ഏവര്‍ക്കും എസ് ഐ ടി സി ഫോറത്തിന്റെ മെയ്‍ദിനാശംസകള്‍. SSLC പരീക്ഷാ ഫലം മെയ് 8നും ഹയര്‍ സെക്കണ്ടറി ഫലം മെയ് 9നും പ്രസിദ്ധീകരിക്കും .NMMS ഫലം പ്രഖ്യാപിച്ചു.ഫലം അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക. LSS /USS ഫലം പ്രഖ്യാപിച്ചു. ഫലം അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുകDPC(Lower) പരിഗണിക്കുന്നതിനായി CR സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‍കൂള്‍ അധ്യാപകരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റ് ഡൗണ്‍ലോഡ്‍സില്‍

Registration Form

എസ് ഐ ടി സി മാരുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി എസ് ഐ ടി സി  ഫോറം എന്ന പേരില്‍ ഒരു കൂട്ടായ്മ രൂപപ്പെടുത്തുന്നതിന്റെ ആദ്യഘട്ടമാണ് ഈ ബ്ലോഗ്. ഈ ലക്ഷ്യം മുന്നില്‍ കണ്ട് എസ് ഐ ടി സിമാരുടെ ഒരു യോഗം കഴിയുന്നതും വേഗം കൂടണമെന്ന് ആഗ്രഹിക്കുന്നു. ജില്ലയിലെ എല്ലാ സബ്ജില്ലകളിലെയും പരമാവധി SITC-മാരെ ഈ യോഗത്തില്‍ പങ്കെടുപ്പിക്കമമെന്നാണ് ആഗ്രഹം.സംഘടനാ താല്‍പര്യങ്ങളില്ലാതെ നമ്മുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുകയും ബന്ധപ്പെട്ട അധികരികളുടെ ശ്രദ്ധയില്‍പ്പെടുത്തുകയും ചെയ്യുക എന്നതാണ് പ്രധാന ലക്ഷ്യം. കൂടാതെ SITC മാരുടെ സംശയങ്ങള്‍ പരിഹരിക്കുകയും അവ പരസ്പരം ചര്‍ച്ച ചെയ്ത് പരിഹാരങ്ങള്‍ കണ്ടത്താന്‍ കഴിയുന്ന തലത്തിലേക്ക് ഈ ബ്ലോഗിനെ എത്തിക്കാനും നമുക്ക് സാധിക്കണം വിവിധ സബ്‌ജില്ലകളിലെ കണ്‍വീനര്‍മാര്‍ ഇതിന്റെ നേതൃത്വം ഏറ്റെടുക്കണമെന്നും ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഇതിന്റെ ആദ്യയോഗം കൂടാന്‍ സഹകരിക്കണമെന്നും അഭ്യര്‍ഥിക്കുന്നു. ആദ്യയോഗത്തോടെ ഈ ബ്ലോഗിന്റെ പൂര്‍ണ ചുമതല പുതിയ കമ്മിറ്റിക്ക് കൈമാറുന്നതാണ്. സബ് ജില്ലാ കണ്‍വീനര്‍മാര്‍ അവരുടെ പേരുകളും Mail-id യും അറിയിച്ചാല്‍ ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുന്നതാണ്. ഇതുവരെ ജില്ലയിലെ വിവിധ സബ്‌ജില്ലകളില്‍ നിന്നായി ഏതാണ്ട് എണ്‍പതോളം അധ്യാപകര്‍ ഈ സംരംഭത്തില്‍ പങ്കാളികളാകാന്‍ താല്‍പര്യം പ്രകടിപ്പിച്ച് രജിസ്റ്റര്‍ ചെയ്ത് കഴിഞ്ഞു.ഇനിയും രജിസ്റ്റര്‍ ചെയ്യാത്തവര്‍ കഴിയുന്നതും വേഗം രജിസ്റ്റര്‍ ചെയ്യണമെന്നഭ്യര്‍ഥിക്കുന്നു.


Click Here for Registration Form

 സഹകരിച്ച ഏവര്‍ക്കും നന്ദി
ബ്ലോഗ് ടീം

Post a Comment

Previous Post Next Post