തിരഞ്ഞെടുപ്പ് ഡ്യൂട്ടി ലഭിച്ച എല്ലാ ജീവനക്കാര്‍ക്കും സമാധാനപൂര്‍ണമായ തിരഞ്ഞെടുപ്പ് നടത്തുന്നതിന് എല്ലാ ആശംസകളും നേരുന്നു DPC(Lower) പരിഗണിക്കുന്നതിനായി CR സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ ഗവ സ്കൂള്‍ അധ്യാപകരുടെ 2024-25 വര്‍ഷത്തെ പൊതു സ്ഥലം മാറ്റത്തിനുള്ള പുതുക്കിയ സമയക്രമം പ്രസിദ്ധീകരിച്ചു. ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 28.04.2024 പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‍കൂള്‍ അധ്യാപകരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. എല്ലാ അധ്യാപകരും സീനിയോരിറ്റി ലിസ്റ്റ് പരിശോധിച്ചു എന്ന് പ്രധാനാധ്യാപകര്‍ ഉറപ്പ് വരുത്തേണ്ടതും ആക്ഷേപങ്ങളും പരാതികളും DDEമാര്‍ മുഖേന 24.04.2024നകം DGE ഓഫീസിലെത്തണം. ലിസ്റ്റ് ഡൗണ്‍ലോഡ്‍സില്‍ സ്കൂള്‍ HM/AEO വേക്കന്‍സി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ആകെ വേക്കന്‍സികള്‍ 297.15.04.2024 മുതല്‍ 19.04.2024 വരെ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം. ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന്

ഒഴിവുകള്‍ ജൂണ്‍ ഒന്നിനു മുമ്പ് റിപ്പോര്‍ട്ട് ചെയ്യാന്‍ നിര്‍ദേശം

വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ ഉള്‍പ്പെടെ ഒഴിവുവരുന്ന തസ്തികകള്‍ ജൂണ്‍ ഒന്നിന് മുമ്പ് പി.എസ്.സി.യിലും ബന്ധപ്പെട്ട അഡ്മിനിസ്ട്രേറ്റീവ് ഡിപ്പാര്‍ട്ട്മെന്റിലും ഉദ്യോഗസ്ഥ ഭരണപരിഷ്കാര (അഡ്വൈസ് സി) വകുപ്പിലും റിപ്പോര്‍ട്ട് ചെയ്യണമെന്ന് വ്യക്തമാക്കി ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. നിയമനാധികാരികള്‍ ഇത് കര്‍ശനമായി പാലിക്കണം. ഓരോ വിഭാഗത്തിലെയും തസ്തികകളില്‍ റിട്ടയര്‍മെന്റ്, പ്രൊമോഷന്‍, തസ്തിക സൃഷ്ടിക്കല്‍, ഡെപ്യൂട്ടേഷന്‍, നോണ്‍ ജോയിനിങ് എന്നിവ വഴി ഒരുവര്‍ഷം ഒഴിവ് വരുന്നവ എത്രയെന്ന് കണക്കാക്കി പി.എസ്.സി.ക്ക് റിപ്പോര്‍ട്ട് ചെയ്യണം. തസ്തികകള്‍ ഒന്നും ഒഴിവു വരുന്നില്ലായെങ്കില്‍ ചകഘ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. 2014 ജനുവരി ഒന്നിനും ഡിസംബര്‍ 31നും ഇടയില്‍ വരുന്ന ഒഴിവുകളും പ്രതീക്ഷിത ഒഴിവുകളും തസ്തികകള്‍ തിരിച്ച് കലണ്ടര്‍ വര്‍ഷത്തില്‍ തന്നെ നിയമനാധികാരികള്‍ 2013 ജൂണ്‍ ഒന്നിന് മുമ്പ് പി.എസ്.സി.ക്ക് റിപ്പോര്‍ട്ട് ചെയ്യണം. പി.എസ്.സി.ക്ക് റിപ്പോര്‍ട്ട് ചെയ്തത് സംബന്ധിച്ചുള്ള വിവരങ്ങള്‍ നിയമനാധികാരികള്‍ സൂക്ഷിക്കുകയും ബന്ധപ്പെട്ട ഭരണവകുപ്പിനും ഉദ്യോഗസ്ഥ ഭരണപരിഷ്കാര (അഡ്വൈസ് സി) വകുപ്പിനും പകര്‍പ്പ് സഹിതം 2013 ജൂണ്‍ 30ന് മുമ്പ് സമര്‍പ്പിക്കുകയും വേണം. ഒരിക്കല്‍ പി.എസ്.സി.ക്ക് റിപ്പോര്‍ട്ട് ചെയ്ത തസ്തികകള്‍ റദ്ദാക്കുകയോ വെട്ടിക്കുറയ്ക്കുകയോ പാടില്ല. ആറ് മാസമോ അതിലധികമോ ലീവ് വഴിയോ ഡെപ്യൂട്ടേഷന്‍ വഴിയോ ഒഴിവു വരുന്ന തസ്തികകള്‍ പി.എസ്.സി.ക്ക് റിപ്പോര്‍ട്ട് ചെയ്യണം. ആറ് മാസം വരെ നീളുന്ന പ്രസവാവധി റിപ്പോര്‍ട്ട് ചെയ്യേണ്ടതില്ല. എന്നാല്‍ ഇത് ആറ് മാസത്തിലധികരിക്കുകയാണെങ്കില്‍ റിപ്പോര്‍ട്ട് ചെയ്യണം. റാങ്ക് ലിസ്റ് നിലവിലുണ്ടെങ്കില്‍ ഒഴിവുകള്‍ അതില്‍ നിന്നുതന്നെ നികത്തണം. എല്ലാ നോണ്‍ ജോയിനിങ് ഡ്യൂട്ടി തസ്തികകളും സമയപരിധി കഴിയുന്നതനുസരിച്ച് പി.എസ്.സി.ക്ക് റിപ്പോര്‍ട്ട് ചെയ്യണം. ഇത് റിപ്പോര്‍ട്ട് ചെയ്യുന്നതിന് മുമ്പ് ഉദ്യോഗാര്‍ത്ഥി നിയമനാധികാരിക്കോ സര്‍ക്കാരിനോ ജോലിയില്‍ പ്രവേശിക്കുന്നതിന് സമയം ദീര്‍ഘിപ്പിച്ച് നല്‍കണം എന്നാവശ്യപ്പെട്ടുകൊണ്ടുള്ള അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ടോയെന്നും ഉണ്ടെങ്കില്‍ ആയത് തീര്‍പ്പാക്കിയിട്ടുണ്ടോയെന്നും പരിശോധിക്കണം. പി.എസ്.സി. റാങ്ക് ലിസ്റ് നിലവിലുണ്ടെങ്കില്‍ അത്തരം തസ്തികകളിലേക്ക് എംപ്ളോയ്മെന്റ് എക്സ്ചേഞ്ച് വഴിയോ ദിവസവേതനാടിസ്ഥാനത്തിലോ കരാര്‍ വ്യവസ്ഥയിലോ താത്കാലിക നിയമനങ്ങള്‍ നടത്താന്‍ പാടില്ല. ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് സംബന്ധിച്ചുള്ള പ്രൊഫോര്‍മ സ്കാന്‍ ചെയ്ത് secretary@psc.kerala.gov.i എന്ന ഇമെയില്‍ വിലാസത്തില്‍ പി.എസ്.സി.ക്ക് അയയ്ക്കുന്നതോടൊപ്പം ഹാര്‍ഡ് കോപ്പി തപാല്‍ വഴിയും നല്‍കണം. സര്‍ക്കുലറിന് വിപരീതമായി പ്രവര്‍ത്തിക്കുന്ന വകുപ്പ് തലവന്മാരുടെയും നിയമനാധികാരികളുടെയും നടപടികള്‍ ഗൌരവമായി കണക്കാക്കും. ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെ സ്വന്തം ഉത്തരവാദിത്തം എന്ന നിലയില്‍ ഇതിനെ കണക്കാക്കും. പ്രൊഫോര്‍മയും വിശദവിവരങ്ങളും പി.ആര്‍.ഡി.വെബ്സൈറ്റില്‍ (www.prd.kerala.gov.in)

Post a Comment

Previous Post Next Post