നിലവില്‍ സംസ്ഥാനത്ത് നിലനില്‍ക്കുന്ന ഉഷ്ണതരംഗ സാഹചര്യം കണക്കിലെടുത്ത് പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മെയ് 6 വരെ പൊതു അവധിയായിരിക്കും. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമുണ്ടായിരിക്കില്ല.ഏവര്‍ക്കും എസ് ഐ ടി സി ഫോറത്തിന്റെ മെയ്‍ദിനാശംസകള്‍. SSLC പരീക്ഷാ ഫലം മെയ് 8നും ഹയര്‍ സെക്കണ്ടറി ഫലം മെയ് 9നും പ്രസിദ്ധീകരിക്കും .NMMS ഫലം പ്രഖ്യാപിച്ചു.ഫലം അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക. LSS /USS ഫലം പ്രഖ്യാപിച്ചു. ഫലം അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുകDPC(Lower) പരിഗണിക്കുന്നതിനായി CR സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‍കൂള്‍ അധ്യാപകരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റ് ഡൗണ്‍ലോഡ്‍സില്‍

പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന: ബാങ്ക് അക്കൗണ്ട് തുടങ്ങണം

കേരളത്തെ സമ്പൂര്‍ണ്ണ ബാങ്ക് അക്കൗണ്ട് ഉള്ള സംസ്ഥാനമായി മാറ്റുന്നതിനായി നടപടികള്‍ ആരംഭിച്ചു. ഈ സാഹചര്യത്തില്‍ സംസ്ഥാനത്ത് നിലവില്‍ ഒരു ബാങ്കിലും അക്കൗണ്ട് ഇല്ലാത്ത കുടുംബങ്ങള്‍ ഈ മാസം 31നുള്ളില്‍ അടുത്തുള്ള ബാങ്ക് ശാഖ കളിലോ അല്ലെങ്കില്‍ അക്ഷയബാങ്കിങ് കിയോസ്‌കുകളുമായോ ബന്ധപ്പെട്ട് അക്കൗണ്ട് ആരംഭിക്കണം. ഈ അക്കൗണ്ടുകളില്‍ റുപ്പയാ കാര്‍ഡും അതിനോട് അനുബന്ധിച്ചുള്ള മറ്റു സേവനങ്ങളും ലഭ്യമാക്കും. ആധാര്‍ നമ്പര്‍ ഇല്ലാത്തവര്‍ അടുത്തുള്ള അക്ഷയാ കേന്ദ്രവുമായി ബന്ധപ്പെടണം. ഈ മാസം 18നും 25നും അക്കൗണ്ട് തുടങ്ങുന്നതിനും ആധാര്‍ നമ്പര്‍ എടുക്കുന്നതിനും വേണ്ടിയുള്ള ക്യാമ്പുകള്‍ സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളില്‍ സംഘടിപ്പിക്കും. ഇതിനെക്കുറിച്ചുള്ള സംശയങ്ങള്‍ തീര്‍ക്കുന്നതിനായി സംസ്ഥാനതല ബാങ്കേഴ്‌സ് സമിതിയുടെ ടോള്‍ഫ്രീ നമ്പറായ 1800 425 11222 ല്‍ ബന്ധപ്പെടണം. ഈ സേവനം 24 മണിക്കൂറും ലഭ്യമാണ്.

Post a Comment

Previous Post Next Post