ഏവര്‍ക്കും എസ് ഐ ടി സി ഫോറത്തിന്റെ മെയ്‍ദിനാശംസകള്‍. SSLC പരീക്ഷാ ഫലം മെയ് 8നും ഹയര്‍ സെക്കണ്ടറി ഫലം മെയ് 9നും പ്രസിദ്ധീകരിക്കും .NMMS ഫലം പ്രഖ്യാപിച്ചു.ഫലം അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക. LSS /USS ഫലം പ്രഖ്യാപിച്ചു. ഫലം അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുകDPC(Lower) പരിഗണിക്കുന്നതിനായി CR സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‍കൂള്‍ അധ്യാപകരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റ് ഡൗണ്‍ലോഡ്‍സില്‍

അഞ്ച് , എട്ട് ക്ളാസുകളില്‍ പൊതു പരീക്ഷ നടത്തണം; പാഠ്യ പദ്ധതി പരിഷ്കരണകമ്മിറ്റി

തിരുവനന്തപുരം: വിദ്യാര്‍ത്ഥികള്‍ ആര്‍ജ്ജിച്ച പഠന നേട്ടങ്ങളുടെ നിലവാര നിര്‍ണ്ണയത്തിനായി അഞ്ച് , എട്ട് ക്ളാസുകളില്‍ പൊതു പരീക്ഷ നടത്തണമെന്നും , എട്ടാം ക്ളാസിന്റെ അവസാനം പ്രൈമറി വിദ്യാഭ്യാസ പൂര്‍ത്തീകരണ സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്നും പാഠ്യ പദ്ധതി പരിഷ്കരണത്തെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച ഡോ. അബ്ദുള്‍ അസീസ് കമ്മിറ്റി നിര്‍ദ്ദേശിച്ചു.പ്രീ പ്രൈമറി തലം മുതല്‍ ഹയര്‍ സെക്കണ്ടറി വരെ പാഠ്യ പദ്ധതി പരിഷ്കരിക്കണം എന്നതുള്‍പ്പെടെയുളള നിര്‍ദ്ദേശങ്ങളടങ്ങിയ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് ഇന്നലെ വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബിന് സമര്‍പ്പിച്ചു. ഭാഷാ പഠനത്തില്‍ വിദ്യാര്‍ത്ഥികള്‍ പിന്നാക്കം പോയെന്നും ,വിമര്‍ശനാത്മക ബോധനത്തില്‍ പഠനം പരിമിതപ്പെടുത്തിയത് അദ്ധ്യാപകര്‍ക്ക് തടസ്സമായെന്നും സമിതി ചൂണ്ടിക്കാട്ടി. പഠിതാക്കളെ വിലയിരുത്തുന്നതിന് കൃത്യമായ മാനദണ്ഡങ്ങളുടെ അഭാവം വിലയിരുത്തല്‍ പ്രക്രിയയെ പ്രഹസനമാക്കിയതായും സമിതി വിലയിരുത്തി.മറ്റ് പ്രധാന നിർദ്ദേശങ്ങൾ
പ്രീ പ്രൈമറി വിദ്യാഭ്യാസത്തിന് ഏകീകൃത പാഠ്യ പദ്ധതി വേണം.
ഒന്ന് മുതല്‍ നാല് വരെ ക്ളാസുകളില്‍ ഇംഗ്ളീഷ് മീഡിയം പുസ്തകങ്ങള്‍ വേണം.
തൊഴില്‍ ആഭിമുഖ്യവും തൊഴില്‍ ശേഷിയും വളര്‍ത്തുന്നതിന് പാഠ്യ പദ്ധതിയില്‍ ഊന്നല്‍ നല്‍കണം.
അദ്ധ്യാപകര്‍ ക്ളാസുകളില്‍ നൂതനമായ ബോധന തന്ത്രങ്ങള്‍ ഉപയോഗിക്കണം.
ജൈവ വൈവിദ്ധ്യ സംരക്ഷണം അഞ്ച് മുതല്‍ പന്ത്രണ്ട് വരെ ക്ളാസുകളില്‍ പഠിപ്പിക്കണം.
. സി.ടി യെ പാഠ്യ വിഷയമെന്നതിലുപരി വിനിയമത്തിനുളള ഉപാധിയാക്കണം.
വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പാഠ്യപദ്ധതി പരിഷ്കരിക്കണം.
കലാ- സാഹിത്യാസ്വാദന ശേഷി വര്‍ദ്ധിപ്പിക്കാന്‍ സൗന്ദര്യാത്മക വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്‍കണം.സ്കൂള്‍ പഠന മാദ്ധ്യമം മലയാളം മതിയെന്ന്
സര്‍ക്കാര്‍ , എയ്ഡഡ് സ്കൂളുകളില്‍ പഠന മാദ്ധ്യമം മലയാളം മാത്രമേ ആകാവൂ എന്ന വിയോജനക്കുറിപ്പ് വിദഗ്ദ്ധ സമിതി അംഗം കെ.പി. രാമനുണ്ണി വേദിയില്‍ വച്ച് രേഖപ്പെടുത്തി.എട്ടാം ക്ളാസ് വരെ പഠന മാദ്ധ്യമം മാതൃഭാഷയായിരിക്കണമെന്ന് വിദ്യാഭ്യാസ അവകാശ നിയമത്തില്‍ സൂചിപ്പിക്കുന്നുണ്ട്. ഹയര്‍ സെക്കണ്ടറിയില്‍ മലയാളത്തില്‍ പരീക്ഷയെഴുതാമെന്നിരിക്കെ, മലയാളത്തിലുളള പാഠപുസ്തകങ്ങള്‍ വേണമെന്നും രാമനുണ്ണി ആവശ്യപ്പെട്ടു. എന്നാല്‍ മലയാളത്തില്‍ പഠിക്കാന്‍ ഇപ്പോള്‍ തന്നെ അവസരമുണ്ടെന്ന് പറഞ്ഞ് മന്ത്രി പി.കെ. അബ്ദുറബ്ബ് രാമനുണ്ണിയുടെ വാദങ്ങളെ എതിര്‍ത്തു.

Post a Comment

Previous Post Next Post