ഏവര്‍ക്കും എസ് ഐ ടി സി ഫോറത്തിന്റെ മെയ്‍ദിനാശംസകള്‍. SSLC പരീക്ഷാ ഫലം മെയ് 8നും ഹയര്‍ സെക്കണ്ടറി ഫലം മെയ് 9നും പ്രസിദ്ധീകരിക്കും .NMMS ഫലം പ്രഖ്യാപിച്ചു.ഫലം അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക. LSS /USS ഫലം പ്രഖ്യാപിച്ചു. ഫലം അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുകDPC(Lower) പരിഗണിക്കുന്നതിനായി CR സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‍കൂള്‍ അധ്യാപകരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റ് ഡൗണ്‍ലോഡ്‍സില്‍

PRACTICAL EXAM TIPS

Practical Exam മാര്‍ച്ച് ആറിനകം പൂര്‍ത്തിയാക്കണം
IED വിഭാഗത്തിലുള്ളവരുടെ ഉള്‍പ്പെടെ പരീക്ഷ പൂര്‍ത്തിയാക്കി യതിനു ശേഷം സെര്‍വര്‍ കമ്പ്യൂട്ടറില്‍ അതുവരെയുള്ള എല്ലാ പ്രവര്‍ത്തനങ്ങളും Import ചെയ്ത് Absentees ഉണ്ടെങ്കില്‍ അവരുടെ നമ്പരുകളും നല്‍കി Final Export ചെയ്യുക. ഇപ്പോള്‍ ഹോമിലെ itexam_pbhavan എന്ന ഫോള്‍ഡറില്‍ <school code>.csv എന്ന പേരില്‍ ഒരു csv file generate ചെയ്ത് വരും. ഈ ഫയലിനെയാണ് പരീക്ഷ ഭവന്റെ സൈറ്റിലേക്ക് Upload ചെയ്യേണ്ടത്. കൂടാതെ ഈ ഫോള്‍ഡര്‍ തന്നിരിക്കുന്ന CD-യിലേക്ക് പകര്‍ത്തി വെക്കുകയും വേണം( യാതൊരു കാരണവശാലും ഈ ഫയല്‍ തുറക്കാന്‍ ശ്രമിക്കരുത്).

ഇപ്പോള്‍ തയ്യാറാക്കിയ CD-യും Consolidated Score Sheet-ന്റെ Print Out -ഉം Comprehensive Report-ഉം IED കുട്ടികള്‍ ഉണ്ടെങ്കില്‍ അവരുടെ മാര്‍ക്ക് ലിസ്റ്റും തന്നിരിക്കുന്ന കവറില്‍ ഇട്ട്  Chief Supdt ബന്ധപ്പെട്ട DEO ഓഫീസുകളിലെത്തിക്കണം. Comprehensive Report-ന്റെ ഒരു കോപ്പിയും  Form P8-ഉം പ്രത്യകം നല്‍കണം.

CD-യിലേക്ക് പകര്‍ത്തിയ csv ഫയലിനോടൊപ്പം എല്ലാ കമ്പ്യൂട്ടറുകളില്‍ നിന്നും Export ചെയ്തെടുത്ത File-കളും മറ്റൊരു സി ഡിയിലാക്കിയതും Consolidated Score Sheet-ന്റെ Print Out -ഉം Comprehensive Report-ഉം IED കുട്ടികള്‍ ഉണ്ടെങ്കില്‍ അവരുടെ മാര്‍ക്ക് ലിസ്റ്റും Attendance & Acquittance-ന്റെ ഒരു Copy-യും ചീഫ് സൂപ്രണ്ട് കയ്യില്‍ കരുതണം.

Post a Comment

Previous Post Next Post