തിരഞ്ഞെടുപ്പ് ഡ്യൂട്ടി ലഭിച്ച എല്ലാ ജീവനക്കാര്‍ക്കും സമാധാനപൂര്‍ണമായ തിരഞ്ഞെടുപ്പ് നടത്തുന്നതിന് എല്ലാ ആശംസകളും നേരുന്നു DPC(Lower) പരിഗണിക്കുന്നതിനായി CR സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ ഗവ സ്കൂള്‍ അധ്യാപകരുടെ 2024-25 വര്‍ഷത്തെ പൊതു സ്ഥലം മാറ്റത്തിനുള്ള പുതുക്കിയ സമയക്രമം പ്രസിദ്ധീകരിച്ചു. ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 28.04.2024 പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‍കൂള്‍ അധ്യാപകരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. എല്ലാ അധ്യാപകരും സീനിയോരിറ്റി ലിസ്റ്റ് പരിശോധിച്ചു എന്ന് പ്രധാനാധ്യാപകര്‍ ഉറപ്പ് വരുത്തേണ്ടതും ആക്ഷേപങ്ങളും പരാതികളും DDEമാര്‍ മുഖേന 24.04.2024നകം DGE ഓഫീസിലെത്തണം. ലിസ്റ്റ് ഡൗണ്‍ലോഡ്‍സില്‍ സ്കൂള്‍ HM/AEO വേക്കന്‍സി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ആകെ വേക്കന്‍സികള്‍ 297.15.04.2024 മുതല്‍ 19.04.2024 വരെ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം. ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന്

OEC LUMPSUM GRANT 2016-17


2016-17 അധ്യയന വര്‍ഷത്തെ OEC Lumpsum Grant-ന് അപേക്ഷ ക്ഷണിച്ചു.  ഓണ്‍ലൈനായി വേണം അപേക്ഷകള്‍ സമര്‍പ്പിക്കാന്‍. 18.06.2016 മുതല്‍ അപേക്ഷകള്‍ സ്വീകരിക്കും. ഓണ്‍ലൈന്‍ അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാനദിവസം 15.07.2016. പ്രധാനനിര്‍ദ്ദേശങ്ങള്‍ ചുവടെ
  1. OEC വിഭാഗത്തില്‍ ഉള്‍പ്പെട്ടവര്‍ക്കും OEC ആനുകൂല്യത്തിനര്‍ഹരായ മറ്റ് വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്കും അപേക്ഷിക്കാവുന്നതാണ്. എന്നാല്‍ ഈ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് വാര്‍ഷിക വരുമാനം ആറ് ലക്ഷം കവിയരുത്
  2. ഒരേ ക്ലാസില്‍ ആവര്‍ത്തിച്ച് പഠിക്കുന്നവര്‍ക്ക് പകുതി തുകക്ക് മാത്രമേ അര്‍ഹതയുള്ളൂ.
  3. വിദ്യാര്‍ഥികളില്‍ നിന്നും അപേക്ഷകല്‍ സ്വീകരിക്കണമെന്ന് നിര്‍ബന്ധമില്ല. എന്നാല്‍ വിദ്യാലയങ്ങള്‍ക്ക് ആവശ്യമെങ്കില്‍ സ്വീകരിക്കാവുന്നതാണ്. അപേക്ഷയുടെ മാതൃക ചുവടെ
  4. ജാതി സംബന്ധിച്ച് സംശയങ്ങളുണ്ടെങ്കില്‍ റവന്യൂ അധികാരിയില്‍ നിന്നും ജാതി സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെടാം
  5. ലംപ്‌സം ഗ്രാന്റ് തുക വിദ്യാലയങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്കാണ് നിക്ഷേപിക്കുന്നത് എന്നതിനാല്‍ അക്കൗണ്ട് ലൈവ് ആണ് എന്നുറപ്പാക്കണം
  6. അണ്‍ എയ്ഡഡ് വിദ്യാലയങ്ങള്‍ നിശ്ചിതതീയതിക്കം ഡേറ്റാ എന്‍ട്രി പൂര്‍ത്തീകരിച്ച് AEO/DEOക്ക് ഫോര്‍വേര്‍ഡ് ചെയ്യണം.
  7. സ്കോളര്‍ഷിപ്പ് പോര്‍ട്ടലില്‍ പ്രസിദ്ധീകരിക്കുന്ന വിദ്യാര്‍ഥികള്‍ക്കുള്ള തുക സ്ഥാപനങ്ങളുടെ അക്കൗണ്ടില്‍ ലഭിച്ച് ഏഴ് ദിവസത്തിനകം വിതരണം ചെയ്ത് അക്വിറ്റന്‍സ് സൂക്ഷിക്കണം
Circular ഇവിടെ 
ONLINE LINK ഇവിടെ
Sample Application Form ഇവിടെ 
List Of Eligible Communities ഇവിടെ 

Post a Comment

Previous Post Next Post