സംസ്ഥാനത്തെ
39 സര്‍ക്കാര്‍ ഹയര്‍ സെക്കന്ററി സ്‌കൂളുകള്‍ക്ക് കെട്ടിടം
നിര്‍മ്മിക്കുന്നതിന് 56 കോടി രൂപ അനുവദിച്ചതായി വിദ്യാഭ്യാസ
വകുപ്പുമന്ത്രി പി. കെ. അബ്ദുറബ്ബ് അറിയിച്ചു. സംസ്ഥാനത്തെ ഗവണ്‍മെന്റ്
ഹയര്‍ സെക്കന്ററി സ്‌കൂളുകളിലെ ക്ലാസ് മുറികളുടെ അപര്യാപ്തത
പരിഹരിക്കുന്നതിനായി വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന പദ്ധതിയുടെ
ഭാഗമായാണ് ചുവടെപ്പറയുന്ന സ്‌കൂളുകള്‍ക്ക് തുക അനുവദിച്ചിട്ടുള്ളത്.
തിരുവനന്തപുരം ജില്ലയിലെ ഗവ. എച്ച്.എസ്.എസ് വെട്ടൂര്‍ 100 ലക്ഷം, ഗവ.
ജി.എച്ച്.എസ്.എസ്. മിതൃമല 132 ലക്ഷം, ഗവ.എച്ച്.എസ്.എസ്. കരമന 100 ലക്ഷം,
കൊല്ലം ജില്ലയിലെ ഗവ. എച്ച്.എസ്.എസ് കരുനാഗപ്പള്ളി 96 ലക്ഷം, ഗവ.
എച്ച്.എസ്.എസ് പുനലൂര്‍ 105 ലക്ഷം, ഗവ. എച്ച്.എസ്.എസ് കുമ്മിള്‍ 100
ലക്ഷം, ഗവ. മോഡല്‍ എച്ച്.എസ്.എസ് വെട്ടിക്കവല 100 ലക്ഷം, ഗവ.
എച്ച്.എസ്.എസ് വെസ്റ്റ് കല്ലട 96 ലക്ഷം, പത്തനംതിട്ട ജില്ലയിലെ ഗവ.
എച്ച്.എസ്.എസ് ചിറ്റാര്‍ 426 ലക്ഷം, ഗവ. എച്ച്.എസ്.എസ് കുളനട 100 ലക്ഷം,
ഗവ. എച്ച്.എസ്.എസ് വെച്ചൂച്ചിറ കോളനി 20 ലക്ഷം, ഗവ. എച്ച്.എസ്.എസ്
എലിമുളള്പ്ലാക്കല്‍ 336 ലക്ഷം, ഗവ. എച്ച്.എസ്.എസ് കോന്നി 139 ലക്ഷം,
ആലപ്പുഴ ജില്ലയിലെ ഗവ. എച്ച്.എസ്.എസ് അങ്ങാടിക്കല്‍ സൗത്ത് 172.5 ലക്ഷം,
ഗവ. വി.എച്ച്.എസ്.എസ് ചുനക്കര, 125 ലക്ഷം, കോട്ടയം ജില്ലയിലെ ഗവ.
എച്ച്.എസ്.എസ് കടപ്പൂര്‍ 239 ലക്ഷം, ഗവ. എച്ച്.എസ്.എസ് കുമരകം 112 ലക്ഷം,
ഗവ. ബോയ്‌സ് എച്ച്.എസ്.എസ്. പുതുപ്പള്ളി 96 ലക്ഷം, ഇടുക്കി ജില്ലയിലെ ഗവ.
എച്ച്.എസ്.എസ് കുടയത്തൂര്‍ 305 ലക്ഷം, എറണാകുളം ജില്ലയിലെ ഗവ. ബോയ്‌സ്
എച്ച്.എസ്.എസ് പെരുമ്പാവൂര്‍ 130 ലക്ഷം, ഗവ. എച്ച്.എസ്.എസ് നേരിയമംഗലം
116.5 ലക്ഷം, തൃശ്ശൂര്‍ ജില്ലയിലെ ഗവ. എച്ച്.എസ്.എസ് ചെറുതുരുത്തി 155
ലക്ഷം, ഗവ. എച്ച്.എസ്.എസ് കൊച്ചന്നൂര്‍ 108 ലക്ഷം, അളഗപ്പാ നഗര്‍
പഞ്ചായത്ത് എച്ച്.എസ്.എസ് അളഗപ്പാനഗര്‍ 90 ലക്ഷം, പാലക്കാട് ജില്ലയിലെ ഗവ.
എച്ച്.എസ്.എസ് ചെര്‍പുളശ്ശേരി 205 ലക്ഷം, ഗവ. എച്ച്.എസ്.എസ് പൊറ്റശ്ശേരി
120 ലക്ഷം, ഗവ. എച്ച്.എസ്.എസ് അഗളി 127 ലക്ഷം, കോഴിക്കോട് ജില്ലയിലെ ഗവ.
എച്ച്.എസ്.എസ് താമരശ്ശേരി 140 ലക്ഷം, ഗവ. എച്ച്.എസ്.എസ് ഈസ്റ്റ് ഹില്‍ 84
ലക്ഷം, മലപ്പുറം ജില്ലയിലെ ഗവ. രാജാസ് എച്ച്.എസ്.എസ് കോട്ടക്കല്‍ 219
ലക്ഷം, ഗവ. എച്ച്.എസ്.എസ് ആലിപ്പറമ്പ്, പെരിന്തല്‍മണ്ണ 100 ലക്ഷം, ഗവ.
എച്ച്.എസ്.എസ് തിരൂരങ്ങാടി 224 ലക്ഷം, ഗവ. എച്ച്.എസ്.എസ് പുല്ലന്‍കോട് 71
ലക്ഷം, വയനാട് ജില്ലയിലെ ഗവ. എച്ച്.എസ്.എസ് മേപ്പാടി 176 ലക്ഷം, ഗവ.
എച്ച്.എസ്.എസ് വാളാട്ട് 165 ലക്ഷം, കണ്ണൂര്‍ ജില്ലയിലെ ഗവ. എച്ച്.എസ്.എസ്
പള്ളിക്കുന്ന് 125 ലക്ഷം, ഗവ. എച്ച്.എസ്.എസ്. മൊറാഴ 198 ലക്ഷം, ഗവ.
എച്ച്.എസ്.എസ് ചാല 85 ലക്ഷം, കാസര്‍കോട് ജില്ലയിലെ ഗവ. എച്ച്.എസ്.എസ്
ചായോത്ത് 130 ലക്ഷം.