LSS /USS ഫലം പ്രഖ്യാപിച്ചു. ഫലം അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുകDPC(Lower) പരിഗണിക്കുന്നതിനായി CR സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ ഗവ സ്കൂള്‍ അധ്യാപകരുടെ 2024-25 വര്‍ഷത്തെ പൊതു സ്ഥലം മാറ്റത്തിനുള്ള പുതുക്കിയ സമയക്രമം പ്രസിദ്ധീകരിച്ചു. ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 28.04.2024 പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‍കൂള്‍ അധ്യാപകരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. എല്ലാ അധ്യാപകരും സീനിയോരിറ്റി ലിസ്റ്റ് പരിശോധിച്ചു എന്ന് പ്രധാനാധ്യാപകര്‍ ഉറപ്പ് വരുത്തേണ്ടതും ആക്ഷേപങ്ങളും പരാതികളും DDEമാര്‍ മുഖേന 24.04.2024നകം DGE ഓഫീസിലെത്തണം. ലിസ്റ്റ് ഡൗണ്‍ലോഡ്‍സില്‍ സ്കൂള്‍ HM/AEO വേക്കന്‍സി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ആകെ വേക്കന്‍സികള്‍ 297.15.04.2024 മുതല്‍ 19.04.2024 വരെ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം. ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന്

സ്കൂള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ്

സ്കൂള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 2013ല്‍ പ്രസിദ്ധീകരിച്ച പോസ്റ്റ് ചുവടെ പുനപ്രസിദ്ധീകരിക്കുന്നു. തിരഞ്ഞെടുപ്പിനാവശ്യമായ നാമനിര്‍ദ്ദേശപത്രികകളും മറ്റ് വിവരങ്ങളും സമ്മതി എന്ന സോഫ്റ്റ്‌വെയറും ഉള്‍പ്പെട്ട പോസ്റ്റ് ആവശ്യപ്പെട്ട് ചില വിദ്യാലയങ്ങള്‍ സമീപിച്ചതിനാലാണ് പുനപ്രസിദ്ധീകരിക്കുന്നത്
2017-18 വര്‍ഷത്തെ തിരഞ്ഞെടുപ്പ് നോട്ടിഫിക്കേഷന്‍ ഇവിടെ
      CLICK HERE for SAMPLE NOMINATION PAPER
       സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ സ്കൂള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് സംബന്ധിച്ച സര്‍ക്കുലര്‍ എത്തിയല്ലോ? ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന സമയക്രമം അനുസരിച്ച് ആഗസ്ത് 19-ന് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതിയാണ്. 27-നാണ് തിരഞ്ഞെടുപ്പ് നടക്കേണ്ടത്. ഇതുമായി ബന്ധപ്പെട്ട സര്‍ക്കുലര്‍ ഡൗണ്‍ലോഡ്സില്‍ നല്‍കിയിട്ടുണ്ട്. മുന്‍വര്‍ഷങ്ങളില്‍ ചില സ്കൂളുകളില്‍ വിജയകരമായി പരീക്ഷിച്ച ഒരു സോഫ്റ്റ്‌വെയര്‍ (കഴിഞ്ഞവര്‍ഷം മാത്സ് ബ്ലോഗില്‍ പ്രസിദ്ധീകരിച്ചിരുന്നു) ഉപയോഗിച്ച് ഇത്തവണ നിങ്ങളുടെ വിദ്യാലയത്തില്‍ തിരഞ്ഞെടുപ്പ് നടത്തിയാല്‍ അത് കുട്ടികള്‍ക്ക് പുതുമയുള്ള ഒരു അനുഭവമായിരിക്കും . ഈ സോഫ്റ്റ്‌വെയര്‍ ഐ ടി ക്ലബ് അംഗങ്ങളായ കുട്ടികള്‍ക്ക് പരിചയപ്പെടുത്തിയാല്‍ ഓരോ ക്ലാസുകളിലും ഐ ടി ക്ലബിന്റെ സഹായത്തോടെ സ്കൂള്‍ തിരഞ്ഞെടുപ്പ് വ്യത്യസ്തമായ രീതിയില്‍ നടത്താനാകും . മലപ്പുറം ജില്ലയിലെ ഇ നന്ദകുമാര്‍ എന്ന കൊച്ചുമിടുക്കന്‍ ആണ് സമ്മതി എന്ന പേരിലുള്ള ഈ സോഫ്റ്റ് വെയര്‍ തയ്യാറാക്കിയത്. താഴെത്തന്നിരിക്കുന്ന ലിങ്കില്‍ നിന്നും 200KB മാത്രമുള്ള ഈ സോഫ്റ്റ്‌വെയര്‍ ഡൗണ്‍ലോഡ് ചെയ്തെടുക്കാവുന്നതാണ്.
CLICK HERE to Download SAMMATHY Software
Download ചെയ്തെടുത്ത Deb File റൈറ്റ് ക്ലിക്ക് ചെയ്ത് Open with Gdebi Package Installer വഴി നിങ്ങളുടെ കമ്പ്യൂട്ടറില്‍ ഇന്‍സ്റ്റാള്‍ ചെയ്യുക. ഇന്‍സ്റ്റലേഷന്‍ പൂര്‍ത്തീകരിച്ചു കഴിഞ്ഞാല്‍ Applications -> Other -> Sammaty Election Engine എന്ന ക്രമത്തില്‍ സോഫ്റ്റ്‌വെയര്‍ തുറക്കാവുന്നതാണ്.താഴെക്കാണുന്ന മാതൃകയിലുള്ള ജാലകം തുറന്നു വരും


ഇനി തിരഞ്ഞെടുപ്പിനായി വോട്ടിങ്ങ് യന്ത്രം സജ്ജീകരിക്കാം. ഇതിനായി Election Setup ല്‍ ക്ലിക്ക് ചെയ്യുമ്പോള്‍ Terminal ല്‍ Enter a title for the election : എന്നു തെളിഞ്ഞു വരും.ഇവിടെ Class Leader Election 8A എന്നോ മറ്റോ പേര് നല്‍കുക.Password തിരഞ്ഞെടുക്കാന്‍ ആവശ്യപ്പെടുമ്പോള്‍ ഇംഗ്ലീഷ് Small Letter-ല്‍ പാസ്‌വേര്‍ഡ് നല്‍കിയാല്‍ Confirm ചെയ്യുന്നതിനായി ഒരിക്കല്‍ കൂടി ടൈപ്പ് ചെയ്യാന്‍ ആവശ്യപ്പെടും. Retype ചെയ്യുന്നതോടെ പാസ്‌വേര്‍ഡ് തയ്യാറാക്കി കഴിഞ്ഞു.
തുടര്‍ന്ന് ഓരോ കാന്‍ഡിഡേറ്റിന്റെയും പേര് ചുവടെ കാണുന്ന വലിപ്പത്തില്‍ Gimpലോ മറ്റോ തയ്യാറാക്കി Home ഡയക്ടറിയിലെ sammaty_election എന്ന ഫോള്‍ഡറിനകത്തുള്ള Candidates എന്ന ഫോള്‍ഡറില്‍ 1.png, 2.png, 3.png എന്നു പേരു നല്‍കി നിക്ഷേപിക്കുക.(തയ്യറാക്കുന്ന ഫയലുകള്‍ .png ഫോര്‍മാറ്റിലാകാന്‍ പ്രത്യേകം ശ്രദ്ധിക്കണം. Gimp-ല്‍ തയ്യാറാക്കുന്ന Image 400 Pixel Width- 50 Pixel Height അനുയോജ്യമാകും)
 
സോഫ്റ്റ്‌വെയര്‍ മെനുവിലെ List of Candidates ല്‍ ക്ലിക്ക് ചെയ്യുമ്പോള്‍ സ്ഥാനാര്‍ത്ഥികളുടെ പേര് ബ്രൗസറില്‍ തുറന്നു വരും. 
        ഇലക്ഷന്‍ മെനുവിലെ Start Election ക്ലിക്ക് ചെയ്യുന്നതോടെ വോട്ടിങ്ങിന് കമ്പ്യൂട്ടര്‍ തയ്യാറായി.  വോട്ട് രേഖപ്പെടുത്തുന്നതിനായി മോണിറ്ററില്‍ കാണുന്ന തങ്ങളുടെ സ്ഥാനാര്‍ത്ഥിയുടെ പേരിന് നേരെ മൗസ് ഉപയോഗിച്ച് ക്ലിക്ക് ചെയ്ത് വോട്ട് രേഖപ്പെടുത്താം. ഒരാള്‍ വോട്ട് രേഖപ്പെടുത്തിക്കഴിഞ്ഞാല്‍ മോണിറ്ററില്‍ തെളിഞ്ഞു കാണുന്ന പേജ് ഹൈഡാകും. വീണ്ടും വോട്ടു ചെയ്യാനാകില്ല. പിന്നെ അടുത്തയാള്‍ക്ക് വോട്ട് രേഖപ്പെടുത്താനായി പ്രിസൈഡിങ്ങ് ഓഫീസര്‍ കീബോര്‍ഡില്‍ എന്റര്‍ കീ പ്രസ് ചെയ്താല്‍ മതി. ഈ വിധം ഒരു ക്ലാസിലെ എല്ലാ വിദ്യാര്‍ഥികളുടെയും വോട്ട് രേഖപ്പെടുത്തിക്കഴിഞ്ഞാല്‍ കൗണ്ടിങ്ങിനായി Tab Key അമര്‍ത്തുക. തുടര്‍ന്ന് മുമ്പ് നമ്മള്‍ തിരഞ്ഞെടുത്ത പാസ്‌വേര്‍ഡ് ടൈപ്പ് ചെയ്യുമ്പോള്‍ ലഭിച്ച വോട്ടിന്റെ അടിസ്ഥാനത്തില്‍ ഏറ്റവും കൂടുതല്‍ വോട്ട് ലഭിച്ച് വിജയിച്ചയാളുടെ പേര് സ്ക്രീനില്‍ പ്രത്യക്ഷപ്പെടും.(Password Type ചെയ്യുന്നതിനായി പുതിയ ജാലകം പ്രത്യക്ഷപ്പെടുകയില്ല.ടാബ് കീ അമര്‍ത്തിയതിന് ശേഷം പാസ്‌വേര്‍ഡ് ടൈപ്പ്  അതിനു നേരെ ലഭിച്ച വോട്ടിങ്ങ് ശതമാനവും ദൃശ്യമാകും. തൊട്ടു താഴെ അതില്‍ കുറവ് വോട്ടു ലഭിച്ചവരുടെ പേരും വോട്ടും ശതമാനവും ക്രമത്തില്‍ കാണാം.ഈ വിധത്തില്‍ ഒരു ക്ലാസിലെ തിരഞ്ഞെടുപ്പിന് ശേഷം Home Folder-ലെ sammathy_election എന്ന ഫോള്‍ഡര്‍ Delete ചെയ്ത് Setup മുതലുള്ള സ്റ്റെപ്പുകള്‍ ആവര്‍ത്തിക്കുക ഏകദേശം അര മണിക്കൂര്‍ സമയം കൊണ്ട് ഒരു ക്ലാസിലെ തിരഞ്ഞെടുപ്പ് പൂര്‍ത്തീകരിക്കാനാകും.
നിങ്ങളുടെ വിദ്യാലയത്തിലെ തിരഞ്ഞെടുപ്പ് ഈ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് നടത്തി നോക്കൂ. ഉബുണ്ടുവിലും പ്രവര്‍ത്തിപ്പിക്കാവുന്ന ഇത്തരത്തിലുള്ള സോഫ്റ്റ്‌വെയര്‍ തയ്യാറാക്കിയ നന്ദകുമാറിന്റെ പ്രയത്നത്തെ നമുക്കും അഭിനന്ദിക്കാം 

തിരഞ്ഞെടുപ്പിന് മുന്നോടിയായി നോട്ടീസ് ബോര്‍ഡില്‍ പതിക്കാവുന്ന നിര്‍ദ്ദേശങ്ങളും മാതൃകാ നാമനിര്‍ദ്ദേശപത്രിക്കും ഇവിടെ ക്ലിക്ക് ചെയ്യുക 



Post a Comment

Previous Post Next Post