എസ് എസ് എല്‍ സി എക്സാം രജിസ്ട്രേഷനും തുടര്‍പ്രവര്‍ത്തനങ്ങളുടെയും സമയക്രമം ഇവിടെ 2024-25 വര്‍ഷത്തെ അധ്യയനദിനം സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനം വരുന്നത് വരെ ശനിയാഴ്‍ചകള്‍ പ്രവര്‍ത്തിദിനമായിരിക്കില്ല എന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ . .

SETIGAM for Maths

ത്താം ക്ലാസ് ഗണിതപാഠപുസ്തകത്തിലെ ഒന്നാം ഭാഗത്തിലെ സൂചകസംഖ്യകള്‍,ഘനരൂപങ്ങള്‍, സാധ്യതകളുടെ ഗണിതം എന്ന അധ്യായങ്ങളുമായി ബന്ധപ്പെടുത്തി പുതിയ SETIGAM-മുകള്‍ നമുക്ക് മുന്നില്‍ പ്രമോദ് മൂര്‍ത്തി സാര്‍ അവതരിപ്പിക്കുന്നു. മുമ്പ് സ്കൂള്‍ യുവജനോല്‍സവ സോഫ്റ്റ്‌വെയറും ഗണിതത്തിലെയും മറ്റ് വിഷയങ്ങളിലെയും SETIGAM-കള്‍ നമുക്കായി പ്രമോദ് മൂര്‍ത്തി സാര്‍ തയ്യാറാക്കി തന്നതിന് മികച്ച പ്രതികരണമായിരുന്നു അധ്യാപകസുഹൃത്തുക്കളില്‍ നിന്നും അറിയാന്‍ കഴിഞ്ഞത്. ഇത്തവണയും വളരെ ലളിതമായി പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന വിധത്തിലാണ് അദ്ദേഹം തയ്യാറാക്കിയിരിക്കുന്നത്
താഴെത്തന്നിരിക്കുന്ന ഫയല്‍ നിങ്ങളുടെ കമ്പ്യൂട്ടറില്‍ ഡൗണ്‍ലോഡ് ചെയ്ത് സേവ് ചെയ്യുക
ഡൗണ്‍ലോഡ് ചെയ്ത ഫയല്‍ ​എക്സ്ട്രാകറ്റ് ചെയ്താല്‍ ലഭിക്കുന്ന .gambas എന്ന executable file ഡബിള്‍ ക്ലിക്ക് ചെയ്താല്‍ run ചെയ്യുന്നതാണ്. ഇത് നമുക്കായി അവതരിപ്പിച്ച സാറിന് SITC Forum-ന്റെ നന്ദി

സൂചകസംഖ്യകളുടെ SETIGAM File-നായി ഇവിടെ ക്ലിക്ക് ചെയ്യുക
ഘനരൂപങ്ങളുടെ SETIGAM File ഇവിടെ നിന്നും ഡൗണ്‍ലോഡ് ചെയ്യാം
സാധ്യതകളുടെ ഗണിതത്തിലെ SETIGAM ഇവിടെ നിന്നും ഡൗണ്‍ലോഡ് ചെയ്യാം

Post a Comment

Previous Post Next Post