DPC(Lower) പരിഗണിക്കുന്നതിനായി CR സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ ഗവ സ്കൂള്‍ അധ്യാപകരുടെ 2024-25 വര്‍ഷത്തെ പൊതു സ്ഥലം മാറ്റത്തിനുള്ള പുതുക്കിയ സമയക്രമം പ്രസിദ്ധീകരിച്ചു. ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 28.04.2024 പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‍കൂള്‍ അധ്യാപകരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. എല്ലാ അധ്യാപകരും സീനിയോരിറ്റി ലിസ്റ്റ് പരിശോധിച്ചു എന്ന് പ്രധാനാധ്യാപകര്‍ ഉറപ്പ് വരുത്തേണ്ടതും ആക്ഷേപങ്ങളും പരാതികളും DDEമാര്‍ മുഖേന 24.04.2024നകം DGE ഓഫീസിലെത്തണം. ലിസ്റ്റ് ഡൗണ്‍ലോഡ്‍സില്‍ സ്കൂള്‍ HM/AEO വേക്കന്‍സി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ആകെ വേക്കന്‍സികള്‍ 297.15.04.2024 മുതല്‍ 19.04.2024 വരെ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം. ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന്

ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്ക് കരിയര്‍ ഗൈഡന്‍സ്

ന്യൂനപക്ഷ വിദ്യാര്‍ത്ഥി/ വിദ്യാര്‍ത്ഥിനികളുടെ അഭിരുചിക്കനുസരിച്ച് വിവിധ കോഴ്‌സുകള്‍ തെരഞ്ഞെടുക്കുന്നതിനായി ന്യൂനപക്ഷക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലകളില്‍ കരിയര്‍ ഗൈഡന്‍സ് ക്ലാസുകള്‍ സംഘടിപ്പിക്കുന്നു. എസ്.എസ്.എല്‍.സി., പ്ലസ് ടു, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി തുടങ്ങിയ കോഴ്‌സുകള്‍ക്ക് പഠിക്കുന്ന വിദ്യാര്‍ത്ഥി/ വിദ്യാര്‍ത്ഥിനികള്‍ക്കും, രണ്ട് മൂന്ന് വര്‍ഷ ബിരുദ കോഴ്‌സുകള്‍ക്ക് പഠിക്കുന്ന വിദ്യാര്‍ത്ഥി/ വിദ്യാര്‍ത്ഥിനികള്‍ക്കും പ്രത്യേകം ക്ലാസുകള്‍ നടത്തും. 30 ശതമാനം സീറ്റുകള്‍ പെണ്‍കുട്ടികള്‍ക്കും 40 ശതമാനം സീറ്റുകള്‍ ബി.പി.എല്‍. വിഭാഗത്തിലെ വിദ്യാര്‍ത്ഥി/ വിദ്യാര്‍ത്ഥിനികള്‍ക്കും 20 ശതമാനം സീറ്റുകള്‍ ക്രിസ്ത്യന്‍ വിഭാഗത്തില്‍പ്പെടുന്ന കുട്ടികള്‍ക്കുമാണ്. ന്യൂനപക്ഷ ക്ഷേമ വകുപ്പ് തയ്യാറാക്കിയ അപേക്ഷ ഫാറത്തിലാണ് അപേക്ഷിക്കേണ്ടത്. അപേക്ഷ ഡെപ്യൂട്ടി കളക്ടര്‍ (ജനറല്‍), ജില്ലാ ന്യൂനപക്ഷ ക്ഷേമസെല്‍, ജില്ലാ കളക്ടറേറ്റ് എന്ന വിലാസത്തില്‍ സ്വന്തം ജില്ലയിലേക്ക് അപേക്ഷിക്കണം. അവസാന തീയതി ആഗസ്റ്റ് 31 വൈകിട്ട് അഞ്ച് മണി. അപേക്ഷഫാറം ജില്ലാ ന്യൂനപക്ഷക്ഷേമ സെക്ഷനില്‍ നിന്നും വകുപ്പിന്റെ (www.minoritywelfare.kerala.gov.in)വെബ്‌സൈറ്റില്‍ നിന്നും ലഭിക്കും. വിശദാംശങ്ങള്‍ക്ക് 0471 2302090, 2300523. 
CLICK HERE to download the Application Form

Post a Comment

Previous Post Next Post