സംസ്ഥാന
സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും പത്തുശതമാനം ക്ഷാമബത്ത
അനുവദിച്ചു. ഇതോടെ ജീവനക്കാര്‍ക്കുള്ള ഡിഎ അടിസ്ഥാന ശമ്പളത്തിന്റെ 63
ശതമാനമാകും. 2013 ജൂലൈ ഒന്നു മുതല്‍ മുന്‍കാല പ്രാബല്യമുണ്ട്. 2013
ഡിസംബര്‍ 31 വരെയുള്ള കുടിശ്ശിക പിഎഫില്‍ ലയിപ്പിക്കും. 2014 ജനുവരി മുതല്‍
ശമ്പളത്തോടൊപ്പം ലഭിക്കും. പ്രതിമാസം 130 കോടി രൂപയുടെയും പ്രതിവര്‍ഷം
1650 കോടി രൂപയുടെയും അധിക ബാധ്യത ഇതുമൂലം സര്‍ക്കാരിനുണ്ടാകും.