ്റ്റേറ്റ് നോഡല്‍ വകുപ്പായിരിക്കും. ഉത്തരവ് നമ്പര്‍ 575/2014/ധന തീയതി 23/12/2014. വിശദവിവരങ്ങള് ഇവിടെ

Post a Comment

Previous Post Next Post