DPC(Lower) പരിഗണിക്കുന്നതിനായി CR സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ ഗവ സ്കൂള്‍ അധ്യാപകരുടെ 2024-25 വര്‍ഷത്തെ പൊതു സ്ഥലം മാറ്റത്തിനുള്ള പുതുക്കിയ സമയക്രമം പ്രസിദ്ധീകരിച്ചു. ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 28.04.2024 പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‍കൂള്‍ അധ്യാപകരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. എല്ലാ അധ്യാപകരും സീനിയോരിറ്റി ലിസ്റ്റ് പരിശോധിച്ചു എന്ന് പ്രധാനാധ്യാപകര്‍ ഉറപ്പ് വരുത്തേണ്ടതും ആക്ഷേപങ്ങളും പരാതികളും DDEമാര്‍ മുഖേന 24.04.2024നകം DGE ഓഫീസിലെത്തണം. ലിസ്റ്റ് ഡൗണ്‍ലോഡ്‍സില്‍ സ്കൂള്‍ HM/AEO വേക്കന്‍സി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ആകെ വേക്കന്‍സികള്‍ 297.15.04.2024 മുതല്‍ 19.04.2024 വരെ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം. ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന്

ഐ ടി പരിശീലനം


പാലക്കാട് ജില്ലയിലെ പത്താം ക്ലാസ് ഐ ടി അധ്യാപകര്‍ക്കായി എസ് ഐ ടി സി ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ ആരംഭിച്ചു. പാലക്കാട് ഡി ആര്‍ സി, ആലത്തൂര്‍ ഗേള്‍സ്, ശ്രീകൃഷ്ണ നല്ലേപ്പിള്ളി ,ദാറുന്നജാത്ത് നെല്ലിപ്പുഴ,എച്ച് എസ് അനങ്ങനടി ഒറ്റപ്പാലം എന്നീ കേന്ദ്രങ്ങളിലാണ് പരിശീലനം നടക്കുന്നത്. പത്താം ക്ലാസ് പാഠപുസ്തകത്തിലെ മൂന്ന് , നാല് അധ്യായങ്ങളാണ് പരിശീലനത്തില്‍ പരിചയപ്പെടുത്തുന്നത്. വിവിധകേന്ദ്രങ്ങളിലായി നൂറോളം അധ്യാപകര്‍ പരിശീലനത്തില്‍ പങ്കെടുക്കുന്നു. പാലക്കാട് ഡി ആര്‍ സിയില്‍ റവന്യൂ ജില്ലാ വൈസ് പ്രസിഡന്റ് ശ്രീ യു ശിവദാസന്‍ പരിശീലനം ഉദ്ഘാടനം ചെയ്തു.കുമരപുരം സ്കൂളിലെ ശാന്തിടീച്ചറും വെണ്ണക്കര സ്കൂളിലെ സുജിത് സാറുമായിരുന്നു ക്ലാസുകള്‍ നയിച്ചത്
ആലത്തൂരില്‍
ആലത്തൂരില്‍ നടന്ന പരിശീലനത്തിന് പാലക്കാട് വിദ്യാഭ്യാസജില്ലാ പ്രസിഡന്റ് ശ്രീ പത്മകുമാര്‍ നേതൃത്വം നല്‍കി. പരിശീലനം ഇന്ന് പൂര്‍ത്തിയാകാത്തതിനാല്‍ വ്യാഴാഴ്ച തുടരുമെന്ന് അവിടെ നിന്നും അറിയിക്കുന്നു .മുന്‍പ് നടന്ന പരിശീലനത്തില്‍ പങ്കെടുത്തവര്‍ ഇത്തവണയും പങ്കെടുത്തു എന്നത് പരിശീലനത്തിന്റെ ആവശ്യകത സൂചിപ്പിക്കുന്നു.

ചിറ്റൂരില്‍
ചിറ്റൂര്‍ സബ്ജില്ലയുടെ അധ്യാപകര്‍ക്കായി നല്ലേപ്പിള്ളി ശ്രീകൃഷ്ണ ഹൈസ്കൂളിലായിരുന്നു പരിശീലന പരിപാടി . മൂന്ന് നാല് അധ്യായങ്ങളുടെ പരിശീലനം രാവിലെ ഒമ്പതരക്കുതന്നെ ആരംഭിച്ചു. എരുത്തേമ്പതി സ്കൂളിലെ ശശികുമാര്‍ മാഷും നല്ലേപ്പിള്ളി സ്കൂളിലെ സിജുമാഷുമായിരുന്നു പരിശീലകര്‍. 

ഒറ്റപ്പാലത്ത്
ഒറ്റപ്പാലം വിദ്യാഭ്യാസജില്ലയില്‍ എസ് ഐ ടി സി ഫോറം രൂപീകരിച്ചതിന് ശേഷം നടക്കുന്ന ആദ്യപ്രവര്‍ത്തനമായിരുന്നു ഇന്ന് നടന്ന പരിശീലനം.അനങ്ങനചി സ്കൂളില്‍ നടന്ന പരിശീലനത്തില്‍ സജിത്ത് മാഷ് ക്ലാസെടുത്തു

Post a Comment

Previous Post Next Post