തിരഞ്ഞെടുപ്പ് ഡ്യൂട്ടി ലഭിച്ച എല്ലാ ജീവനക്കാര്‍ക്കും സമാധാനപൂര്‍ണമായ തിരഞ്ഞെടുപ്പ് നടത്തുന്നതിന് എല്ലാ ആശംസകളും നേരുന്നു DPC(Lower) പരിഗണിക്കുന്നതിനായി CR സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ ഗവ സ്കൂള്‍ അധ്യാപകരുടെ 2024-25 വര്‍ഷത്തെ പൊതു സ്ഥലം മാറ്റത്തിനുള്ള പുതുക്കിയ സമയക്രമം പ്രസിദ്ധീകരിച്ചു. ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 28.04.2024 പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‍കൂള്‍ അധ്യാപകരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. എല്ലാ അധ്യാപകരും സീനിയോരിറ്റി ലിസ്റ്റ് പരിശോധിച്ചു എന്ന് പ്രധാനാധ്യാപകര്‍ ഉറപ്പ് വരുത്തേണ്ടതും ആക്ഷേപങ്ങളും പരാതികളും DDEമാര്‍ മുഖേന 24.04.2024നകം DGE ഓഫീസിലെത്തണം. ലിസ്റ്റ് ഡൗണ്‍ലോഡ്‍സില്‍ സ്കൂള്‍ HM/AEO വേക്കന്‍സി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ആകെ വേക്കന്‍സികള്‍ 297.15.04.2024 മുതല്‍ 19.04.2024 വരെ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം. ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന്

ഓണറേറിയം വര്‍ദ്ധിപ്പിച്ചു

സര്‍ക്കാര്‍ സ്കൂളുകളോടനുബന്ധിച്ച് പി.ടി.ഐ.കളുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പ്രീപ്രൈമറി ക്ളാസുകളിലെ നിര്‍ദ്ദിഷ്ട യോഗ്യത നേടാത്തവരും 2012 ആഗസ്റ് ഒന്നിന് ഒരു വര്‍ഷത്തെ സര്‍വ്വീസെങ്കിലും പൂര്‍ത്തിയാക്കിയ എല്ലാ പ്രീ പ്രൈമറി അദ്ധ്യാപകര്‍ക്കും ആയമാര്‍ക്കും 2012 ആഗസ്റ് ഒന്നുമുതല്‍ പ്രതിമാസം യഥാക്രമം 5000 രൂപയും 3500 രൂപയുമായി ഓണറേറിയമായി അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. 2012 ഡിസംബര്‍ ഏഴിന് ശേഷം പ്രീ പ്രൈമറി ക്ളാസുകള്‍ ആരംഭിക്കുവാനോ നിയമനങ്ങള്‍ നടത്തുവാനോ പാടില്ലെന്ന് ഉത്തരവില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post