LSS /USS ഫലം പ്രഖ്യാപിച്ചു. ഫലം അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുകDPC(Lower) പരിഗണിക്കുന്നതിനായി CR സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ ഗവ സ്കൂള്‍ അധ്യാപകരുടെ 2024-25 വര്‍ഷത്തെ പൊതു സ്ഥലം മാറ്റത്തിനുള്ള പുതുക്കിയ സമയക്രമം പ്രസിദ്ധീകരിച്ചു. ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 28.04.2024 പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‍കൂള്‍ അധ്യാപകരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. എല്ലാ അധ്യാപകരും സീനിയോരിറ്റി ലിസ്റ്റ് പരിശോധിച്ചു എന്ന് പ്രധാനാധ്യാപകര്‍ ഉറപ്പ് വരുത്തേണ്ടതും ആക്ഷേപങ്ങളും പരാതികളും DDEമാര്‍ മുഖേന 24.04.2024നകം DGE ഓഫീസിലെത്തണം. ലിസ്റ്റ് ഡൗണ്‍ലോഡ്‍സില്‍ സ്കൂള്‍ HM/AEO വേക്കന്‍സി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ആകെ വേക്കന്‍സികള്‍ 297.15.04.2024 മുതല്‍ 19.04.2024 വരെ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം. ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന്

SOFTWARE FREE DAY

         സ്വതന്ത്ര സോഫ്റ്റ്‌വെയറുകളുമായി ബന്ധപ്പെട്ട ലോകവ്യാപകമായ ആഘോഷമാണ് സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ ദിനം. വീട്, വിദ്യാഭ്യാസം, വാണിജ്യം, ഭരണനിർവ്വഹണം തുടങ്ങി എല്ലാമേലകളിലും നിലവാരമുള്ള സ്വതന്ത്ര സോഫ്റ്റ്‌വെയർ ഉപയോഗിക്കുന്നതിന്റെ ഗുണഫലങ്ങളെപ്പറ്റിയും നന്മയെപ്പറ്റിയും ലോകജനതയെ ബോധവൽക്കരിക്കുകയാണ് ഈ ദിനാചരണത്തിന്റെ ലക്ഷ്യം.
          സോഫ്റ്റ്‌വെയർ ഫ്രീഡം ഇന്റർനാഷണൽ എന്ന ലാഭരഹിത സംഘടനയാണ് ലോകമെമ്പാടും നടക്കുന്ന സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ (SFD) ചുക്കാൻ പിടിക്കുന്നത്. ഈ സംഘടന സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യദിനാഘോഷങ്ങൾക്കാവശ്യമായ മാർഗ്ഗനിർദ്ദേശങ്ങളും അത് നടത്തുന്നതിനുള്ള പിന്തുണയും വിവിധ സംഘടനകളുടെ ഏകോപനവും നടത്തുന്നു. എന്നാൽ വിവിധ രാജ്യങ്ങളിൽ അനവധി സന്നദ്ധസംഘടനകളും പ്രസ്ഥാനങ്ങളും അവരവരുടെ നിലയിൽ പ്രാദേശിക സോഫ്റ്റ്‌വെയർ ദിനാചരണങ്ങൾ അതത് സമൂഹങ്ങളിൽ സംഘടിപ്പിക്കുന്നുമുണ്ട്.  2004 -ൽ ആദ്യമായി സംഘടിപ്പിച്ചപ്പോൾ ആഗസ്റ്റ് 28 നാണ് സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചതെങ്കിലും 2006 മുതൽ എല്ലാവർഷവും സെപ്റ്റംബർ മാസത്തിലെ 3-ആം ശനിയാഴ്ചയാണ് ഇത് ആഘോഷിച്ചുവരുന്നത്.
      സ്വതന്ത്രമായി ബന്ധിപ്പിക്കാനും സൃഷ്ടിക്കാനും പങ്കുവെയ്ക്കാനും കഴിയുന്ന, പങ്കാളിത്താധിഷ്ഠിതവും സുതാര്യവും നിലനിൽക്കുന്നതുമായ ഒരു ഡിജിറ്റൽ ലോകം സൃഷ്ടിക്കുന്നതിനായി ജനങ്ങളെ ശാക്തീകരിക്കുക എന്നതാണ് സോഫ്റ്റ്‌വെയർ ഫ്രീഡം ഇന്റർനാഷലിന്റെ ഉദ്ദേശം.

സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യം

         നാം ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയർ നമുക്ക് നിയന്ത്രിക്കാൻ കഴിയുന്നതാണോ അതോ അത് നമ്മെ നിയന്ത്രിക്കുന്നതാണോ എന്നതിനെ അടിസ്ഥാനപ്പെടുത്തിയാണ് സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യത്തെ നിർവ്വചിക്കുന്നത്. 
  • സോഫ്റ്റ്‌വെയർ പ്രോഗ്രാം ഏതാവശ്യത്തിനും ഉപയോഗിക്കാനുള്ള സ്വാതന്ത്ര്യം, 
  • പ്രോഗ്രാം എങ്ങനെ പ്രവർത്തിക്കുന്നു എന്ന് പഠിക്കുന്നതിനും നിങ്ങളുടെ കമ്പ്യൂട്ടിംഗ് ആവശ്യങ്ങൾക്കായി അതിനെ മാറ്റം വരുത്തുന്നതിനുമുള്ള സ്വാതന്ത്ര്യം, 
  •  സോഫ്റ്വെയറിന്റെ പകർപ്പുകൾ വിതരണം ചെയ്യുന്നതിനുള്ള സ്വാതന്ത്ര്യം, 
  • നിങ്ങൾ പരിഷ്കരിച്ച പതിപ്പ് മറ്റുള്ളവർക്ക് വിതരണം ചെയ്യാനുള്ള സ്വാതന്ത്ര്യം 
 എന്നിവയാണ് സ്വതന്ത്ര സോഫ്റ്റ്‌വെയർ സമിതിയുടെ സ്ഥാപകനായ റിച്ചാർഡ് സ്റ്റാൾമാന്റെ അഭിപ്രായ പ്രകാരമുള്ള സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യങ്ങൾ.

       മുന്‍വര്‍ഷങ്ങളില്‍ വിദ്യാലയങ്ങളില്‍ Free Software Day വിപുലമായി ആചരിക്കുന്നതിന് നിര്‍ദ്ദേശങ്ങള്‍ നല്‍കാറുണ്ടായിരുന്നെങ്കിലും ഇത്തവണ അതിനെ മറന്ന മട്ടാണ്. മുമ്പ് എടുത്തിരുന്ന പ്രതിജ്ഞകളോ പ്രത്യേക അസംബ്ലിക്കുള്ള നിര്‍ദ്ദേശങ്ങളോ ഇത്തവണ ഉണ്ടായില്ല എന്നത് നിരാശാജനകമാണ്.  FREE SOFTWARE-ന്റേതായ ഒരു ലോകം താമസിയാതെ സംജാതമാകുമെന്ന് നമുക്ക് പ്രതീക്ഷിക്കാം . അതിനായി കൈകോര്‍ക്കാം. ഈ ഫ്രീ സോഫ്റ്റ്‌വെയര്‍ ദിനത്തില്‍ ഏവര്‍ക്കും എസ് ഐ ടി സി ഫോറത്തിന്റെ ആശംസകള്‍


Post a Comment

Previous Post Next Post