ഏവര്‍ക്കും എസ് ഐ ടി സി ഫോറത്തിന്റെ മെയ്‍ദിനാശംസകള്‍. SSLC പരീക്ഷാ ഫലം മെയ് 8നും ഹയര്‍ സെക്കണ്ടറി ഫലം മെയ് 9നും പ്രസിദ്ധീകരിക്കും .NMMS ഫലം പ്രഖ്യാപിച്ചു.ഫലം അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക. LSS /USS ഫലം പ്രഖ്യാപിച്ചു. ഫലം അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുകDPC(Lower) പരിഗണിക്കുന്നതിനായി CR സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‍കൂള്‍ അധ്യാപകരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റ് ഡൗണ്‍ലോഡ്‍സില്‍

അധ്യാപക വിദ്യാര്‍ഥി അനുപാതം ക്ലാസ് അടിസ്ഥാനത്തില്‍?

മാതൃഭൂമി വാര്‍ത്ത

-->
 കേരളകൗമുദി വാര്‍ത്ത
അദ്ധ്യാപക തസ്തിക: 51 കുട്ടികളായാല്‍ രണ്ടാമത്തെ ഡിവിഷന്‍
Posted on: Saturday, 18 May 2013
തിരുവനന്തപുരം: വിദ്യാഭ്യാസ അവകാശ നിയമ പ്രകാരം അദ്ധ്യാപക -വിദ്യാര്‍ത്ഥി അനുപാതം കുറയ്ക്കുമ്പോള്‍ അദ്ധ്യാപക തസ്തിക നിര്‍ണയത്തിന് ഒരു സ്കൂളിലെ മൊത്തം കുട്ടികളുടെ എണ്ണം കണക്കിലെടുക്കണമെന്ന ഉത്തരവില്‍ സര്‍ക്കാര്‍ മാറ്റം വരുത്തി. ഒന്നുമുതല്‍ അഞ്ചുവരെ ക്ളാസുകളില്‍ 1:30 എന്നും ആറു മുതല്‍ എട്ട് വരെ ക്ളാസുളില്‍ 1:35 എന്നുമായി അദ്ധ്യാപക -വിദ്യാര്‍ത്ഥി അനുപാതം കുറയ്ക്കുമ്പോള്‍ പുതിയ അദ്ധ്യാപക തസ്തിക നിശ്ചയിക്കുന്നത് സ്കൂളിലെ മൊത്തം കുട്ടികളുടെ എണ്ണം നേക്കിവേണമെന്ന് വിദ്യാഭ്യാസ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാൽ ഇനി മുതല്‍ നിലവിലുളള രീതി തുടരാന്‍ തീരുമാനിച്ചു. ഇതു പ്രകാരം ഒരു സ്റ്റാന്‍ഡേര്‍ഡില്‍ 51 കുട്ടികളാവുമ്പോള്‍ രണ്ടാമത്തെ ഡിവിഷന്‍ തുടങ്ങാം.അദ്ധ്യാപക സംഘടനകളുമായി നടന്ന ചര്‍ച്ചയിലാണ് ഉത്തരവില്‍ ഭേദഗതി വരുത്താമെന്ന് വിദ്യാഭ്യാസ സെക്രട്ടറി ഇളങ്കോവന്‍ സമ്മതിച്ചത്. സര്‍ക്കാര്‍ ഉത്തരവ് മൂലം നിരവധി അദ്ധ്യാപകര്‍ക്ക് ജോലി നഷ്ടപ്പെടുമെന്ന കാര്യം അദ്ധ്യാപക സംഘടനകള്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഒമ്പത് ,പത്ത് ക്ളാസുകളിലെ അദ്ധ്യാപക - വിദ്യാര്‍ത്ഥി അനുപാതം എത്രയായിരിക്കണം എന്ന കാര്യത്തില്‍ വകുപ്പ് സെക്രട്ടറി വ്യക്തമായ നിലപാട് കൈക്കൊണ്ടിട്ടില്ല. 20 ന് യു. .ഡി പ്രകാരമുളള കണക്കെടുപ്പ് പൂര്‍ത്തിയായ ശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കാമെന്നതാണ് സര്‍ക്കാരിന്റെ നിലപാട്. ഒന്നാം ക്ളാസിലെ പ്രവേശനത്തിന് ശേഷം കുറച്ചു ദിവസം കൂടി യു. . ഡി കണക്കെടുപ്പിന് വേണ്ടി കാത്തിരിക്കാനാണ് സര്‍ക്കാര്‍ തീരുമാനം.അൺ എക്കണോമിക് സ്കൂളുകളിലെ അദ്ധ്യാപകര്‍ക്കെന്നല്ല ആര്‍ക്കും ജോലി നഷ്ടപ്പെടുന്നില്ലെന്നും നിലവിലുളള ഡിവിഷനുകളുടെയോ അദ്ധ്യാപകരുടെയോ എണ്ണത്തില്‍ കൈകടത്തുന്നില്ലെന്നും പൊതുവിദ്യാഭ്യാസ സെക്രട്ടറി ഇളങ്കോവന്‍ പറഞ്ഞു. തസ്തികയെക്കുറിച്ചും തീരുമാനമെടുത്തിട്ടില്ല. ഒരൊറ്റ സ്കൂളുകളിലും ഡിവിഷനുകള്‍ നഷ്ടപ്പെടില്ലെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം അണ്‍ എക്കണോമിക് സ്കൂളുകളെ രക്ഷിക്കാനായി സ്കൂളില്‍ വിദ്യാര്‍ത്ഥികളുടെ അധിക പരിധി നിശ്ചയിക്കണമെന്ന് അദ്ധ്യാപക സംഘടനകള്‍ നിര്‍ദ്ദേശിച്ചു. ഈ നിര്‍ദ്ദേശ പ്രകാരം എല്‍.പി, യു. പി, ഹൈസ്കൂളില്‍ പഠിക്കാവുന്ന കുട്ടികളുടെ പരമാവധി എണ്ണം നിശ്ചയിക്കും.ഇപ്പോള്‍ സ്കൂളുകളില്‍ ആരംഭിച്ചിട്ടുളള കണ്ടിന്യൂയിംഗ് ആന്റ് കോംപ്രഹന്‍സീവ് ഇവാലുവേഷനില്‍(സി. ) മാറ്റം വരുത്തുന്നതിനെക്കുറിച്ച് ഗൗരവമായി ആലോചിക്കുമെന്നും വിദ്യാഭ്യാസ സെക്രട്ടറി അറിയിച്ചു. യു.. ഡി വിവരങ്ങള്‍ നല്‍കാനുളള സമയം 19 വരെ നീട്ടി.ഡി.പി. ഐ എ.ഷാജഹാന്‍, .ടി അറ്റ് സ്കൂള്‍ ഡയറക്ടര്‍ അബ്ദുള്‍നാസര്‍ കൈപ്പഞ്ചേരി എന്നിവരും അദ്ധ്യാപക സംഘടനാ പ്രതിനിധികളായ എം. ഷാജഹാന്‍( കെ.എസ്.ടി.), ജെ.ശശി ( ജി.എസ്.ടിയു.) ഹരിഗോവിന്ദന്‍ ( കെ.പി. എസ്.ടി.യു) , പി.കെ.കൃഷ്ണദാസ് ( .കെ. എസ്.ടി.യു) സി.പി. ചെറിയമുഹമ്മദ് ( കെ.എസ്.ടി.യു) , സിറിയക് കാവില്‍, .ഇമാമുദ്ദീന്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.പ്രവേശനോത്സവം 3ന്
സംസ്ഥാനത്തെ സ്കൂളുകളില്‍ ജൂണ്‍ 3 ന് പ്രവേശനോത്സവം നടക്കും. സംസ്ഥാന തല പ്രവേശനോത്സവം കോഴിക്കോട് മീഞ്ചന്ത ഹയർസെക്കണ്ടറി സ്കൂളില്‍.


Post a Comment

Previous Post Next Post