FLASH NEWS

പാലക്കാട് ജില്ലയിലെ ഹയര്‍സെക്കന്ററി/വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി വിദ്യാലയങ്ങളിലെ ക്ലാസ് മോണിറ്റര്‍മാര്‍ക്കുള്ള ഐ.സി.ടി. പരിശീലനവിശദാംശങ്ങള്‍ https://kitepalakkad.blogspot.com/ ബ്ലോഗില്‍. ഇന്ന് (ഒക്ടോബര്‍ 23) നടക്കാനിരുന്ന കുഴല്‍മന്ദം സബ്‌ജില്ലാ ഐ ടി മേള 26ലേക്ക് മാറ്റിയതായി AEO അറിയിക്കുന്നു.9 ജില്ലകളില്‍ SIET സംഘടിപ്പിക്കുന്ന ത്രിദിനശാസ്ത്ര ശില്‍പ്പശാലയിലേക്ക് വിദ്യാര്‍ഥികളെ തിരഞ്ഞെടുക്കുന്നതിനായി SIET സംഘടിപ്പിക്കുന്ന ഓണ്‍ലൈന്‍ ആപ്‌ടിറ്റ്യൂഡ് പരീക്ഷ ഒക്ടോബര്‍ 24ന് രാവിലെ 10 മുതല്‍ . സര്‍ക്കുലറും ഓണ്‍ലൈന്‍ ലിങ്കും ചുവടെ. OBC Pre-Metric Scholarship ഡേറ്റാ എന്‍ട്രി നവംബര്‍ 10വരെ ദീര്‍ഘിപ്പിച്ചു. റവന്യൂ ജില്ലാ ശാസ്ത്രോല്‍സവവുമായി ബന്ധപ്പെട്ട് സയന്‍സ് ടാലന്റ് സേര്‍ച്ച് പരീക്ഷ(HS) ശാസ്ത്രക്വിസ്(HS&HSS) നവമ്പര്‍ മൂന്നിനും സാമൂഹ്യശാസ്ത്രക്വിസ്(HS&HSS) ഗണിതക്വിസ് (HS&HSS) നടക്കും. നവംബര്‍ 12നും നവംബര്‍ ഏഴിനും ശമ്പളപരിഷ്കരണം നാലാം ഗഡു Process ചെയ്യുന്നതിനുള്ള ഓപ്ഷന്‍ സ്പാര്‍ക്കില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. Minority Pre-Metric ഉള്‍പ്പെടെ എല്ലാ പ്രീമെട്രിക്ക് സ്കോളര്‍ഷിപ്പുകള്‍ക്കും അപേക്ഷിക്കുന്നതിനും വേരിഫൈ ചെയ്യുന്നതിനുമുള്ള അവസാനതീയതി ഒക്ടോബര്‍ 31. School Parliament തിരഞ്ഞെടുപ്പ് ഒക്ടോബര്‍ 22 തിങ്കളാഴ്‌ചത്തേക്ക് മാറ്റിവെച്ചു. സ്കൂള്‍ ലൈബ്രറികളിലേക്കാവശ്യമായ പുസ്തകങ്ങള്‍ തിരഞ്ഞെടുത്ത് ഓണ്‍ലൈന്‍ ഇന്‍ഡന്റ് സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ ഡൗണ്‍ലോഡ്‌സില്‍.. സ്നേഹപൂര്‍വ്വം സ്‌കോളര്‍ഷിപ്പിന് ഓണ്‍ലൈനായി അപേക്ഷിക്കേണ്ട അവസാനദിവസം ഒക്ടോബര്‍ 31.വിശദാംശങ്ങള്‍ ചുവടെ. Medisep വിവരശേഖരണത്തിനുള്ള സമയപരിധി നവംബര്‍ 30 വരെ ദീര്‍ഘിപ്പിച്ചു. പാലക്കാട് ജില്ലയില്‍ പ്രാദേശിക അവധി പ്രഖ്യാപിച്ച ദിവസങ്ങള്‍ക്ക് പകരമായി സെപ്തംബര്‍ 15, ഒക്ടോബര്‍ 27, നവംബര്‍ 17, ഡിസംബര്‍ 1, 2019 ജനുവരി 19 എന്നീ ദിവസങ്ങള്‍ അവധി ദിവസങ്ങളിലെ ടൈംടേബിള്‍ പ്രകാരം പ്രവര്‍ത്തിദിനമാക്കാന്‍ തീരുമാനം. Income Tax Calculator 2018-19ചുവടെ.


ശാസ്ത്രജാലകം (SIET Online Exam)
മേളകള്‍ 2018-19
SNEHAPOORVAM 2018-19
Palakkad Revenue District School Games
SALARY CHALLENGE Option Enabled in SPARK
MID DAY MEAL
NTSE/NMMS Application
HM/ SITC /JSITC Directory Updation Form(Palakkad only )
OBC Pre-Metric Scholarship
ICT Equipments Complaint Registration
MINORITY PRE-METRIC SCHOLARSHIP
CHIEF MINISTERS DISTRESS RELIEF FUND
Medisep-Health Insurance Scheme
Mid Day Meal Scheme 2018
TimeTable Generator Helpfile
Pay Revision Arrear Third Installment Processing
Anticipatory Income Tax Calculator 2018-19
Instructions for GAIN PF
BIMS
SRADHA
Navaprabha Module
BROADBAND COMPLAINT REGISTRATION
SITC Forum Directory പുതുക്കുന്നതിന്റെ ഭാഗമായി 2018-19 വര്‍ഷത്തെ HM/SITC/JSITC എന്നിവരുടെ വിശദാംശങ്ങള്‍ ഇവിടെ നല്‍കണമെന്ന് അഭ്യര്‍ഥിക്കുന്നു
സമഗ്ര - E Resource Portel
INCOME-TAX CALCULATOR(Sri.SUDHEER KUMAR T.K)
NOON MEAL SOFTWARE(NMP & K2) Updated with New NMP

പാലക്കാട് ജില്ലാ വാര്‍ത്തകള്‍

DDE PALAKKAD
WEBSITEHere


ക്ലാസ് ഫോർ ജീവനക്കാരുടെ സീനിയോറിറ്റി പട്ടിക തയാറാക്കുന്നതിലേക്കായി പുതുക്കിയ രൂപത്തിലുള്ള സർവീസ് കാർഡ് 30നകം DDEയില്‍ സമര്‍പ്പിക്കണം.സര്‍വീസ് കാര്‍ഡിന്റെ മാതൃക ബ്ലോഗില്‍
മഹാത്മാഗാന്ധിജിയുടെ നൂറ്റി അമ്പതാം ജന്മദിനാഘോഷത്തോടനുബന്ധിച്ച് വിദ്യാലയങ്ങളില്‍ നടപ്പിലാക്കേണ്ട ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പ്രവര്‍ത്തനപരിപാടികള്‍ സ്കൂള്‍ മെയിലിലെ സര്‍ക്കുലറില്‍
2018-19 അധ്യയന വര്‍ഷത്തെ തസ്തിക പുനര്‍ നിര്‍ണയ ഉത്തരവ് പ്രകാരം മാതൃവിദ്യാലയത്തിലേക്ക് തിരികെ നിയമിച്ച അനധ്യാപകജീവനക്കാരുടെ പട്ടിക ഇവിടെ.
SPARK പാസ്‌വേര്‍ഡുകള്‍ DDOമാര്‍ സുരക്ഷിതമായി സൂക്ഷിക്കേണ്ടതാണെന്നും അത് ക്ലര്‍ക്കോ ബന്ധപ്പെട്ട അധ്യാപകനോ അല്ലാതെ മറ്റാര്‍ക്കെങ്കിലും കൈമാറ്റം ചെയ്യുന്നത് ശിക്ഷാര്‍ഹമാണെന്നും DDE അറിയിപ്പ. ശമ്പളബില്ലുകള്‍ മാസാവസാനത്തിന് രണ്ട് ദിവസം മുമ്പെങ്കിലും ട്രഷറിയില്‍ സമര്‍പ്പിക്കണമെന്നും മറ്റ് ബില്ലുകള്‍ 26ന് മുമ്പ് പാസാകാത്തക്ക രീതിയില്‍ സമര്‍പ്പിക്കാനും നിര്‍ദ്ദേശം. പാലക്കാട് ജില്ലാ ട്രഷറിയലെ SPARK Helpdesk Number(9496383754, , 04912534236)


DEO PALAKKAD

പ്രളയദുരിതത്തില്‍ നാശനഷ്ടം സംഭവിച്ച വിദ്യാലയങ്ങള്‍ക്ക് ആവശഅയമായ ഫാന്‍ ട്യൂബ് ‌ലൈറ്റ്, ബള്‍ബ് ഇവയുടെ വിശദാംശങ്ങള്‍ 24നകം നിശ്ചിത മാതൃകയില്‍ സമര്‍പ്പിക്കണമെന്ന് DEO
വിവിധതരം സ്കോളര്‍ഷിപ്പുകളുമായി ബന്ധപ്പെട്ട ഒരു കുറിപ്പ് സ്കൂള്‍ മെയിലില്‍
പൊതുവിദ്യാഭ്യാസവകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കാന്റീനുകളില്‍ Food Safety and Standards authority of India യുടെ രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കുന്നത് സംബന്ധിച്ച സര്‍ക്കുലര്‍ മെയിലില്‍
MEDISEP പദ്ധതിയുമായി ബന്ധപ്പെട്ട ജീവനക്കാരുിടെ വിശദാംശങ്ങള്‍ എക്സല്‍ മാതൃകയില്‍ തയ്യാറാക്കി നിശ്ചിത തീയതിക്കകം സമര്‍പ്പിക്കണമെന്ന് DEO
ന്യൂനപക്ഷ പ്രീമെട്രിക്ക് സ്കോളര്‍ഷിപ്പിന് അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ Fees Detailsല്‍ Others എന്ന ഭാഗത്ത് LP/UP വിഭാഗത്തിന് 3000 രൂപയും HSന് 5000 രൂപയും എന്‍ട്രി ചെയ്യാവുന്നതാണെന്ന് DEO

DEO OTTAPALAM
WEBSITE :Here
പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ SSLC2017ലെ Contingency തുക ഇന്ന് തന്നെ കൈപ്പറ്റണമെന്ന് DEO
MEDISEP ഇന്‍ഷ്വറന്‍സുമായി ബന്ധപ്പെട്ട ജീവനക്കാരുടെ വിശദാംശങ്ങള്‍ അടങ്ങിയ CD നല്‍കാത്തവര്‍ ഇന്ന് അഞ്ച് മണിക്കകം നല്‍കണണെന്ന് DEO
ഈ വര്‍ഷത്തെ ശിശുദിനസ്റ്റാമ്പിന് വേണ്ടി 7 മുതല്‍ 17 വയസ് വരെയുള്ള കുട്ടികളില്‍ നിന്നും അനുയോജ്യമായ ചിത്രങ്ങള്‍ ശേഖരിക്കുന്നു. അവസാനതീയതി ഒക്ടോബര്‍ 31 വിശദാംശങ്ങള്‍ സ്കൂള്‍ മെയിലില്‍
GeM അടിസ്ഥാനത്തിൽ വാങ്ങാൻ ഉദ്ദേശിക്കുന്ന products രണ്ട് രീതിയിൽ വാങ്ങാൻ സാധിക്കുമെന്നും ആയതിന്റെ വിശദാംശങ്ങള്‍ മെയിലില്‍
2011-12 മുതല്‍ 2017-18 വരെ കാലങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് നല്‍കിയ സൗജന്യ അപകട ഇന്‍ഷ്വറന്‍സ് ക്ലയിമുകളുടെ വിവരങ്ങള്‍ സ്കൂള്‍ മെയിലില്‍ നല്‍കിയ മാതൃകയില്‍ നല്‍കണമെന്ന് DEO
Swatchchatha Hi Sewa പദ്ധതിനടപ്പാക്കുന്നതുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ സ്കൂള്‍ മെയിലില്‍
COPTA 2003 പ്രകാരം വിദ്യാലയങ്ങളില്‍ പുകയില ഉപയോഗം തടയു്നതിനായി നടത്തിയ പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ട് എല്ലാ മാസവും അഞ്ചാം തീയതിക്കകം നല്‍കണമെന്ന് DEO
പെന്‍ഷന്‍ അപേക്ഷകള്‍ ലമര്‍പ്പിക്കുമ്പോള്‍ നിര്‍ബന്ധമായും E Mail IDയും മൊബൈല്‍ നമ്പരും ഉള്‍പ്പെടുത്തണമെന്ന് നിര്‍ദ്ദേശം

DEO MANNARKKAD
WEBSITE:Here

പാലക്കാട് ജില്ലാ പഞ്ചായത്ത് സംഘടിപ്പിക്കുന്ന വിജയോല്‍സവം മണ്ണാര്‍ക്കാട് വിദ്യാഭ്യാസജില്ലയുടേത് 23ന് ഉച്ചക്ക് രണ്ട് മണിക്ക് നെല്ലിപ്പുഴ DHSല്‍





Sunday, July 10, 2016

PAY REVISION ARREAR CALCULATOR(Updated)


(Surrender Calculationനുമായി ബന്ധപ്പെട്ട ന്യൂനത പരിഹരിച്ച് പരിഷ്കരിച്ച സോഫ്റ്റ്‌വെയര്‍)
പത്താം ശമ്പള പരിഷ്കരണത്തിന്റെ അടിസ്ഥാനത്തില്‍ പരിഷ്കരിച്ച ശമ്പള കുടിശിക നാല് ഗഡുക്കളായി നല്‍കുമെന്നാണല്ലോ  പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സര്‍ക്കുലറും വിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. 2017 ജൂണ്‍ , ഒക്ടോബര്‍  2018 ജൂണ്‍ , ഒക്ടോബര്‍ മാസങ്ങളിലുമായി ഈ തുക പലിശ സഹിതം നല്‍കുമെന്നാണ്  പറഞ്ഞിരിക്കുന്നത് . ഇതിന്റെ ഭാഗമായി ഓരോ ക്വാര്‍ട്ടറിലും ലഭിക്കേണ്ട തുക പലിശ സഹിതം കണക്കാക്കി(സറണ്ടര്‍ വാങ്ങിയതുള്‍പ്പെടെ) തയ്യാറാക്കി നല്‍കുന്നതിന് ധനകാര്യവകുപ്പ് നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട് . ജൂണ്‍ 30നകം ഈ പ്രവര്‍ത്തനം പൂര്‍ത്തീകരിക്കുന്നതിനാണ് നിര്‍ദ്ദേശം നല്‍കിയിരുന്നത് ഓരോ ജീവനക്കാരനും 2014 ജൂലൈ  മുതല്‍ 2016 ജനുവരി വരെയുള്ള 18 മാസങ്ങളിലെ അരിയറും പ്രസ്തുത കാലയളവില്‍ വാങ്ങിയ സറണ്ടറിന്റെയുമാണ് കുടിശിക ലഭിക്കുക. ഈ തുകയ്ക്ക് 8.75% നിരക്കില്‍ പലിശയും കണക്കാക്കി അതിനെ നാല് ക്വാര്‍ട്ടറിലും ലഭിക്കുന്ന തുക എത്രയെന്ന് കണക്കാക്കി നിശ്ചിത മാതൃകയില്‍ നല്‍കണമെന്നാണ് നിര്‍ദ്ദേശം. സര്‍ക്കുലറിന്റെ പൂര്‍ണ്ണരൂപം ചുവടെ. ഈ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് സഹായിക്കുന്ന ഒരു സോഫ്റ്റ്‌വെയര്‍ തയ്യാറാക്കിയിരിക്കുന്നത് കുണ്ടൂര്‍ക്കുന്ന് TSNMHSSലെ ക്ലര്‍ക്ക് ആയ ശ്രീ ഗോവിന്ദപ്രസാദ് ആണ്. ചുവടെയുള്ള ലിങ്കില്‍ നിന്നും ഈ സോഫ്റ്റ്‌വെയര്‍ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. വിന്‍ഡോസില്‍ പ്രവര്‍ത്തിക്കുന്ന ഈ സോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് സേവ് ചെയ്ത ഫയലിനെ Extract ചെയ്യുമ്പോള്‍ ലഭിക്കുന്ന ഫോള്‍ഡറില്‍ നിന്നും സോഫ്റ്റ്‌വെയര്‍ ഡബില്‍ ക്ലിക്ക് ചെയ്ത് ഓപ്പണ്‍ ചെയ്യാവുന്നതാണ്. Username , Password അവയായി admin എന്ന് നല്‍കിയാല്‍ മതി. മറ്റ് പല സോഫ്റ്റ്‌വെയറുകളിലും നല്‍കിയതില്‍ നിന്നും വ്യത്യസ്ഥമായി ഇവിടെ 2014 ജൂലൈ മുതലുള്ള ഓരോ മാസത്തെയും പഴയതും പുതിയതുമായ ബേസിക്കുകള്‍ നല്‍കേണ്ടതില്ല. പേ റിവിഷന്‍ കണക്കാക്കുന്നതിന് നല്‍കിയ വിവരങ്ങള്‍ മാത്രം നല്‍കിയാല്‍ മതി. ആദ്യമായി സോഫ്റ്റ്‌വെയര്‍ ഡൗണ്‍ലോഡ് ചെയ്തതിന് ശേഷം Office Settings എന്ന മെനുവിലെ വിവരങ്ങള്‍ എഡിറ്റ് ചെയ്ത് വിദ്യാലയത്തിന്റെ വിവരങ്ങള്‍ നല്‍കി സേവ് ചെയ്യുക.തുടര്‍ന്ന് Employee Details എന്ന മെനുവിലൂടെ ഓരോ ജീവനക്കാരുടെയും 2014 ജൂലൈ മാസത്തെ അടിസ്ഥാനമാക്കിയുള്ള വിവരങ്ങള്‍ നല്‍കി സേവ് ചെയ്യുക. തുടര്‍ന്ന് Search Employee എന്ന ബോക്സില്‍ നിന്നും ജീവനക്കാരനെ സെലക്ട് ചെയ്ത് Go ബട്ടണ്‍ അമര്‍ത്തിയാല്‍ സേവ് ചെയ്ത വിവരങ്ങള്‍ ദൃശ്യമാകും. Calculate എന്ന ബട്ടണ്‍ അമര്‍ത്തിയാല്‍ ലഭിക്കുന്ന പുതിയ പേജില്‍ Employeeയെ തിരഞ്ഞെടുത്ത് Arrear എന്ന ബട്ടണില്‍ അമര്‍ത്തിയാല്‍ അരിയറിനാവശ്യമായ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിന് പുതിയ ജാലകം ലഭിക്കും. ഈ ജാലകത്തില്‍ Leave Details എന്ന ബട്ടണ്‍ ഉപയോഗിച്ച് ഓരോ ജീവനക്കാരനും 2014 ജൂലൈ 1 മുതല്‍ 2016 ജനുവരി വരെ എടുത്ത LWA/HPL എന്നിവയോ Strike ഓ ഉണ്ടെങ്കില്‍ അവയുടെ From- To തീയതികള്‍ നല്‍കി Add അമര്‍ത്തുക. Exit Button അമര്‍ത്തി പഴയ ജാലകത്തില്‍ വന്ന് Surrender Details എന്ന ബട്ടണ്‍ അമര്‍ത്തി സറണ്ടര്‍ വിശദാംശങ്ങള്‍ നല്‍കണം. തുടര്‍ന്ന് Encashment Details നല്‍കി Add ചെയ്യുക. ഈ വിവരങ്ങള്‍ നല്‍കിയതിന് ശേഷം Head of Account നല്‍കി Calculate എന്ന ബട്ടണ്‍ അമര്‍ത്തുന്നതോടെ Arrear Calculation പൂര്‍ത്തിയായിട്ടുണ്ടാവും. തുടര്‍ന്ന് Arrear Proforma എന്ന ബട്ടണ്‍ വഴി അരിയര്‍ പ്രൊഫോര്‍മയും Due Drawn Statement ബട്ടണുപയോഗിച്ച് സ്റ്റേറ്റ്‌മെന്റും ലഭിക്കും
ഇതുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ ഉത്തരവിന്   ഇവിടെ ക്ലിക്ക് ചെയ്യുക
ശ്രീ ഗോവിന്ദപ്രസാദ് തയ്യാറാക്കിയ സോഫ്റ്റ്‌വെയര്‍ ഇവിടെ നിന്നും ‍ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.
(Direct Editing എന്ന ബട്ടണ്‍ ഉപയോഗിച്ച് എഡിറ്റിങ്ങ് നടത്തുന്ന അവസരത്തില്‍ Runtime Eror എന്ന മെസ്സേജ് വന്നാല്‍ ഇവിടെ നിന്നും ലഭിക്കുന്ന ഫയല്‍ ഇന്‍സ്റ്റാള്‍ ചെയ്താല്‍ മതി)

5 comments:

സെന്റ് മേരീസ് കടുമേനി said...

thx sir

sikshasthan said...

Could not open your Pay Revision Arrear software

Govindaprasad said...

സാർ ഏതു ഘട്ടത്തിലാണ് പ്രശ്നം കാണിക്കുന്നത് എന്ന് പറയാമോ സാർ

maloth kasba said...

sir,
How to extract ???

Govindaprasad said...

സാർ ഡൗൺ ലോഡ് ചെയ്താൽ ലഭിക്കുന്ന ഫയലിൽ മൗസ് പൊയിന്റ് വെച്ചതിനുശേഷം വലതു ബട്ടൺ അമർത്തിയാൽ എക്സ്ട്രാക്റ്റ് ഹിയർ എന്ന ഓപ്ഷൻ കാണാം.. സിസ്റ്റത്തിൽ വിൻ റാർ പോലുള്ള സിപ്പ് യൂട്ടിലിറ്റി സോഫ്റ്റ് വെയർ ഉണ്ടായിരിക്കണം

Disclaimer

മുന്നറിയിപ്പ് : ഇവിടെ ലഭ്യമാക്കിയിരിക്കുന്ന വിവരങ്ങള്‍, വിവിധ സൈറ്റുകളില്‍ നിന്നും ലഭിച്ചവയാണ്, അവയുടെ ആധികാരികത ഉറപ്പാക്കേണ്ടത് വായനക്കാരാണ്. ലഭ്യമായ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നുവെന്നേയുള്ളൂ. തീര്‍ത്തും അനൗദ്യോഗികം.!