ഏവര്‍ക്കും എസ് ഐ ടി സി ഫോറത്തിന്റെ മെയ്‍ദിനാശംസകള്‍. SSLC പരീക്ഷാ ഫലം മെയ് 8നും ഹയര്‍ സെക്കണ്ടറി ഫലം മെയ് 9നും പ്രസിദ്ധീകരിക്കും .NMMS ഫലം പ്രഖ്യാപിച്ചു.ഫലം അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക. LSS /USS ഫലം പ്രഖ്യാപിച്ചു. ഫലം അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുകDPC(Lower) പരിഗണിക്കുന്നതിനായി CR സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‍കൂള്‍ അധ്യാപകരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റ് ഡൗണ്‍ലോഡ്‍സില്‍

ഹിന്ദി ബി.എഡ് : തീയതി നീട്ടി

ഹിന്ദി ബി.എഡിന് പകരം യോഗ്യതയായ ഹിന്ദി ഡിപ്ലോമ ഇന്‍ ലാംഗ്വേജ് എജ്യുക്കേഷന്‍ 2013-14 വര്‍ഷത്തെ കോഴ്‌സിന് അപേക്ഷിക്കാനുള്ള അവസാന തീയതി മെയ് 31 വരെ നീട്ടി. ഹിന്ദിയിലുള്ള ബി.എ, എം.എ, പ്രവീണ്‍, സാഹിത്യാചാര്യ ജയിച്ചവര്‍ക്ക് അപേക്ഷിക്കാം. സര്‍വീസിലുള്ള അധ്യാപകര്‍ക്ക് മുന്‍ഗണന ലഭിക്കും. അപേക്ഷ 150 രൂപയുടെ മണിയോര്‍ഡര്‍/ഡിമാന്റ് ഡ്രാഫ്റ്റ് സഹിതം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ലാംഗ്വേജ് എജ്യുക്കേഷന്‍, സെന്‍ട്രല്‍ ജംഗ്ഷന്‍, അടൂര്‍ പോസ്റ്റ്, പത്തനംതിട്ട ജില്ല എന്ന വിലാസത്തില്‍ അയക്കണം. ഫോണ്‍ - 04734 - 226028, 9446321496. അപേക്ഷാ ഫോറംwww.bhpkhindi.org എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.

Post a Comment

Previous Post Next Post