Gambas-ലൂടെ
വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട
SETIGam-മുകളിലൂടെ
നമുക്ക് സുപരിചിതനായ ശ്രീ
പ്രമോദ് മൂര്‍ത്തി സാര്‍ ഏവര്‍ക്കും മലയാളം
ടൈപ്പിങ്ങ് പരിശീലിക്കുന്നതിനായി
പുതിയൊരു സോഫ്റ്റ്‌വെയര്‍
നമുക്കായി അവതരിപ്പിക്കുന്നു.
മലയാളം ടൈപ്പിങ്ങ്
സഹായി അഥവാ MTP എന്ന്
അദ്ദേഹം പരിചയപ്പെടുത്തുന്ന
സോഫ്‌റ്റ്‌വെയര്‍മലയാളം
ടൈപ്പിങ്ങ് പരിശീലിക്കുന്നതിന്
ഏറെ സഹായകരമാകുമെന്നതിന്
സംശയമില്ല. ഉബുണ്ടു
10.04-ല്‍ പ്രവര്‍ത്തിക്കുന്ന
സോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തിക്കുന്നത്
Gambas2 എന്ന പ്രോഗ്രാമിങ്ങ്
ലാംഗ്വേജിലാണ്. ഇതോടൊപ്പം
ചേര്‍ത്തിരിക്കുന്ന .deb
ഫയല്‍ ഡൗണ്‍ലോഡ്
ചെയ്ത് റൈറ്റ് ക്ലിക്ക്
ചെയ്യുമ്പോള്‍ കാണുന്ന Gdebi
Package Installer വഴി ഇന്‍സ്റ്റലേഷന്‍
പൂര്‍ത്തിയാക്കാവുന്നതാണ്.
അതോടെ Main Menu-വില്‍
Others എന്ന ഒരു പുതിയ
മെനു സൃഷ്ടിക്കപ്പെടും.പ്രവര്‍ത്തിപ്പിക്കണ്ട രീതി താഴെ വിശദീകരിക്കുന്നു. വ്യത്യസ്തങ്ങളായ വിഭവങ്ങളുമായി നമ്മെ സാഹായിക്കാന്‍ തയ്യാറായി വന്ന TSNMHS കുണ്ടൂര്‍ക്കുന്നിലെ അധ്യാപകനായ ശ്രീ പ്രമോദ് മൂര്‍ത്തിസാറിന് SITC Forum-ന്റെ അഭിനന്ദനങ്ങളും നന്ദിയും.
Click Here to Download Software and Help File
Click Here to Download Software and Help File
Application -------->
Others --------> Malayalam Typing Practice 1.0 എന്ന
ക്രമത്തില്‍ സോഫ്റ്റ്‌വെയര്‍
പ്രവര്‍ത്തിപ്പിക്കാവുന്നതാണ്.
താഴെക്കാണുന്ന മാതൃകയിലുള്ള ജാലകം ലഭ്യമാകും
ഇതിലെ File എന്ന മെനുവില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ മൂന്ന് സബ് മെനു കാണാം.
ഇതിലെ ആദ്യ മെനു ഖണ്ഡിക(Default) എന്നതില്‍ ക്ലിക്ക് ചെയ്താല്‍ താഴെത്തന്നിരിക്കുന്ന മാതൃകയിലുള്ള ഒരു ജാലകം ലഭിക്കും
ഇതിന് മൂന്ന് ഭാഗങ്ങളുണ്ട്. മുകള്‍ ഭാഗത്ത് പരിശീലനത്തിന് ടൈപ്പ് ചെയ്യേണ്ട ഖണ്ഡിക ഉള്‍പ്പെടുത്തിയിട്ടുണ്ട്.ഇതിന് തൊട്ടുതാഴെയുള്ള വെള്ള ചതുരത്തില്‍ ഖണ്ഡികയിലെ ഓരോ വാക്കുകള്‍ വീതം ടൈപ്പ് ചെയ്ത് Enter ചെയ്യുക. വാക്ക് ശരിയായാണ് ടൈപ്പ് ചെയ്തതെങ്കില്‍ താഴെക്കാണുന്ന രീതിയിലുള്ള ജാലകം ലഭ്യമാകും
തെറ്റായ വാക്കാണ് ടൈപ്പ് ചെയ്യുന്നതെങ്കില്‍ താഴെക്കാണിച്ചിരിക്കുന്ന രീതിയിലുള്ള മെസ്സേജ് ലഭിക്കും
അപ്പോള്‍ തെറ്റായ അക്ഷരങ്ങള്‍ ശരിയായ രീതിയില്‍ ടൈപ്പ് ചെയ്ത് എന്‍ര്‍ അമര്‍ത്തിയാല്‍ ആ വാക്ക് താഴത്തെ ചതുരത്തിലേക്ക് മാറും.അപ്പോള്‍ ഇതേ രീതിയില്‍ അടുത്ത വാക്ക് ടൈപ്പ് ചെയ്ത് എന്റര്‍ അമര്‍ത്തുക. ഇതേ രീതിയില്‍ ഓരോ വാക്കുകള്‍ വീതം ടൈപ്പ് ചെയ്താല്‍ മതി.
ഖണ്ഡിക(Copy&Paste)
File Menu-വിലെ ഖണ്ഡിക(Copy&Paste) എന്ന SubMenu ഉപയോഗിച്ച് പരിശീലനത്തിനായി പുതിയ ഖണ്ഡികകള്‍ സോഫ്റ്റ്‌വെയറില്‍ ഉള്‍പ്പെടുത്താം. ഇതിനായി PDF ഫയലുകള്‍ അല്ലാത്ത ഏത് മലയാളം പാരഗ്രാഫിനെയും കോപ്പി ചെയ്ത് മുകളിലെ ചതുരത്തില്‍ പേസ്റ്റ് ചെയ്താല്‍ മതി.
സഹായം എന്ന മൂന്നാമത്തെ മെനുവില്‍ നിന്നും നിങ്ങള്‍ക്ക് വാക്കുകള്‍ ടൈപ്പ് ചെയ്യുന്നതിന് ആവശ്യമായ സഹായങ്ങള്‍ ലഭിക്കും.
പരീക്ഷിച്ചു നോക്കി നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താന്‍ മറക്കരുത് .
Note :- This is just a Trial version only.Please report bugs. For any clarifications and suggestions ,contact moorthypramod@gmail.com Phone 9496352140