നിലവില്‍ സംസ്ഥാനത്ത് നിലനില്‍ക്കുന്ന ഉഷ്ണതരംഗ സാഹചര്യം കണക്കിലെടുത്ത് പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മെയ് 6 വരെ പൊതു അവധിയായിരിക്കും. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമുണ്ടായിരിക്കില്ല.ഏവര്‍ക്കും എസ് ഐ ടി സി ഫോറത്തിന്റെ മെയ്‍ദിനാശംസകള്‍. SSLC പരീക്ഷാ ഫലം മെയ് 8നും ഹയര്‍ സെക്കണ്ടറി ഫലം മെയ് 9നും പ്രസിദ്ധീകരിക്കും .NMMS ഫലം പ്രഖ്യാപിച്ചു.ഫലം അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക. LSS /USS ഫലം പ്രഖ്യാപിച്ചു. ഫലം അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുകDPC(Lower) പരിഗണിക്കുന്നതിനായി CR സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‍കൂള്‍ അധ്യാപകരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റ് ഡൗണ്‍ലോഡ്‍സില്‍

മലയാളദിനാഘോഷവും ശ്രേഷ്ഠഭാഷാദിനാഘോഷവും : മാര്‍ഗ്ഗനിര്‍ദ്ദേശ്ശങ്ങള്‍ പുറപ്പെടുവിച്ചു(Updated)

ഭരണഭാഷ പൂര്‍ണമായും മലയാളമാക്കുക എന്ന ലക്ഷ്യത്തോടെ മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിലുള്ള ഔദ്യോഗിക ഭാഷ സംബന്ധിച്ച ഉന്നതതല സമിതി, ഈ വര്‍ഷം നവംബര്‍ ഒന്നുമുതല്‍ മലയാളദിനമായും നവംബര്‍ ഒന്നുമുതല്‍ ഏഴുവരെ ശ്രേഷ്ഠഭാഷാവാരമായും ആഘോഷിക്കാന്‍ തീരുമാനിച്ചു. ഇത് സംഘടിപ്പിക്കുന്നതിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്. സര്‍ക്കാരിന്റെ എല്ലാ വകുപ്പുകളിലും പ്രത്യേകിച്ച് മലയാളം ഭരണഭാഷയാക്കിയിട്ടുള്ള എല്ലാ വകുപ്പുകളിലും ഭരണവകുപ്പുകളിലും സ്ഥാപനങ്ങളിലും ഈ വര്‍ഷവും ആഘോഷപരിപാടികള്‍ സംഘടിപ്പിക്കണം. സംസ്ഥാനതലത്തില്‍ നവംബര്‍ ഒന്നാം തീയതി വെള്ളിയാഴ്ച മലയാള ദിനാഘോഷവും ഭരണഭാഷാസേവന പുരസ്‌കാരദാനവും സര്‍ക്കാര്‍ സംഘടിപ്പിക്കും. നവംബര്‍ ഒന്നിന് രാവിലെ 11 -ന് എല്ലാവകുപ്പുകളിലേയും സ്ഥാപനങ്ങളിലേയും എല്ലാ ഓഫീസുകളിലും ഓഫീസ് തലവന്റെ അദ്ധ്യക്ഷതയില്‍ ഭരണഭാഷാ സമ്മേളനം സംഘടിപ്പിക്കുകയും ഉദ്യോഗസ്ഥര്‍ക്ക് ഓഫീസ് തലവന്‍ ഭരണഭാഷാ പ്രതിജ്ഞ ചൊല്ലിക്കൊടുക്കയും വേണം. ഇനിപറയുന്ന പ്രതിജ്ഞയാണ് മലയാളദിനത്തില്‍ സ്വീകരിക്കേണ്ടത്. മലയാളം എന്റെ ഭാഷയാണ്. മലയാളത്തിന്റെ സമ്പത്തില്‍ ഞാന്‍ അഭിമാനിക്കുന്നു. മലയാള ഭാഷയേയും കേരള സംസ്‌കാരത്തേയും ഞാന്‍ ആദരിക്കുന്നു. ഭരണനിര്‍വ്വഹണത്തില്‍ മലയാളത്തിന്റെ ഉപയോഗം സാര്‍വ്വത്രികമാക്കുന്നതിന് എന്റെ കഴിവുകള്‍ ഞാന്‍ വിനിയോഗിക്കും. സംസ്ഥാനതലത്തില്‍ നവംബര്‍ ഒന്നിന് സെക്രട്ടേറിയറ്റിലെ ഡര്‍ബാര്‍ ഹാളില്‍ ചേരുന്ന ചടങ്ങില്‍ സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥര്‍ക്ക് ചീഫ് സെക്രട്ടറി ഭരണഭാഷാ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. സ്‌കൂളുകളില്‍ മലയാളദിനത്തില്‍ അസംബ്ലിയില്‍ മലയാളം മാതൃഭാഷയാക്കിയിട്ടുള്ള അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും ചുവടെ പറയുന്ന പ്രതിജ്ഞ എടുക്കണം.
 മലയാളം എന്റെ ഭാഷയാണ്. മലയാളത്തിന്റെ സമ്പത്തില്‍ ഞാന്‍ അഭിമാനിക്കുന്നു. മലയാള ഭാഷയേയും കേരള സംസ്‌കാരത്തേയും ഞാന്‍ ആദരിക്കുന്നു. മലയാളത്തിന്റെ വളര്‍ച്ചയ്ക്കുവേണ്ടി എന്റെ കഴിവുകള്‍ ഞാന്‍ വിനിയോഗിക്കും. 
ഭരണഭാഷാവാരാഘോഷക്കാലത്ത് ഓഫീസുകളിലും സ്‌കൂളുകളിലും ആഘോഷം സംബന്ധിച്ച് ബാനറുകള്‍ പ്രദര്‍ശിപ്പിക്കണം. ബാനറിന്റെ മാതൃക ചുവടെ. 
'ഭരണഭാഷ - മാതൃഭാഷ'മലയാള ദിനാഘോഷം - 2013 നവംബര്‍ ഒന്ന് ശ്രേഷ്ഠഭാഷാ വാരാഘോഷം - 2013 നവംബര്‍ ഒന്ന് മുതല്‍ ഏഴ് വരെ.
എല്ലാ ഓഫീസുകളിലും നിന്ന് അയയ്ക്കുന്ന കത്തുകളുടെ മുകളില്‍ ഭരണഭാഷ-മാതൃഭാഷ എന്ന വാക്യം തുടര്‍ന്നും ചേര്‍ക്കേണ്ടതാണ്. ഓഫീസുകളില്‍ ഭരണരംഗത്ത് ഉപയോഗിക്കുന്ന അഞ്ച് ഇംഗ്ലീഷ് പദങ്ങളും സമാന മലയാള പദങ്ങളും ഓരോ ദിവസവും എഴുതി പ്രദര്‍ശിപ്പിക്കണം. മലയാള ദിനാഘോഷവും ശ്രേഷ്ഠഭാഷാ വാരാഘോഷവും സംബന്ധിച്ച് കീഴ് ഓഫീസുകളില്‍ സംഘടിപ്പിക്കുന്ന പരിപാടികളുടെ വിവരങ്ങള്‍ സമാഹരിച്ച് വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കി എല്ലാ വകുപ്പ് തലവന്‍മാരും നവംബര്‍ 30 ന് മുമ്പ് ഔദ്യോഗികഭാഷാ വകുപ്പ് സെക്രട്ടറിക്ക് അയക്കണം. ജില്ലാതല ആഘോഷത്തോടനുബന്ധിച്ചുള്ള സമ്മേളനത്തില്‍ മലയാള ഭാഷയ്ക്കും സാഹിത്യത്തിനും മറക്കാനാവാത്ത സംഭാവന നല്‍കിയ എഴുത്തുകാരെ ആദരിക്കണം. അതത് ജില്ലയിലുള്ള മൂന്ന് എഴുത്തുകാരെയാണ് ആദരിക്കേണ്ടത്. മുന്‍വര്‍ഷങ്ങളില്‍ ആദരിച്ചവരെ ഒഴിവാക്കാം. ജില്ലാ/താലൂക്ക്തല ആഘോഷത്തിന്റെ ചെലവ് ജില്ലാ കളക്ടര്‍ക്ക് വേണ്ടി ബജറ്റില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ള മറ്റ് ചെലവുകള്‍ എന്ന കണക്കിലും പഞ്ചായത്ത് തലത്തിലുള്ള പരിപാടികളുടെ ചെലവ് ബന്ധപ്പെട്ട പഞ്ചായത്തിന്റെ കണക്കിലും വകയിരുത്തണം. വിശദവിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക.  
വിശദവിവരങ്ങള്‍ പി.ആര്‍.ഡി. വെബ്‌സൈറ്റിലും

Post a Comment

Previous Post Next Post