DPC(Lower) പരിഗണിക്കുന്നതിനായി CR സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ ഗവ സ്കൂള്‍ അധ്യാപകരുടെ 2024-25 വര്‍ഷത്തെ പൊതു സ്ഥലം മാറ്റത്തിനുള്ള പുതുക്കിയ സമയക്രമം പ്രസിദ്ധീകരിച്ചു. ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 28.04.2024 പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‍കൂള്‍ അധ്യാപകരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. എല്ലാ അധ്യാപകരും സീനിയോരിറ്റി ലിസ്റ്റ് പരിശോധിച്ചു എന്ന് പ്രധാനാധ്യാപകര്‍ ഉറപ്പ് വരുത്തേണ്ടതും ആക്ഷേപങ്ങളും പരാതികളും DDEമാര്‍ മുഖേന 24.04.2024നകം DGE ഓഫീസിലെത്തണം. ലിസ്റ്റ് ഡൗണ്‍ലോഡ്‍സില്‍ സ്കൂള്‍ HM/AEO വേക്കന്‍സി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ആകെ വേക്കന്‍സികള്‍ 297.15.04.2024 മുതല്‍ 19.04.2024 വരെ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം. ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന്

500 കുട്ടികളുള്ള ഹൈസ്കൂളുകള്‍ക്കും പ്ലസ് ടുവിന് ശുപാര്‍ശ-കേരളകൗമുദി വാര്‍ത്ത








500 കുട്ടികളുള്ള ഹൈസ്കൂളുകള്‍ക്കും പ്ലസ് ടുവിന് ശുപാര്‍ശ
                                                                                                 എം.എച്ച്.വിഷ്‌ണു
Posted on: Wednesday, 05 June 2013

തിരുവനന്തപുരം: നിലവില്‍ പ്ളസ്ടു കോഴ്സില്ലാത്ത 148 പഞ്ചായത്തുകള്‍ക്ക് പുറമേ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നതും 500 കുട്ടികളെങ്കിലുമുള്ളതുമായ സ്കൂളുകള്‍ക്കും പ്ളസ്ടു അനുവദിക്കാന്‍ ശുപാര്‍ശ.ഇതോടെ ചുരുങ്ങിയത് 200 ഹൈസ്കൂളുകളെങ്കിലും ഹയര്‍ സെക്കണ്ടറിയായി ഉയര്‍ത്തപ്പെടും. ഇതടക്കം 687 പ്ളസ്ടു ബാച്ചുകള്‍ പുതുതായി അനുവദിക്കണമെന്ന് ഹയര്‍സെക്കണ്ടറി വകുപ്പ് ശുപാശ ചെയ്തു. അപേക്ഷിച്ച 1.60 ലക്ഷം വിദ്യാർത്ഥികള്‍ക്ക് പ്രവേശനം ലഭിക്കാത്ത സാഹചര്യത്തിലാണിത്.വരുന്ന 17ന് ഒന്നാം അലോട്ട്മെന്റ് തുടങ്ങുകയും ജൂലായ് നാലിന് ക്ളാസുകള്‍ ആരംഭിക്കുകയും ചെയ്യേണ്ടതിനാല്‍ മന്ത്രിസഭ ഈ ശുപാര്‍ശ അതേപടി അംഗീകരിച്ചേക്കും.അപേക്ഷകരുടെ എണ്ണവും സീറ്റും പരിഗണിച്ചപ്പോള്‍ മലപ്പുറത്ത് 16,000, കോഴിക്കോട്ട് 9,000, കണ്ണൂരില്‍ 8,000 വീതം കുട്ടികള്‍ക്ക് അവസരം ലഭിക്കില്ലെന്ന് കണ്ടെത്തി. ഇവിടങ്ങളില്‍ മികച്ച സര്‍ക്കാര്‍ ഹൈസ്കൂളുകള്‍ കുറവായതിനാല്‍ എയ്ഡഡ് മേഖലയിലാവും ഭൂരിഭാഗം ഹയര്‍സെക്കണ്ടറി സ്കൂളുകളും വരുക. മലപ്പുറം ജില്ലയില്‍ നൂറിലേറെ ഹൈസ്കൂളുകളില്‍ ഹയര്‍സെക്കണ്ടറി അനുവദിക്കും. അവിടത്തെ ട്രസ്റ്റുകളും വ്യക്തികളും നടത്തുന്ന മികച്ച സ്കൂളുകളുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്.പുതിയ സീറ്റുകള്‍ ഏകജാലകത്തിലല്ല
പുതുതായി അനുവദിക്കുന്ന ബാച്ചുകളില്‍ 34,000 സീറ്റുകളുണ്ടാവും. ഈയാഴ്ച പുതിയ സ്കൂളുകള്‍ക്കും ബാച്ചുകള്‍ക്കുമുള്ള അപേക്ഷ ക്ഷണിക്കും. ജൂണ്‍ അവസാനത്തോടെ അനുവദിക്കാനാവുമെന്ന് അധികൃതര്‍ പറയുന്നു. പുതിയ ബാച്ചുകളിലെ സീറ്റുകള്‍ ഏകജാലക പ്രവേശന പരിധിയില്‍പ്പെടില്ല.

Post a Comment

Previous Post Next Post