അധ്യാപകര്‍ തയ്യാറാക്കുന്ന പഠനപ്രവര്‍ത്തനങ്ങള്‍ ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്
ഗവ സ്‍കൂള്‍ അധ്യാപകരുടെ താല്‍ക്കാലിക സ്ഥലം മാറ്റ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റ് ഇവിടെ സംസ്ഥാന സ്‍കൂള്‍ കായികമേള അത്‍ലറ്റിക്‍സ് മല്‍സരങ്ങള്‍ ആരംഭിച്ചു .ഫലം ഇവിടെ സബ്‍ജില്ലാ തല ശാസ്‍ത്രമേള ഫലം ഇവിടെ മാര്‍ഗദീപം സ്‌കോളർഷിപ്പിന് അപേക്ഷിക്കാനുള്ള അവസാന തീയതി ഒക്ടോബർ 31 വരെ ദീര്‍ഘിപ്പിച്ചു. UDISE+ PORTAL ഡേറ്റാ എന്‍ട്രി, പരിശോധന എന്നിവ ഒക്‍ടോബര്‍ 31നകം പൂര്‍ത്തീകരിക്കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നിര്‍ദ്ദേശം OEC/ST പ്രീമെട്രിക്ക് വിദ്യാഭ്യാസാനുകൂല്യത്തിന് അപേക്ഷ www.egrantz.kerala.gov.in എന്ന ഇ-ഗ്രാന്റ്‍സ് പോര്‍ട്ടല്‍ മുഖേന ഒക്ടോബര്‍ 20 നകം പൂര്‍ത്തീകരിക്കാന്‍ നിര്‍ദ്ദേശം   NMMSE സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാനുള്ള അവസാനതീയതി ഒക്ടോബര്‍ 5 വരെയും കെടാവിളക്ക് സ്കോളര്‍ഷിപ്പിന് നവംബര്‍ 15 വരെയും ദീര്‍ഘിപ്പിച്ചു

ഗാന്ധിജയന്തി : സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ലൈവ് പ്രശ്‌നോത്തരി

ഗാന്ധിജയന്തി വാരാഘോഷത്തോടനുബന്ധിച്ച് സംസ്ഥാനത്തെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പും വിക്ടേഴ്‌സ് ചാനലും സംയുക്തമായി ഓണ്‍ലൈന്‍ ലൈവ് പ്രശ്‌നോത്തരി സംഘടിപ്പിക്കുന്നു. മഹാത്മാഗാന്ധിയുടെ ജീവിതവും ദര്‍ശനങ്ങളും നവ മാധ്യമങ്ങളിലൂടെ കുട്ടികള്‍ക്ക് പകര്‍ന്നു നല്‍കുകയാണ് ലക്ഷ്യമിടുന്നതെന്ന് ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് ഡയറക്ടര്‍ മിനി ആന്റണി അറിയിച്ചു. ഇതിനായി പ്രത്യേകം തയ്യാറാക്കുന്ന വെബ്‌സൈറ്റ് ഗാന്ധിജയന്തി ദിനത്തില്‍ ഉദ്ഘാടനം ചെയ്യും. 100 ചോദ്യങ്ങള്‍ പ്രശ്‌നോത്തരിയിലുണ്ടാകും. ആദ്യ റൗണ്ടിലെ വിജയികളെ ഫൈനല്‍ റൗണ്ടിലേക്ക് ക്ഷണിക്കും. ഒന്നാം സമ്മാനമായി 5,000 രൂപ നല്‍കും. രണ്ടും മൂന്നും സമ്മാനമായി യഥാക്രമം 3,000 രൂപയും 2,000 രൂപയും നല്‍കും. പ്രശ്‌നോത്തരി വിക്ടേഴ്‌സ് ചാനലിലൂടെ സംപ്രേഷണം ചെയ്യും.

Post a Comment

Previous Post Next Post