LSS /USS ഫലം പ്രഖ്യാപിച്ചു. ഫലം അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുകDPC(Lower) പരിഗണിക്കുന്നതിനായി CR സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ ഗവ സ്കൂള്‍ അധ്യാപകരുടെ 2024-25 വര്‍ഷത്തെ പൊതു സ്ഥലം മാറ്റത്തിനുള്ള പുതുക്കിയ സമയക്രമം പ്രസിദ്ധീകരിച്ചു. ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 28.04.2024 പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‍കൂള്‍ അധ്യാപകരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. എല്ലാ അധ്യാപകരും സീനിയോരിറ്റി ലിസ്റ്റ് പരിശോധിച്ചു എന്ന് പ്രധാനാധ്യാപകര്‍ ഉറപ്പ് വരുത്തേണ്ടതും ആക്ഷേപങ്ങളും പരാതികളും DDEമാര്‍ മുഖേന 24.04.2024നകം DGE ഓഫീസിലെത്തണം. ലിസ്റ്റ് ഡൗണ്‍ലോഡ്‍സില്‍ സ്കൂള്‍ HM/AEO വേക്കന്‍സി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ആകെ വേക്കന്‍സികള്‍ 297.15.04.2024 മുതല്‍ 19.04.2024 വരെ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം. ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന്

എസ് ഐ ടി സി ഫോറത്തിന്റെ ഐ ടി പരിശീലനം


-
എസ് ഐ ടി സി ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ മൂന്ന് കേന്ദ്രങ്ങളില്‍ ഇന്ന് (ജൂണ്‍ 15)പത്താം ക്ലാസ് ഐ ടി അധ്യാപകര്‍ക്കായി പാഠപുസ്തക പരിശീലന ക്ലാസ് സംഘടിപ്പിച്ചു. ആവേശകരമായ പ്രതികരണമായിരുന്നു മൂന്ന് കേന്ദ്രങ്ങളില്‍ നിന്നും ഉണ്ടായത്. ഏതാണ്ട് നൂറോളം അധ്യാപകര്‍ മൂന്ന് കേന്ദ്രങ്ങളിലുമായി പങ്കെടുത്തു. ആദ്യ രണ്ട് അധ്യായങ്ങളുമായി ബന്ധപ്പെട്ട് ആയിരുന്നു ക്ലാസ് സംഘടിപ്പിച്ചിരുന്നത്. പരിശീലന പരിപാടിയിലെ അധ്യാപകരുടെ പങ്കാളിത്തം പരിശീലനത്തിന്റെ ആവശ്യകതയാണ് സൂചിപ്പിക്കുന്നത്. പങ്കെടുത്തവരുടെ വികാരം കമക്കിലെടുത്ത് പരിശീലന പരിപാടി തുടര്‍ന്നും നടത്തുന്നതിനെക്കുറിച്ച് ഫോറം പരിഗണിക്കുന്നതായിരിക്കും. ഐ ടി സ്കൂളിന്റെ സഹകരണവും പ്രത്യേകം സ്മരിക്കുന്നു

പാലക്കാട്


പാലക്കാട്ട് ഐ ടി സ്കൂള്‍ ഡി ആര്‍ സിയിലായിരുന്നു ട്രയിനിങ്ങ് സംഘടിപ്പിച്ചത്. പീലക്കാട്, ചിറ്റൂര്‍, പറളി സബ്-ജില്ലകളിലെ വിവിധ വിദ്യാലയങ്ങളില്‍ നിന്നായി അമ്പതോളം അധ്യാപകര്‍ ഇവിടെ പരിശീലനത്തില്‍ പങ്കെടുത്തു. രാവിലെ പത്ത് മണിക്ക് എസ് ഐ ടി സി ഫോറം സെക്രട്ടറി ശ്രീ സുജിത്തിന്റെ ആമുഖപ്രസംഗത്തോടെയാണ് പരിശീലനം ആരംഭിച്ചത്. ഐ ടി സ്കൂള്‍ പാലക്കാട് മാസ്റ്റര്‍ ട്രയിനര്‍ കോര്‍ഡിനേറ്റര്‍ ശ്രീമതി സുധീര ആശംസകള്‍ നേര്‍ന്നു. സബ് ജില്ലാ കണ്‍വീനര്‍ ശ്രീമതി ശാന്തി.വി.പി, ശ്രീ സുജിത്ത് എസ് എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. ട്രഷറര്‍ ശ്രീ ഷൗക്കത്ത് ,വിവിധ വിദ്യാലയങ്ങളിലെ അധ്യാപകര്‍ എന്നിവര്‍ തങ്ങളുടെ അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചു. പരിശീലന പരിപാടി മികച്ചതായിരുന്നു എന്നും ക്ലാസുകള്‍ എടുക്കുന്നതിന് തങ്ങള്‍ക്ക് ആത്മവിശ്വാസം പകരുന്നതായിരുന്നു എന്നും പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. തുടര്‍ന്നുള്ള മാസങ്ങളിലും ഇത്തരത്തിലുള്ള ട്രയിനിങ്ങുകള്‍ സംഘടിപ്പിക്കണമെന്ന് ഏവരും ആവശ്യപ്പെട്ടു. ഐ.ടി സ്കൂള്‍ മാസ്ററര്‍ ട്രയിനര്‍മായ ശ്രീ സതീഷ് ബാബുവും ശ്രീമതി അജിത വിശ്വനാഥും സഹായഹസ്തവുമായി ഒപ്പമുണ്ടായിരുന്നു
ആലത്തൂര്‍





ആലത്തൂര്‍ ഗവ ഗേള്‍സ് സ്കൂളില്‍ നടന്ന പരിശീലനത്തിന് സബ് ജില്ലാ കണ്‍വീനര്‍ ശ്രീ ജി പദ്മകുമാറാണ് നേതൃത്വം നല്‍കിയത് .ഇരുപതോളം അധ്യാപകര്‍ ഇവിടെ പരിശീലനത്തില്‍ പങ്കെടുത്തു. ശ്രീമതി ആനിമോള്‍ ടീച്ചറും സഹായത്തിനായി ഒപ്പമുണ്ടായിരുന്നു. ജൂലായ് മാസത്തില്‍ അടുത്ത രണ്ട് അധ്യായങ്ങളുടെ  പരിശീലനത്തിന് തങ്ങളെല്ലാമുണ്ടാവും പരിശീലനം തുടരണമെന്ന അഭിപ്രായമാണ് ഇവിടെയും ഉയര്‍ന്നത്. പരിശീലന പരിപാടി സംഘടിപ്പിച്ചതിന് എസ് ഐ ടി സി ഫോറത്തിന്റെ ശ്രമങ്ങളെ ഏവരും പ്രകീര്‍ത്തിച്ചു.
മണ്ണാര്‍ക്കാട്




മണ്ണാര്‍ക്കാട്ട് കനത്ത മഴയെ അവഗണിച്ചും ഇരുപതോളം അധ്യാപകര്‍ പരിശീലനപരിപാടിയില്‍ പങ്കെടുത്തു. നെല്ലിപ്പുഴ ഡി എച്ച് എസ് ആയിരുന്നു പരിശീലനകേന്ദ്രം. ജില്ലാ വൈസ് പ്രസിഡന്റ് ശ്രീ അബ്ദുല്‍ സലീം ആമുഖപ്രസംഗം നടത്തി. എടത്തനാട്ടുകര സ്കൂളിലെ ഇഖ്ബാല്‍ മാഷായിരുന്നു ക്ലാസ് നയിച്ചത്. സബിജില്ലാ കണ്‍വീനര്‍ ശ്രീ ജമീര്‍,ജോ കണ്‍വീനര്‍ ശ്രീ സക്കീര്‍ ഹുസൈന്‍ എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. മറ്റ് കേന്ദ്രങ്ങളിലേതുപോലെ മികച്ച അഭിപ്രായമാണ് പരിശീലനത്തില്‍ പങ്കെടുത്തവര്‍ പ്രകടിപ്പിച്ചത്. അടുത്തമാസത്തെ ട്രയിനിങ്ങില്‍ വീണ്ടും കാണാമെന്ന് പറഞ്ഞാണ് ഏവരും ഇവിടെ നിന്നും പിരിഞ്ഞത്. 

Post a Comment

Previous Post Next Post