തിരഞ്ഞെടുപ്പ് ഡ്യൂട്ടി ലഭിച്ച എല്ലാ ജീവനക്കാര്‍ക്കും സമാധാനപൂര്‍ണമായ തിരഞ്ഞെടുപ്പ് നടത്തുന്നതിന് എല്ലാ ആശംസകളും നേരുന്നു DPC(Lower) പരിഗണിക്കുന്നതിനായി CR സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ ഗവ സ്കൂള്‍ അധ്യാപകരുടെ 2024-25 വര്‍ഷത്തെ പൊതു സ്ഥലം മാറ്റത്തിനുള്ള പുതുക്കിയ സമയക്രമം പ്രസിദ്ധീകരിച്ചു. ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 28.04.2024 പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‍കൂള്‍ അധ്യാപകരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. എല്ലാ അധ്യാപകരും സീനിയോരിറ്റി ലിസ്റ്റ് പരിശോധിച്ചു എന്ന് പ്രധാനാധ്യാപകര്‍ ഉറപ്പ് വരുത്തേണ്ടതും ആക്ഷേപങ്ങളും പരാതികളും DDEമാര്‍ മുഖേന 24.04.2024നകം DGE ഓഫീസിലെത്തണം. ലിസ്റ്റ് ഡൗണ്‍ലോഡ്‍സില്‍ സ്കൂള്‍ HM/AEO വേക്കന്‍സി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ആകെ വേക്കന്‍സികള്‍ 297.15.04.2024 മുതല്‍ 19.04.2024 വരെ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം. ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന്

അവധിക്കാല അധ്യാപകപരിശീലനം

ഹൈസ്കൂള്‍ അധ്യാപകരുടെ അവധിക്കാല പരിശീലനത്തിനായി എല്ലാ അധ്യാപകരെയും Training Management Systemല്‍ ഉള്‍പ്പെടുത്തുന്നതിന് IT@School നിര്‍ദ്ദേശം. സ്കൂള്‍ പ്രധാനാധ്യാപകര്‍ അവരവരുടെ വിദ്യാലയങ്ങളിലെ എല്ലാ അധ്യാപകരുടെയും വിശദാംശങ്ങള്‍ ഏപ്രില്‍ 29ന് മുമ്പായി രജിസ്ററര്‍ ചെയ്യണം. ഇതുമായി ബന്ധപ്പെട്ട IT@School Circular ഇവിടെ.

CLICK HERE to Register Teachers in Training Management System (Use Sampoorna Username and Password). (Register ചെയ്യുന്ന അവസരത്തില്‍ വിഷയം Training Subject ആയി ICT എന്നും Teaching Subject ആയി അവരുടെ പരിശീലനവിഷയവുമാണ് തിരഞ്ഞെടുക്കേണ്ടത് )

ഇതോടൊപ്പം തന്നെ വിഷയാധിഷ്‌ഠിതമായി നടത്തുന്ന  പരിശീലനങ്ങള്‍ക്കുള്ള SRG പരിശീലനം ഏപ്രില്‍ 27,28,29.30 തീയതികളില്‍ വിവിധ ജില്ലകളിലായി നടക്കുന്നു. ഇതിനുള്ള പരിശീലനകേന്ദ്രങ്ങളുടെ ലിസ്റ്റ് ഇവിടെ. SRG മാരുടെ ലിസ്റ്റ്  RMSA ജില്ലാ ഓഫീസുകളില്‍ നിന്നും അറിയിക്കുന്നതാണ്. പാലക്കാട് ജില്ലയിലെ SRG മാരുടെ ലിസ്റ്റ് ഇവിടെ

Post a Comment

Previous Post Next Post