തിരഞ്ഞെടുപ്പ് ഡ്യൂട്ടി ലഭിച്ച എല്ലാ ജീവനക്കാര്‍ക്കും സമാധാനപൂര്‍ണമായ തിരഞ്ഞെടുപ്പ് നടത്തുന്നതിന് എല്ലാ ആശംസകളും നേരുന്നു DPC(Lower) പരിഗണിക്കുന്നതിനായി CR സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ ഗവ സ്കൂള്‍ അധ്യാപകരുടെ 2024-25 വര്‍ഷത്തെ പൊതു സ്ഥലം മാറ്റത്തിനുള്ള പുതുക്കിയ സമയക്രമം പ്രസിദ്ധീകരിച്ചു. ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 28.04.2024 പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‍കൂള്‍ അധ്യാപകരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. എല്ലാ അധ്യാപകരും സീനിയോരിറ്റി ലിസ്റ്റ് പരിശോധിച്ചു എന്ന് പ്രധാനാധ്യാപകര്‍ ഉറപ്പ് വരുത്തേണ്ടതും ആക്ഷേപങ്ങളും പരാതികളും DDEമാര്‍ മുഖേന 24.04.2024നകം DGE ഓഫീസിലെത്തണം. ലിസ്റ്റ് ഡൗണ്‍ലോഡ്‍സില്‍ സ്കൂള്‍ HM/AEO വേക്കന്‍സി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ആകെ വേക്കന്‍സികള്‍ 297.15.04.2024 മുതല്‍ 19.04.2024 വരെ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം. ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന്

ANTICIPATORY INCOME TAX CALCULATOR 2016-17


     അടുത്ത സാമ്പത്തിക വര്‍ഷത്തെ ഇന്‍കം ടാക്സ് വിഹിതം മാര്‍ച്ച് മാസത്തെ ശമ്പളം മുതല്‍ അടച്ച് തുടങ്ങണമല്ലോ. ഇതിലേക്ക് 2016 ഏപ്രില്‍ 1 മുതല്‍ 2017 മാര്‍ച്ച് 31 വരെയുള്ള  സാമ്പത്തിക വര്‍ഷം പ്രതീക്ഷിക്കുന്ന വരുമാനം കണക്കാക്കി അതില്‍ നിന്നും  ഇന്‍കം ടാക്സ് നിയമം അനുശാസിക്കുന്ന അനുവദനീയമായ നിക്ഷേപങ്ങളും കിഴിവുകളും കുറച്ച് ടാക്സ് കണക്കാക്കേണ്ടി വരും. 2016-17 വര്‍ഷത്തെ ആദായനികുതി നിരക്കില്‍ മുന്‍ വര്‍ഷത്തേതില്‍ നിന്നും കാര്യമായ മാറ്റങ്ങളില്ല. പ്രധാനമാറ്റം 5 ലക്ഷം വരെ Taxable Income ഉള്ളവര്‍ക്ക് നല്‍കിയിരുന്ന 2,000 രൂപയുടെ റിബേറ്റ് 5,000 രൂപയായി ഉയര്‍ത്തിയിരിക്കുന്നു. പുതിയ നിരക്കനുസരിച്ച് കണക്കാക്കുന്ന പ്രതീക്ഷിത നികുതിയുടെ 12 ല്‍ ഒരു ഭാഗമാണ് മാര്‍ച്ച്‌ മാസത്തെ ശമ്പളത്തില്‍ നിന്നും കുറച്ചു തുടങ്ങേണ്ടത്. പുതിയ നിരക്ക് പ്രകാരം Anticipatory Income Statement തയ്യാറാക്കി അതിന്റെ ഒരു പകര്‍പ്പ് ഹെഡ്മാസ്റ്റര്‍ക്ക്(DDO) നല്‍കണം. ഇത്  കണക്കാക്കുന്നതിനായി KCALP School, Eramangalam-ത്തെ ശ്രീ സുധീര്‍കുമാര്‍ ടി കെയും AMLP സ്കൂള്‍ ബാലുശേരിയിലെ ശ്രീ രാജന്‍ എന്‍-ഉം ചേര്‍ന്ന് തയ്യാറാക്കിയ TDS Calculator ചുവടെ നിന്നും ഡൗണ്‍ലോഡ് ചെയ്തെടുക്കാവുന്നതാണ്. 
CLICK HERE to Download Income Tax Calculator 

Post a Comment

Previous Post Next Post