തിരഞ്ഞെടുപ്പ് ഡ്യൂട്ടി ലഭിച്ച എല്ലാ ജീവനക്കാര്‍ക്കും സമാധാനപൂര്‍ണമായ തിരഞ്ഞെടുപ്പ് നടത്തുന്നതിന് എല്ലാ ആശംസകളും നേരുന്നു DPC(Lower) പരിഗണിക്കുന്നതിനായി CR സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ ഗവ സ്കൂള്‍ അധ്യാപകരുടെ 2024-25 വര്‍ഷത്തെ പൊതു സ്ഥലം മാറ്റത്തിനുള്ള പുതുക്കിയ സമയക്രമം പ്രസിദ്ധീകരിച്ചു. ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 28.04.2024 പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‍കൂള്‍ അധ്യാപകരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. എല്ലാ അധ്യാപകരും സീനിയോരിറ്റി ലിസ്റ്റ് പരിശോധിച്ചു എന്ന് പ്രധാനാധ്യാപകര്‍ ഉറപ്പ് വരുത്തേണ്ടതും ആക്ഷേപങ്ങളും പരാതികളും DDEമാര്‍ മുഖേന 24.04.2024നകം DGE ഓഫീസിലെത്തണം. ലിസ്റ്റ് ഡൗണ്‍ലോഡ്‍സില്‍ സ്കൂള്‍ HM/AEO വേക്കന്‍സി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ആകെ വേക്കന്‍സികള്‍ 297.15.04.2024 മുതല്‍ 19.04.2024 വരെ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം. ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന്

സ്‌കൂള്‍/കോമ്പിനേഷന്‍ ട്രാന്‍സ്ഫറിന് അപേക്ഷിക്കാം

പത്ത് ശതമാനം അഡീഷണല്‍ മാര്‍ജിനല്‍ സീറ്റ് വര്‍ദ്ധനവ് ഉണ്ടായ സാഹചര്യത്തില്‍ നിലവില്‍ ഏകജാലക സംവിധാനത്തിലും സ്‌പോര്‍ട്‌സ് ക്വാട്ടയിലും പ്രവേശനം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് ജൂലൈ 24 മുതല്‍ സ്‌കൂള്‍/കോമ്പിനേഷന്‍ മാറ്റത്തിന് പ്രവേശനം ലഭിച്ച സ്‌കൂളില്‍ അപേക്ഷ സമര്‍പ്പിക്കാം. വിശദവിവരംwww.hscap.kerala.gov.in ല്‍ ലഭ്യമാണ്. ഇതുവരെയും പ്രവേശനം ലഭിക്കാത്തവര്‍ക്ക് വേണ്ടി രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റിനായി ജൂലൈ 26 മുതല്‍ അപേക്ഷിക്കാമെന്നും ഹയര്‍സെക്കന്‍ഡറി ഡയറക്ടര്‍ അറിയിച്ചു.

Post a Comment

Previous Post Next Post