തിരഞ്ഞെടുപ്പ് ഡ്യൂട്ടി ലഭിച്ച എല്ലാ ജീവനക്കാര്‍ക്കും സമാധാനപൂര്‍ണമായ തിരഞ്ഞെടുപ്പ് നടത്തുന്നതിന് എല്ലാ ആശംസകളും നേരുന്നു DPC(Lower) പരിഗണിക്കുന്നതിനായി CR സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ ഗവ സ്കൂള്‍ അധ്യാപകരുടെ 2024-25 വര്‍ഷത്തെ പൊതു സ്ഥലം മാറ്റത്തിനുള്ള പുതുക്കിയ സമയക്രമം പ്രസിദ്ധീകരിച്ചു. ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 28.04.2024 പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‍കൂള്‍ അധ്യാപകരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. എല്ലാ അധ്യാപകരും സീനിയോരിറ്റി ലിസ്റ്റ് പരിശോധിച്ചു എന്ന് പ്രധാനാധ്യാപകര്‍ ഉറപ്പ് വരുത്തേണ്ടതും ആക്ഷേപങ്ങളും പരാതികളും DDEമാര്‍ മുഖേന 24.04.2024നകം DGE ഓഫീസിലെത്തണം. ലിസ്റ്റ് ഡൗണ്‍ലോഡ്‍സില്‍ സ്കൂള്‍ HM/AEO വേക്കന്‍സി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ആകെ വേക്കന്‍സികള്‍ 297.15.04.2024 മുതല്‍ 19.04.2024 വരെ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം. ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന്

സ്കൂള്‍ കുട്ടികള്‍ക്കുള്ള ആധാര്‍

സ്കൂള്‍ കുട്ടികളുടെ ആധാര്‍ രജിസ്ട്രേഷനായി ഏര്‍പ്പെടുത്തിയ പ്രത്യേക സൌകര്യം 7137 കുട്ടികള്‍ പ്രയോജനപ്പെടുത്തിയതായി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. ഏപ്രില്‍ ഏഴിന് 222 കേന്ദ്രങ്ങളിലായി 286 ആധാര്‍ എന്‍റോള്‍മെന്റ് മെഷീനുകള്‍ ഇതിനായി ഏര്‍പ്പെടുത്തിയിരുന്നു. ചില എ.ഇ.ഓഫീസുകളില്‍ സ്ഥലസൌകര്യം കുറവായതുകാരണം സ്കൂളുകളിലും മറ്റുകേന്ദ്രങ്ങളിലുമായാണ് സ്കൂള്‍കുട്ടികള്‍ക്കായുള്ള പ്രത്യേക സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഈ ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് ആക്ഷേപമുണ്ടായ എ.ഇ.ഒ.മാരോട് മൂന്നു ദിവസത്തിനുള്ളില്‍ വിശദീകരണം നല്‍കുന്നതിന് ആവശ്യപ്പെട്ടിട്ടുണ്ട്. കുട്ടികളുടെ ആധാര്‍ എന്‍റോള്‍മെന്റിനായി ഏര്‍പ്പെടുത്തിയിട്ടുള്ള പ്രത്യേക സൌകര്യം ഏപ്രില്‍ 13 വരെ തുടരും. ഈ സൌകര്യം ഏര്‍പ്പെടുത്തിയിട്ടുള്ള വിശദവിവരം ലഭ്യമാക്കാനും എ.ഇ.ഒ.മാരോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. എന്‍.പി.ആര്‍./യു.ഐ.ഡി. രജിസ്ട്രേഷനായി മുമ്പ് എന്‍റോള്‍ ചെയ്തവരും ഇനിയും കാര്‍ഡ് ലഭിക്കാത്തവരുമായ കുട്ടികള്‍ രജിസ്ട്രേഷന് വീണ്ടും ഹാജരാകേണ്ടതില്ലെന്നും ഡയറക്ടര്‍ അറിയിച്ചു.

Post a Comment

Previous Post Next Post