പത്താം ക്ലാസ് പാഠപുസ്തകത്തിലെ ആദ്യ രണ്ട് അധ്യായവുമായി ബന്ധപ്പെട്ട് പത്താം ക്ലാസ് അധ്യാപകര്‍ക്കായി നടത്തുന്ന പരിശീലന ക്ലാസ് പാലക്കാട് വിദ്യാഭ്യാസ ജില്ലയില്‍ ഇന്ന് (ജൂണ്‍ 15 ശനിയാഴ്ച)രാവിലെ പത്ത് മണിമുതല്‍ തിരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ നടത്തുന്നതാണ്. ബ്ലോഗില്‍ നല്‍കിയ രജിസ്ട്രേഷന്‍ ഫോമില്‍ ഇതുവരെ നൂറ്റിമുപ്പതോളം പേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എല്ലാ സബ് ജില്ലകളിലും അനുയോജ്യമായ സെന്ററുകള്‍ കണ്ടെത്താന്‍ കഴിയാതെ വന്ന സാഹചര്യത്തില്‍ സെന്ററുകളുടെ എണ്ണം മൂന്നായി ചുരുക്കിയിട്ടുണ്ട്. പരിശീലനകേന്ദ്രങ്ങള്‍ താഴെപ്പറയുന്നു
പാലക്കാട് സുല്‍ത്താന്‍ പേട്ടയിലുള്ള ഐ.ടി സ്കൂള്‍ റിസോഴ്‌സ് സെന്റര്‍(ഡി.ആര്‍.സി പാലക്കാട്), ഗവ.ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്കൂള്‍, ആലത്തൂര്‍, ഡി എച്ച് എസ് നെല്ലിപ്പുഴ മണ്ണാര്‍ക്കാട്
സമയം രാവിലെ പത്ത് മണി മുതല്‍ നാല് മണി വരെ.
പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ ലാപ്‌ടോപ്പ് കരുതേണ്ടതാണ്
പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ ലാപ്‌ടോപ്പ് കരുതേണ്ടതാണ്
രജിസ്റ്റര്‍ ചെയ്തവര്‍ക്ക് അവര്‍ക്ക് താല്‍പര്യമുള്ള കേന്ദ്രങ്ങളില്‍ പങ്കെടുക്കാവുന്നതാണ്. പുതുതായി ആര്‍ക്കെങ്കിലും താല്‍പര്യമുണ്ടെങ്കില്‍ അവര്‍ക്കും പങ്കെടുക്കാവുന്നന്നതാണ്.
ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയില്‍ നടത്താനിരുന്ന പരിശീലനം താല്‍ക്കാലികമായി മാറ്റി വെച്ചിരിക്കുന്നു.
ഏവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു.