ഏവര്‍ക്കും എസ് ഐ ടി സി ഫോറത്തിന്റെ മെയ്‍ദിനാശംസകള്‍. SSLC പരീക്ഷാ ഫലം മെയ് 8നും ഹയര്‍ സെക്കണ്ടറി ഫലം മെയ് 9നും പ്രസിദ്ധീകരിക്കും .NMMS ഫലം പ്രഖ്യാപിച്ചു.ഫലം അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക. LSS /USS ഫലം പ്രഖ്യാപിച്ചു. ഫലം അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുകDPC(Lower) പരിഗണിക്കുന്നതിനായി CR സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‍കൂള്‍ അധ്യാപകരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റ് ഡൗണ്‍ലോഡ്‍സില്‍

സ്കൂള്‍ കലോല്‍സവം ഉബുണ്ടുവിലൂടെ


     സംസ്ഥാന സ്കൂള്‍ കലോല്‍സവം സെപ്തംബര്‍ മാസം ആരംഭക്കാനിരിക്കെ സുഗമമായ കലോല്‍സവം നടത്തിപ്പിനായി വിവിധ സോഫ്റ്റ്‌വെയറുകള്‍ നിലവിലുണ്ടെങ്കലും ഇവയില്‍ ഭൂരഭാഗവും വിന്‍ഡോസ് അധിഷ്ഠിതമാണ് എന്നതിന് പരിഹാരമായി നമ്മുടെ ഫോറം അംഗവും കുണ്ടൂര്‍കുന്ന് TSNMHS സ്കൂളിലെ അധ്യാപകനുമായ ശ്രീ പ്രമോദ് എം മൂര്‍ത്തി സാര്‍ തയ്യാറാക്കിയ ഉബുണ്ടുവില്‍ പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കുന്ന ഒരു സോഫ്റ്റ്‌വെയര്‍ ഇവിടെ പരിചയപ്പെടുത്തുന്നു.
KALOLSAVAM 2.0 software for conducting school kalolsavam

Operating System    : Edubuntu 10.04
Recqirements           : MySql 5.1.73
                                 : GAMBAS2
                                 : Openoffice
  • Edubuntu10.04 ആണ് ഇതിന്റെ പ്രവര്‍ത്തനത്തിന് അനുയോജ്യം.
  • MySql Server 5.1.73 ഇന്‍സ്റ്റാള്‍ ചെയ്തിട്ടില്ലാത്തവര്‍ ഇന്‍സ്റ്റാള്‍ ചെയ്യണം.(ഇന്റര്‍നെറ്റ് ഉള്ള കമ്പ്യൂട്ടറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യുക. System->Administration->Synaptic Package Manager തുറക്കുക. തുറക്കുമ്പോള്‍ പാസ്‌വേഡ് ആവശ്യപ്പെടും ഇവിടെ സിസ്റ്റം പാസ്‌വേര്‍ഡ് നല്‍കുക. തുറന്ന് വരുന്ന പേജില്‍ Edit->Reload Package Information(Ctrl+R) ക്ലിക്ക് ചെയ്യുക. Search Box-ല്‍ Mysql എന്ന് സേര്‍ച്ച് ചെയ്യുക. Mysql-Server എന്നതില്‍ Right Click ചെയ്ത് Mark For Installation നല്‍കുക. തുടര്‍ന്ന് Aplly Button അമര്‍ത്തുന്നതോടെ Mysql-Server-5.1.73 ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടാകും. Mysql-Server-5.1.73 ആണെന്ന് ഉറപ്പാക്കണം).While installation you will be asked to enter a password for MySql database please give “root” as password .
  അടുത്ത ഘട്ടം സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റലേഷനാണ്. ഇത് ചെയ്യുന്നതിന് മുമ്പായി ഡേറ്റാബേസിന് ആവശ്യമായ കുട്ടികളുടെ വിശദാംശങ്ങള്‍ തയ്യാറാക്കണം. ഇതിനായി സമ്പൂര്‍ണ്ണ സോഫ്റ്റ്‌വെയറില്‍ നിന്നും ഒരു റിപ്പോര്‍ട്ട് തയ്യാറാക്കി വെക്കാം. Custom report തയ്യാറാക്കുന്ന വിധം മുമ്പൊരു പോസ്റ്റില്‍ വിശദീകരിച്ചിരുന്നു. (ഈ പോസ്റ്റ് കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.). Search Criteria എന്നതില്‍ Division നല്‍കി ഈ വര്‍ഷത്തെ ഡിവിഷനുകള്‍ തിരഞ്ഞെടുക്കുക. Select and order the fields to be shown in the report എന്നതില്‍ Admission Number, Name,Class, Division,Sex,First Language എന്നീ ഫീല്‍ഡുകള്‍ ഇതേ ക്രമത്തില്‍ തിരഞ്ഞെടുക്കുക. തുടര്‍ന്ന് ഈ റിപ്പോര്‍ട്ട് സേവ് ചെയ്യുക. Export as csv ഉപയോഗിച്ച് എക്സ്പോര്‍ട്ട് ചെയ്യുന്ന ഫയലിനെ csv ഫോര്‍മാറ്റില്‍ തന്നെ ഡെസ്ക്ടോപ്പില്‍ സേവ് ചെയ്യുക.ഇപ്പോള്‍ തുറന്ന് വരുന്ന ഫയലില്‍ Comma, Quoted as Text Field എന്നിവക്ക് നേരെയുള്ള ചതുരത്തിലായിരിക്കണം ടിക്ക് മാര്‍ക്ക് വരേണ്ടത്.(താഴെ ചിത്രത്തില്‍ കാണിച്ചിരിക്കുന്നു). ഇത് ചെയ്യുന്നതിന് മുമ്പായി തയ്യാറാക്കിയ റിപ്പോര്‍ട്ടിലെ ഡിവിഷനുകള്‍ സമ്പൂര്‍ണ്ണയിലെ 10A 2014-2015 എന്നതിന് പകരം A എന്ന രീതിയിലാക്കണം. ഇതിനായി Find&Replace Tool ഉപയോഗിക്കാം. ഇതുപോലെ First Language എന്നതിലെ Malayalam എന്നതിനെ M ,Urdu- U, Arabic- A, Sanskrit- S എന്നും മാറ്റണം.

മൂന്നാം ഘട്ടത്തില്‍ സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റലേഷനാണ് ഇതിനായി ഇവിടെ നിന്നും ലഭിക്കുന്ന  “kalolsavam2-0_0.0-1_all.deb” എന്ന ഫയല്‍ ഡൗണ്‍ലോഡ് ചെയ്ത്  Gdebipackage installer വഴി ഇന്‍സ്റ്റാള്‍ ചെയ്യുക.(Right Click on the Downloaded File ->Install with Gdebi Package Installer).
തുടര്‍ന്ന് Kalolsavam.tar.gz എന്ന ഫയലിനെ ഡെസ്ക്ടോപ്പിലേക്ക് സേവ് ചെയ്ത് Extract ചെയ്യുക.(Right Click on the zipped File->Extract Here). ഇപ്പോള്‍ KALOLSAVAM എന്ന പേരില്‍ ഒരു ഫോള്‍ഡര്‍ ഡെസ്ക്ടോപ്പില്‍ കാണാവുന്നതാണ്. ഈ ഫയല്‍ തുറന്ന് ഇതിലെ students.csv എന്ന ഫയലിലേക്ക് നാം നേരത്തെ തയ്യാറാക്കി വെച്ചിരുന്ന കുട്ടികളുടെ പേരുകള്‍ ഉള്ള ഫയലിലെ വിശദാംശങ്ങള്‍ പേസ്റ്റ് ചെയ്യുക. ഇതോടെ നമ്മുടെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി സോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തനസജ്ജമായിട്ടുണ്ടാവും
സോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തിപ്പിക്കുന്നതിനായി Applications--> Other --> Kalolsavam2.0 എന്നതില്‍ ക്ലിക്ക് ചെയ്യുക. സ്കൂള്‍ കോഡ് തിരഞ്ഞെടുത്ത് സ്കൂളിന്റെ പേര് നല്‍കി രജിസ്റ്റര്‍ ചെയ്യുക.താഴെക്കാണുന്ന മാതൃകയിലുള്ള ജാലകം ദൃശ്യമാകും


ഈ ജാലകത്തിന് മുകളിലെ "ഡേറ്റാബേസ്" എന്ന മെനുവിലെ "Import Database" എന്നതില്‍ ക്ലിക്ക് ചെയ്യുന്നതോടെ ഡേറ്റാബേസ് തയ്യാറായിട്ടുണ്ടാവും.
ആദ്യമെനുവായ "എന്‍ട്രിഫോമുകള്‍" എന്നതില്‍ ക്ലിക്ക് ചെയ്താല്‍ data entry നടത്തുന്നതിനുള്ള പേജ് ദൃശ്യമാകും. കുട്ടികളുടെ അഡ്‌മുഷന്‍ നമ്പര്‍ നല്‍കി Enter Button അമര്‍ത്തുന്നതോടെ കുട്ടികളുടെ വിശദാംശങ്ങള്‍ കാണാവുന്നതാണ്. ഇതില്‍ നിന്നും മല്‍സരിക്കുന്ന ഇനങ്ങള്‍ തിരഞ്ഞെടുത്ത് സേവ് ചെയ്യുക. മറ്റ് പ്രവര്‍ത്തനങ്ങള്‍ സ്വയം മനസിലാക്കി പ്രവര്‍ത്തിപ്പിക്കാവുന്നതാണ്.

സംശയങ്ങള്‍ക്കും പരിഹാരങ്ങള്‍ക്കും പ്രമോദ് മൂര്‍ത്തി സാറുമായി നേരിട്ട് ബന്ധപ്പെടുകയോ കമന്റുകള്‍ നല്‍കുകയോ ചെയ്യുക. വളരെ എളുപ്പത്തില്‍ പ്രവര്‍ത്തിപ്പിക്കാന്‍ കവിയുന്ന ഉബുണ്ടുവില്‍ പ്രവര്‍ത്തിക്കുന്ന ഈ സോഫ്റ്റ്‌വെയര്‍ തയ്യാറാക്കി തന്ന ശ്രീ പ്രമോദ് മൂര്‍ത്തി സാറിന് എസ് ഐ ടി സി ഫോറത്തിന്റെ അഭിനന്ദനങ്ങളും നന്ദിയും

For Any Doubts Contact
Sri Pramod M Moorthy
Mob:9496352140
moorthypramod@gmail.com



KALOLSAVAM2-0_0.0-1_all.deb
KALOLSAVAM.tar.gz
Help

Post a Comment

Previous Post Next Post