നിലവില്‍ സംസ്ഥാനത്ത് നിലനില്‍ക്കുന്ന ഉഷ്ണതരംഗ സാഹചര്യം കണക്കിലെടുത്ത് പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മെയ് 6 വരെ പൊതു അവധിയായിരിക്കും. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമുണ്ടായിരിക്കില്ല.ഏവര്‍ക്കും എസ് ഐ ടി സി ഫോറത്തിന്റെ മെയ്‍ദിനാശംസകള്‍. SSLC പരീക്ഷാ ഫലം മെയ് 8നും ഹയര്‍ സെക്കണ്ടറി ഫലം മെയ് 9നും പ്രസിദ്ധീകരിക്കും .NMMS ഫലം പ്രഖ്യാപിച്ചു.ഫലം അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക. LSS /USS ഫലം പ്രഖ്യാപിച്ചു. ഫലം അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുകDPC(Lower) പരിഗണിക്കുന്നതിനായി CR സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‍കൂള്‍ അധ്യാപകരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റ് ഡൗണ്‍ലോഡ്‍സില്‍

ഡിപ്പാര്‍ട്ട്‌മെന്റ് ടെസ്റ്റ് സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിക്കാന്‍ നിര്‍ദ്ദേശം

സര്‍ക്കാര്‍ സര്‍വീസിലെ വകുപ്പ് തലവന്മാരും, നിയമനാധികാരികളും ജീവനക്കാരുടെ സര്‍വീസ് ബുക്കുകളില്‍ രേഖപ്പെടുത്തിയിട്ടുള്ള ഡിപ്പാര്‍ട്ട്‌മെന്റ് ടെസ്റ്റ് വിജയിച്ചത് സംബന്ധിച്ച വിവരങ്ങള്‍ പി.എസ്.സി.യുമായി ബന്ധപ്പെട്ട് അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിച്ച് ശരിയാണെന്ന് ഉറപ്പുവരുത്തണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. ക്രമക്കേടുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ നടപടി എടുക്കുന്നതിനായി വിവരം സര്‍ക്കാരിനെ അറിയിക്കണം ജീവനക്കാരുടെ ഡിപ്പാര്‍ട്ട്‌മെന്റ് ടെസ്റ്റ് സംബന്ധിച്ച രേഖകള്‍ പരിശോധിച്ചതായി കാണിച്ചുള്ള സര്‍ട്ടിഫിക്കറ്റ് പി.ആന്റ് എ.ആര്‍.ഡി സെക്രട്ടറിയ്ക്ക് അയച്ചു നല്‍കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Post a Comment

Previous Post Next Post