തിരഞ്ഞെടുപ്പ് ഡ്യൂട്ടി ലഭിച്ച എല്ലാ ജീവനക്കാര്‍ക്കും സമാധാനപൂര്‍ണമായ തിരഞ്ഞെടുപ്പ് നടത്തുന്നതിന് എല്ലാ ആശംസകളും നേരുന്നു DPC(Lower) പരിഗണിക്കുന്നതിനായി CR സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ ഗവ സ്കൂള്‍ അധ്യാപകരുടെ 2024-25 വര്‍ഷത്തെ പൊതു സ്ഥലം മാറ്റത്തിനുള്ള പുതുക്കിയ സമയക്രമം പ്രസിദ്ധീകരിച്ചു. ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 28.04.2024 പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‍കൂള്‍ അധ്യാപകരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. എല്ലാ അധ്യാപകരും സീനിയോരിറ്റി ലിസ്റ്റ് പരിശോധിച്ചു എന്ന് പ്രധാനാധ്യാപകര്‍ ഉറപ്പ് വരുത്തേണ്ടതും ആക്ഷേപങ്ങളും പരാതികളും DDEമാര്‍ മുഖേന 24.04.2024നകം DGE ഓഫീസിലെത്തണം. ലിസ്റ്റ് ഡൗണ്‍ലോഡ്‍സില്‍ സ്കൂള്‍ HM/AEO വേക്കന്‍സി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ആകെ വേക്കന്‍സികള്‍ 297.15.04.2024 മുതല്‍ 19.04.2024 വരെ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം. ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന്

ഹയര്‍ സെക്കന്ററി ഏകജാലക പ്രവേശനം

  • ഹയര്‍ സെക്കന്ററി ഏകജാലക പ്രവേശനം മേയ് 15 മുതല്‍ അപേക്ഷാ വിതരണം ആരംഭിക്കും. 
  • അപേക്ഷകര്‍ക്ക് തന്നെ അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കുവാനുള്ള സൗകര്യവും അന്നു മുതല്‍ ലഭ്യമാകുന്നതാണ്. 
  • അപേക്ഷ സമര്‍പ്പിക്കുവാനുള്ള അവസാന തീയതി മേയ് 27 ആയിരിക്കും..
ഈ അധ്യയന വര്‍ഷത്തിലേക്കുളള പ്ലസ് വണ്‍ ഏകജാലക പ്രവേശനത്തിന്റെ അപേക്ഷാഫാറവും പ്രോസ്‌പെക്ടസും മെയ് 15 മുതല്‍ സ്‌കൂളുകളില്‍ നിന്ന് ലഭിക്കും. ജില്ലയിലെ ഏത് സ്‌കൂളില്‍ നിന്നും അപേക്ഷ വാങ്ങാം. പൂരിപ്പിച്ച അപേക്ഷ മെയ് 27 ന് മുമ്പ് സ്‌കൂളില്‍ സമര്‍പ്പിക്കണം. ജില്ലയിലെ ഏത് സ്‌കൂളിലും പൂരിപ്പിച്ച അപേക്ഷ നല്‍കാം. അപേക്ഷകള്‍ ഓണ്‍ലൈനായും സമര്‍പ്പിക്കാം. സ്റ്റേറ്റ് സിലബസില്‍ ഇക്കൊല്ലം എസ്.എസ്.എല്‍.സി. പാസായ വിദ്യാര്‍ത്ഥികള്‍ അപേക്ഷയോടൊപ്പം മാര്‍ക്ക് ലിസ്റ്റിന്റെ ഇന്റര്‍നെറ്റ് കോപ്പി വച്ചാല്‍ മതി. ഒരു ജില്ലയിലെ എത്ര സ്‌കൂളുകളില്‍ അപേക്ഷിക്കുന്നതിനും ഒരു അപേക്ഷാഫാറം മതി. ലഭിച്ച ഗ്രേഡുകളുടെ അടിസ്ഥാനത്തില്‍ ഏതൊക്കെ സ്‌കൂളുകളില്‍ പ്രവേശനത്തിന് സാധ്യതയുണ്ടെന്ന് വിദ്യാര്‍ത്ഥികള്‍ക്ക് അറിയുന്നതിനുളള സൗകര്യംwww.hscap.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. സ്‌കൂള്‍ അടിസ്ഥാനത്തിലോ, കോഴ്‌സ് അടിസ്ഥാനത്തിലോ, കാറ്റഗറി അടിസ്ഥാനത്തിലോ അല്ലെങ്കില്‍ ഇവയെല്ലാം ചേര്‍ത്തോ അവസാന റാങ്ക് വിവരങ്ങള്‍ പരിശോധിക്കാം. ആദ്യ അലോട്ട്‌മെന്റ് ജൂണ്‍ 10 നും മുഖ്യ അലോട്ട്‌മെന്റുകള്‍ ജൂണ്‍ 25 നുമായിരിക്കും. ജൂണ്‍ 26 ന് ക്ലാസുകള്‍ ആരംഭിക്കും.

Post a Comment

Previous Post Next Post