DPC(Lower) പരിഗണിക്കുന്നതിനായി CR സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ ഗവ സ്കൂള്‍ അധ്യാപകരുടെ 2024-25 വര്‍ഷത്തെ പൊതു സ്ഥലം മാറ്റത്തിനുള്ള പുതുക്കിയ സമയക്രമം പ്രസിദ്ധീകരിച്ചു. ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 28.04.2024 പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‍കൂള്‍ അധ്യാപകരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. എല്ലാ അധ്യാപകരും സീനിയോരിറ്റി ലിസ്റ്റ് പരിശോധിച്ചു എന്ന് പ്രധാനാധ്യാപകര്‍ ഉറപ്പ് വരുത്തേണ്ടതും ആക്ഷേപങ്ങളും പരാതികളും DDEമാര്‍ മുഖേന 24.04.2024നകം DGE ഓഫീസിലെത്തണം. ലിസ്റ്റ് ഡൗണ്‍ലോഡ്‍സില്‍ സ്കൂള്‍ HM/AEO വേക്കന്‍സി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ആകെ വേക്കന്‍സികള്‍ 297.15.04.2024 മുതല്‍ 19.04.2024 വരെ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം. ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന്

യാത്രയയപ്പ് നല്‍കി




പാലക്കാട് വിദ്യാഭ്യാസജില്ലയിലെ സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ശ്രീ നാരായണന്‍ സാര്‍ പ്രധാനാധ്യാപകരായ ശ്രീ എ.അച്യുതന്‍ (മോയന്‍സ് പാലക്കാട് ), ശ്രീ ജയ്‌ലാവുദ്ദീന്‍ (GHS മുതലമട), ശ്രീമതി അനസൂയ (യോഗിനിമാത കൊല്ലങ്കോട്), ശ്രീ  എ. ഗോപാലകൃഷ്ണന്‍ (GSMHS തത്തമംഗലം) ശ്രീമതി ജയശ്രീ എസ് (MHS പുതുനഗരം),ശ്രീ ജോസഫ് കെ.ടി (മേരിമാത പന്തലാംപാടം) ശ്രീ കൊച്ചുകൃഷ്ണന്‍ (KHS വണ്ടിത്താവളം) ശ്രീമതി നിര്‍മ്മല എ സി (PKHS മഞ്ഞപ്ര), ശ്രീമതി രമ ടി (PSHS ചിറ്റൂര്‍), ശ്രീമതി സുമന്‍ എസ് (KHS മൂത്താന്‍തറ), ശ്രീ പി.ഉണ്ണികൃഷ്ണന്‍ (GHS കുനിശേരി) , ശ്രീ വിജയകുമാര്‍ കെ (MNKMHS ചിറ്റിലഞ്ചേരി), ശ്രീമതി വിജയകുമാരി ഡി (CBKMHS പുതുപ്പരിയാരം) എന്നിവര്‍ക്ക് പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ HM Forumന്റെ ആഭിമുഖ്യത്തില്‍ യാത്രയയപ്പ് നല്‍കി. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ശ്രീ എ അബൂബക്കര്‍ യോഗത്തില്‍ മുഖ്യാതിഥിയായിരുന്നു

Post a Comment

Previous Post Next Post