അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

കനത്ത മഴ മുന്നറിയിപ്പ് -മലപ്പുറം കോഴിക്കോട് , വയനാട് ജില്ലകളിലെ വിദ്യാലയങ്ങള്‍ക്ക് ജൂലൈ 9 വ്യാഴാഴ്‍ച ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു സെന്‍സസ് ഡ്യൂട്ടി അധ്യാപകര്‍ക്ക് ഡ്യൂട്ടി ഓഫ് അനുവദിച്ച് നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ SSLC സേ പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ഫലം ഇവിടെ 2025-26 അധ്യയനവര്‍ഷത്തെ സംസ്ഥാനത്തെ അധ്യാപക അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാനദിവസം ജൂലൈ 9 SSLC മാര്‍ച്ച് 2026- റീവാല്യുവേഷന്‍ ഫലം പ്രഖ്യാപിച്ചു. ഫലം < a href="https://sslcexam.kerala.gov.in/revaluation_results.php">ഇവിടെഹയര്‍ സെക്കണ്ടറി ഫലം മെയ് 22 ന് സംസ്ഥാന ഗവ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ലീവ് സറണ്ടര്‍ ആനുകൂല്യം അനുവദിച്ച് ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍

സുരക്ഷിതാഹാരം ആരോഗ്യത്തിനാധാരം പദ്ധതി ഉദ്ഘാടനം

സംസ്ഥാനത്തെ സ്‌കൂള്‍ കുട്ടികള്‍ക്കായി നടത്തുന്ന സുരക്ഷിതാഹാരം ആരോഗ്യത്തിനാധാരം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം  ആഗസ്റ്റ് 19 ഉച്ചയ്ക്കുശേഷം രണ്ട് മണിക്ക് കോട്ടണ്‍ഹില്‍ ഗവ. ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിര്‍വഹിക്കും. ആരോഗ്യ കുടുംബക്ഷേമ-ദേവസ്വം മന്ത്രി വി.എസ്. ശിവകുമാര്‍ അധ്യക്ഷത വഹിക്കും. വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ് ഡോക്യുമെന്ററി സി.ഡി.യുടെ പ്രകാശനം നിര്‍വഹിക്കും. സര്‍ക്കാരിന്റെ മിഷന്‍ 676 -ല്‍ ഉള്‍പ്പെടുത്തി സംസ്ഥാന ആരോഗ്യ വകുപ്പിന്റെ കീഴിലെ ഭക്ഷ്യസുരക്ഷാ കമ്മീഷണറേറ്റ് സ്‌കൂളുകളില്‍ .നടപ്പാക്കുന്ന പദ്ധതിയാണ് സുരക്ഷിതാഹാരം ആരോഗ്യത്തിനാധാരം പദ്ധതി. ഇന്ത്യയില്‍ ആദ്യമായി സ്‌കൂള്‍ കുട്ടികള്‍ക്കായി ഒരു സംസ്ഥാനം നടപ്പാക്കുന്ന പദ്ധതിയാണിത്. രോഗങ്ങള്‍ക്ക്, പ്രത്യേകിച്ച് ജീവിതശൈലീരോഗങ്ങള്‍ക്ക് കാരണമായേക്കാവുന്ന ജംഗ്ഫുഡ്, ട്രാന്‍സ്ഫാറ്റ്, കളറുകള്‍, രുചിവര്‍ദ്ധക വസ്തുക്കള്‍ ചേര്‍ത്ത ഭക്ഷണ പദാര്‍ത്ഥങ്ങള്‍, ലഹരിപദാര്‍ത്ഥങ്ങളായ ഗുഡ്ക, പാന്‍മസാല, എന്നിവയുടെ ദൂഷ്യവശങ്ങളെപ്പറ്റി ലഘുലേഖകള്‍, സെമിനാറുകള്‍, ഡോക്യുമെന്ററി ഫിലിം, മാജിക് ഷോ, വിവിധ മത്സരയിനങ്ങള്‍ എന്നിവ വഴി കുട്ടികളെ ബോധവത്ക്കരിക്കാനും ഭാവി തലമുറയെ സുരക്ഷിത ഭക്ഷണത്തിന്റെ ആവശ്യകത മനസിലാക്കി കൊടുക്കാനും ആരോഗ്യപൂര്‍ണമായ ഒരു സമൂഹം കെട്ടിപ്പടുക്കുന്നതിനുമായി വിഭാവന ചെയ്തിട്ടുള്ള പദ്ധതിയാണ് സുരക്ഷിതാഹാരം ആരോഗ്യത്തിനാധാരം. വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള തെരഞ്ഞെടുക്കപ്പെട്ട സ്‌കൂളുകളിലെ ഒന്‍പത്, പതിനൊന്ന് ക്ലാസുകളിലെ തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ആദ്യഘട്ടത്തില്‍ പരിശീലനം നല്‍കി (റ്റി.ഒ.റ്റി) അവരിലൂടെ മുഴുവന്‍ വിദ്യാര്‍ത്ഥികളിലേക്കും ഈ സന്ദേശം എത്തിക്കും. നാളത്തെ പൗരന്മാരെ ആരോഗ്യമുള്ളവരാക്കി മാറ്റിയെടുക്കുക എന്നുള്ള ഉത്തരവാദിത്വമാണ് ഈ പദ്ധതിയിലൂടെ സര്‍ക്കാര്‍ ഏറ്റെടുക്കുന്നത്. പൊതുജനങ്ങള്‍ക്ക് ഭക്ഷ്യവസ്തുക്കളെ സംബന്ധിച്ച് പരാതികള്‍ അറിയിക്കേണ്ട ടോള്‍ഫ്രീ നമ്പര്‍ - 1800-425-1125. തിരുവനന്തപുരം - 8943346181, കൊല്ലം - 8943346182, പത്തനംതിട്ട - 8943346183, ആലപ്പുഴ - 8943346184, കോട്ടയം - 8943346185, ഇടുക്കി - 8943346186, എറണാകുളം - 8943346187, തൃശൂര്‍ - 8943346188, പാലക്കാട് - 8943346189, മലപ്പുറം - 8943346190, കോഴിക്കോട് - 8943346191, വയനാട് - 8943346192, കണ്ണൂര്‍ - 8943346193, കാസര്‍ഗോഡ് - 8943346194. ഇന്റലിജന്‍സ് വിഭാഗത്തിന്റെ നമ്പര്‍ : തിരുവനന്തപുരം : 8943346195, എറണാകുളം - 8943346196, കോഴിക്കോട് - 8943346197.

Post a Comment

Previous Post Next Post