LSS /USS ഫലം പ്രഖ്യാപിച്ചു. ഫലം അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുകDPC(Lower) പരിഗണിക്കുന്നതിനായി CR സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ ഗവ സ്കൂള്‍ അധ്യാപകരുടെ 2024-25 വര്‍ഷത്തെ പൊതു സ്ഥലം മാറ്റത്തിനുള്ള പുതുക്കിയ സമയക്രമം പ്രസിദ്ധീകരിച്ചു. ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 28.04.2024 പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‍കൂള്‍ അധ്യാപകരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. എല്ലാ അധ്യാപകരും സീനിയോരിറ്റി ലിസ്റ്റ് പരിശോധിച്ചു എന്ന് പ്രധാനാധ്യാപകര്‍ ഉറപ്പ് വരുത്തേണ്ടതും ആക്ഷേപങ്ങളും പരാതികളും DDEമാര്‍ മുഖേന 24.04.2024നകം DGE ഓഫീസിലെത്തണം. ലിസ്റ്റ് ഡൗണ്‍ലോഡ്‍സില്‍ സ്കൂള്‍ HM/AEO വേക്കന്‍സി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ആകെ വേക്കന്‍സികള്‍ 297.15.04.2024 മുതല്‍ 19.04.2024 വരെ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം. ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന്

Anticipatory Income Tax Softwares 2023-24

 


   2023-24 സാമ്പത്തിക വര്‍ഷം മുതല്‍ ഇന്‍കം ടാക്‍സ് കണക്കാക്കുന്നതില്‍ മുന്‍ വര്‍ഷങ്ങളിലേതില്‍ നിന്നും കാര്യമായ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. സ്ലാബുകളുടെ എണ്ണം അഞ്ചാക്കിയും നികുതി ഇളവ് പരിധി 3 ലക്ഷം രൂപയാക്കി ഉയര്‍ത്തിയും പുതിയ വ്യക്തിഗത നികുതി വ്യവസ്ഥയിലെ നികുതി ഘടനയില്‍ മാറ്റം വരുത്തി. സ്റ്റാന്‍ഡേര്‍ഡ് കിഴിവിന്റെ ആനുകൂല്യം പുതിയ നികുതി വ്യവസ്ഥയ്ക്ക് കീഴില്‍ ശമ്പളക്കാരായ വിഭാഗത്തിനും കുടുംബ പെന്‍ഷന്‍കാര്‍ ഉള്‍പ്പെടെയുള്ള പെന്‍ഷന്‍കാര്‍ക്കും വ്യാപിപ്പിച്ചു. നിര്‍ദേശപ്രകാരം ശമ്പളക്കാരനായ വ്യക്തിക്ക് 50,000 രൂപയും പെന്‍ഷന്‍കാര്‍ക്ക് 15,000 രൂപയും സ്റ്റാന്‍ഡേര്‍ഡ് കിഴിവ് ലഭിക്കും.  15.5 ലക്ഷം രൂപയോ അതില്‍ കൂടുതലോ വരുമാനമുള്ള ഓരോ ശമ്പളക്കാരനും മേല്‍പ്പറഞ്ഞ നിര്‍ദ്ദേശങ്ങളിലൂടെ 52,500 രൂപ ലഭിക്കും. പുതിയ നികുതി വ്യവസ്ഥയിലെ റിബേറ്റ് പരിധി 7 ലക്ഷം രൂപയായി വര്‍ദ്ധിപ്പിച്ചു, അതായത് 7 ലക്ഷം രൂപ വരെ വരുമാനമുള്ള പുതിയ നികുതി വ്യവസ്ഥയിലെ വ്യക്തികള്‍ക്ക് ഒരു നികുതിയും നല്‍കേണ്ടതില്ല. പുതിയ നികുതി സമ്പ്രദായത്തിലുള്ള എല്ലാ നികുതിദായകര്‍ക്കും ഇത് വലിയ ആശ്വാസം നല്‍കും. മുന്‍ വര്‍ഷങ്ങളിലേത് പോലെ ഈ വര്‍ഷവും സാമ്പത്തിക വര്‍ഷാരംഭത്തില്‍ Anticipatory Tax കണക്കാക്കി സാമ്പത്തികവര്‍ഷാരംഭം മുതല്‍ ടാക്സ് കിഴിവ് വരുത്തേണ്ടതുണ്ട്. ഇതിന് സഹായകരമായ ഏതാനും Anticipatory Tax Calculators ആണ് ചുവടെ പരിചയപ്പെടുത്തുന്നത്. ഇതില്‍ ഭൂരിഭാഗവും വിന്‍ഡോസ് ഓപ്പറേറ്റിങ്ങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്നവയാണ്. എക്‍സല്‍ ഫോര്‍മാറ്റില്‍ ഉള്ളവ ഉബുണ്ടുവില്‍ പ്രവര്‍ത്തിക്കുമെങ്കിലും പ്രിന്റ് എടുക്കുമ്പോള്‍ ശ്രദ്ധിക്കുക

 Click Here for Easy Tax 2023-24 (By Sri Sudheer Kumar T K & Sri Rajan N)

Click Here for ECTax 2024 ( By Sri Babu Vadakkumchery) 

Click Here for Online Anticipatory Income Tax Calculator for 2023-24 (By Ecostatt Team)

Click Here for  Easy Tax with Anticipatory (2 in 1 Software) by Alrahman (Windows Microsoft Access Version)

 


Post a Comment

Previous Post Next Post