2020-21 സാമ്പത്തിക വര്‍ഷത്തെ ഇന്‍കം ടാക്സ് റിട്ടേണ്‍ ഫയല്‍
ചെയ്യുവാനുള്ള അവസാന തിയ്യതി ജൂലൈ 31 ല്‍ നിന്നും സെപ്റ്റംബര്‍ 30 ലേക്ക്
നീട്ടിയിരിക്കുന്നു. ഇ ഫയലിങ്ങിനായി ജൂണ്‍ 7 മുതല്‍ www.incometax.gov.in
എന്ന പുതിയ വെബ് സൈറ്റ് നിലവില്‍ വന്നിരിക്കുന്നു. നാം ഇതു വരെ പരിചയിച്ച
പോര്‍ട്ടലില്‍ നിന്നും ഏറെ വ്യത്യസ്തമായ പുതിയ സൈറ്റിൽ ധാരാളം പുതിയ
ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പുതിയ സൈറ്റിലൂടെ നടപ്പ് വര്‍ഷത്തെ ഇന്‍കം ടാക്സ് റിട്ടേണ്‍ ഫയല്‍ ചെയ്യുന്ന വിധം വിശദീകരിച്ച് ശ്രീ സുധീര്‍ കുമാര്‍ സാര്‍ തയ്യാറാക്കിയ പോസ്റ്റ് ആണിത്. ബ്ലോഗുമായി ഇത് പങ്ക് വെച്ച സുധീര്‍ കുമാര്‍ സാറിന് നന്ദി
അഡ്രസ്സ് ബാറില്‍ www.incometax.gov.in എന്ന് ടൈപ്പ് ചെയ്ത് സൈറ്റ് തുറക്കാം.
ഈ പേജ് സ്ക്രോള്‍ ചെയ്താല്‍ ചുവടെ ഒട്ടേറെ പുതിയ സൌകര്യങ്ങള്‍ ‘Our Services’ നു ചുവടെ കാണാന്‍ സാധിയ്ക്കും. ആധാര്‍ പാന്‍ നമ്പരുമായി ലിങ്ക് ചെയ്യാനും, ഇ വെരിഫിക്കേഷന്‍ നടത്താനും, ടാക്സ് ഇ പേ നടത്താനും, പുതിയ പാനിന് അപേക്ഷിക്കുവാനും, തിരുത്തുവാനും ഒക്കെയുള്ള ലിങ്കുകള്‍ ഇതിലുണ്ട്. അല്പം കൂടി താഴെ ‘Things to Know’ എന്നതിന് ചുവടെ ടാക്സ് സംബന്ധമായ വീഡിയോകള്‍ കാണാം.
പുതുതായി രജിസ്റ്റര്‍ ചെയ്യുന്നതിനായി “Register” എന്ന ലിങ്കും പഴയ സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് പാസ്സ്വേഡ് ഉള്ളവര്‍ക്ക് ലോഗിന്‍ ചെയ്യാനുള്ള “Login” ലിങ്കും മുകളില്‍ വലതു ഭാഗത്ത് കാണാം. Login ല്‍ ക്ലിക്ക് ചെയ്താല്‍ പാന്‍ നമ്പര്‍ ചേര്‍ക്കാനുള്ള പേജില്‍ എത്തും.
‘Enter your User ID’ എന്നതിന് താഴെ പാന്‍ കാര്‍ഡ് നമ്പര്‍ അല്ലെങ്കില്‍ ആധാര്‍ നമ്പര്‍ ചേര്‍ത്ത് ‘Continue’ ക്ലിക്ക് ചെയ്യാം. അതോടെ Password ചേര്‍ക്കാനുള്ള പേജില്‍ എത്തും.
ഇതില്‍ ‘Please confirm your secure access message’ എന്നതിന് നേരെയുള്ള ബോക്സില്‍ ടിക് ചെയ്യുക. താഴെ password ചേര്‍ക്കുക. Continue ക്ലിക്ക് ചെയ്യുന്നതോടെ ഇ ഫയലിങ് സൈറ്റില്‍ ലോഗിന്‍ ചെയ്യപ്പെടും. (Password അറിയില്ലെങ്കില്‍ ഈ പേജില്‍ കാണുന്ന ‘Forgot Password’ ക്ലിക്ക് ചെയ്ത് പുതിയത് സെറ്റ് ചെയ്യാം.)
ആദ്യമായി Welcome പേജിലാണ് എത്തുക. ആ പേജിന് താഴെ Profile Update ചെയ്യാനുള്ള ലിങ്ക് കാണാം.
പ്രൊഫൈല്‍ അപ്പ്ഡേറ്റ് ചെയ്യുന്നില്ലെങ്കില്‍ Skip ക്ലിക്ക് ചെയ്ത് Main page ല്‍ എത്താം.
ഇ ഫയലിങ് നടത്തുന്നതിനായി ‘e file’ എന്ന ടാബിലെ ‘Income Tax Return’എന്ന മെനുവിലെ ‘File Income Tax Return’ എന്ന സബ് മെനുവില്‍ ക്ലിക്ക് ചെയ്യുക.
ഇതോടെ ‘Assessment Year’ ചേര്‍ക്കാനുള്ള പേജില്‍ എത്തുന്നു. 2020-21 സാമ്പത്തിക വര്‍ഷത്തെ റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ Assessment Year ‘2021-22 (Current A Y)’ തെരെഞ്ഞെടുക്കുക. തുടര്‍ന്ന് ‘Continue’ ക്ലിക്ക് ചെയ്യുക.
അപ്പോള്‍ തുറക്കുന്ന പേജില്‍ Select mode of filing നു ചുവടെ ‘Online (Recommended)’ സെലക്ട് ചെയ്യുക. ‘Proceed’ ക്ലിക്ക് ചെയ്യുക.
ഈ വര്‍ഷത്തെ റിട്ടേണ്‍ നേരത്തേ പൂരിപ്പിക്കുകയും പൂര്‍ത്തിയാക്കാതെയോ submit ചെയ്യാതെയോ ബാക്കിവച്ചിരുന്നെങ്കില്‍ തുടരുന്നതിനായി ‘Resume Filing’ ക്ലിക്ക് ചെയ്യാം. പുതുതായി തുടങ്ങാന്‍ ‘Start New Filing’ ക്ലിക്ക് ചെയ്യാം.
അപ്പോള്‍ ‘Status’ ചേര്‍ക്കാനുള്ള പേജ് തുറക്കും. അതില്‍ ‘Individual’ തെരെഞ്ഞെടുക്കുക. ‘Continue’ ക്ലിക്ക് ചെയ്യുക.
ഇതോടെ ITR Form തെരെഞ്ഞെടുക്കാനുള്ള പേജില്‍ എത്തുന്നു. ശമ്പളം, പെന്‍ഷന്‍, ബാങ്ക് പലിശ, ഫാമിലി പെന്‍ഷന്‍ മുതലായ വരുമാനങ്ങള്‍ മാത്രം ഉള്ളവര്‍ക്ക് ‘I know which ITR Form to file’ നു താഴെ ITR 1 തെരെഞ്ഞെടുക്കുക. ശേഷം താഴെ വരുന്ന ‘Proceed with ITR 1’ ക്ലിക്ക് ചെയ്യുക. ഏത് ITR Form ഉപയോഗിക്കണം എന്ന് അറിയില്ലെങ്കില്‍ ‘Help me which ITR Form to file’ നു താഴെയുള്ള ‘Proceed’ ക്ലിക് ചെയ്യാം. ചുവടെയുള്ള നിര്‍ദേശങ്ങള്‍ വായിച്ച് ഉചിതമായ റിട്ടേണ്‍ ഫോം തെരെഞ്ഞെടുത്ത ശേഷം ‘Proceed’ ചെയ്യാം.
തുറക്കുന്ന പേജില്‍ ‘Let’s Get Started’ ക്ലിക്ക് ചെയ്തു അടുത്ത പേജില്‍ എത്താം.
ഈ പേജില്‍ എന്തു കാരണം കൊണ്ടാണ് റിട്ടേണ്‍ ഫയല്‍ ചെയ്യുന്നത് എന്ന് തെരെഞ്ഞെടുക്കാനുണ്ട്. വരുമാനം ആദായ നികുതി പരിധിയായ രണ്ടര ലക്ഷത്തിന് മുകളില്‍ ഉള്ളതിനാലാണ് ഫയല്‍ ചെയ്യുന്നതെങ്കില്‍ ഒന്നാമത്തെ ഓപ്ഷന്‍ തെരെഞ്ഞെടുക്കാം. 1 കോടിയില്‍ കൂടുതല്‍ കറന്‍റ് അക്കൌണ്ടില്‍ നിക്ഷേപിക്കുക, 2 ലക്ഷത്തില്‍ കൂടുതല്‍ വിദേശ യാത്രയ്ക്ക് ചെലവഴിക്കുക, 1 ലക്ഷത്തില്‍ കൂടുതല്‍ വൈദ്യുതി ബില്ല് അടയ്ക്കുക എന്നീ കാരണങ്ങളും ചുവടെ കാണാം. മറ്റ് കാരണങ്ങള്‍ ആണെങ്കില്‍ ‘Others’ തെരെഞ്ഞെടുക്കാം. തുടര്‍ന്ന് ‘Continue’ ക്ലിക്ക് ചെയ്യാം.
പുതിയ പേജില്‍ കാണുന്ന മെസേജ് ബോക്സില്‍ ‘OK’ ക്ലിക് ചെയ്ത് അത് ഒഴിവാക്കാം.
നമ്മുടെ റിട്ടേണ്‍ ഭാഗികമായി നേരത്തെ ഫില്‍ ചെയ്യപ്പെട്ടിരിക്കും. പുതിയ പേജില്‍ ‘Return Summary’ ക്കു ചുവടെ Personal Information, Gross Total Income, Total Deductions, Tax Paid, Total Tax Liability എന്നീ ഭാഗങ്ങള്‍ കാണാം. ഇവ ഓരോന്നിനും നേരെയുള്ള Arrow Mark ല്‍ ക്ലിക് ചെയ്ത് ഓരോ ഭാഗങ്ങളും പരിശോധിച്ചു വേണ്ട മാറ്റങ്ങളും കൂട്ടിച്ചേര്‍ത്തലുകളും നടത്തി അപ്പ്ഡേറ്റ് ചെയ്യാം. ആദ്യം ‘Personal Information’ എടുക്കാം.
ഈ പേജില്‍ മുകളില്‍ Profile, Contact Details എന്നിവ കാണാം. ഇവയില്‍ മാറ്റം വരുത്താന്‍ ഈ പേജില്‍ സാധിക്കില്ല. മാറ്റം ആവശ്യമെങ്കില്‍ Profile മാറ്റണം. ‘Nature of Employment’ ഉചിതമായത് തെരെഞ്ഞെടുക്കുക. അതിനു താഴെ Filing Section തെരെഞ്ഞെടുക്കണം.
റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനുള്ള അവസാന തിയ്യതിയായി പ്രഖ്യാപിച്ചിട്ടുള്ള സെപ്റ്റംബര്‍ 30 നു മുമ്പ് ഫയല്‍ ചെയ്യുന്നതിന് 139(1) തെരെഞ്ഞെടുക്കാം. അവസാന തിയ്യതിക്ക് ശേഷം ഫയല്‍ ചെയ്യുമ്പോള്‍ 139(4) തെരെഞ്ഞെടുക്കാം. റിട്ടേണ്‍ ഫയല്‍ ചെയ്തു കഴിഞ്ഞ ശേഷം എന്തെങ്കിലും തെറ്റുകള്‍ വന്നു പോയത് തിരുത്തുന്നതിനായി Revised Return ഫയല്‍ ചെയ്യുമ്പോള്‍ 139(5) ചേര്‍ക്കാം.
താഴെ ‘Are you opting for New Tax Regime’ എന്ന ചോദ്യം കാണാം. 2020- 21 വര്‍ഷത്തില്‍ അനുവദനീയമായ Deductions കുറച്ചു കൊണ്ട് പഴയ നിരക്കനുസരിച്ചാണ് ടാക്സ് കണക്കാക്കിയതെങ്കില്‍ ‘NO’ തെരെഞ്ഞെടുക്കാം. Deductions ഒന്നും കുറയ്ക്കാതെ ഉള്ള Taxable Income ത്തിന് പുതിയ രീതി അനുസരിച്ച് ടാക്സ് കണക്കാക്കുന്നു എങ്കില്‍ മാത്രം ‘YES’ സെലക്ട് ചെയ്യാം.
അതിനു ചുവടെ Bank Details കാണാം. Bank Account പുതുതായി ചേർക്കാനുണ്ടെങ്കിൽ ‘Add Another’ ക്ലിക്ക് ചെയ്യുക.
ബാങ്ക് അക്കൌണ്ട് വിവരങ്ങൾ ചേർത്തിയ ശേഷം Validate ക്ലിക്ക് ചെയ്യുക. Refund തുക ഏത് Pre Validated Account ലേക്ക് ആണ് അടയ്ക്കേണ്ടതെന്ന് ‘Nominated for Refund’ നു നേരെ സെലക്ട് ചെയ്യണം.
അതിനു ശേഷം താഴെയുള്ള ‘Confirm’ ക്ലിക്ക് ചെയ്യാം.
വിവിധ സ്രോതസ്സുകളില്‍ നിന്നുമുള്ള വരുമാനങ്ങള്‍ ചേര്‍ക്കുന്നതിനായി ‘Gross Total Income’ നു നേരെയുള്ള Arrow ക്ലിക്ക് ചെയ്യുക. സാലറിയിൽ നിന്നുമുള്ള HRA പോലുള്ള Exemption ഏതെങ്കിലും ഉണ്ടെങ്കിൽ അത് കാണിക്കാനുള്ള പേജ് തുറക്കും.
അതിലുള്ള exemption ഏതെങ്കിലും ഉണ്ടെങ്കിൽ അതിന് ‘Yes’ ക്ലിക് ചെയ്ത ശേഷം തുക ചേർക്കണം. ഈ തുക ആകെ ശമ്പളത്തിൽ കൂട്ടിയിരിക്കണം. Exemption നു അർഹമായ HRA, Leave Travel Allowance, DCRG, Terminal Surrender of Earned Leave, Commutation of Pension, Amount received on Voluntary Retirement എന്നിവയൊക്കെ ഇവിടെ Exempted Income ആയി കാണിക്കാം. ഉണ്ടെങ്കിൽ അവ ചേർത്ത ശേഷം ‘Continue’ ക്ലിക്ക് ചെയ്യാം. ഇതോടെ വരുമാനം ചേർക്കാനുള്ള ഭാഗത്തെത്തുന്നു.
ഏറ്റവും മുകളിലായി Income from Salary കാണാം. അതില്‍ ആകെ ശമ്പളവും ഒഴിവാക്കേണ്ട അലവന്‍സുകളും സെക്ഷന്‍ 16 പ്രകാരമുള്ള Standard Deduction, Professional Tax ചേര്‍ക്കപ്പെട്ടിരിക്കാം. മുകളിലുള്ള ‘Edit’ ക്ലിക്ക് ചെയ്ത് സംഖ്യകള്‍ ചേര്‍ക്കുകയോ മാറ്റം വരുത്തുകയോ ചെയ്യാം. Salary as per section 17(1) നു നേരെയാണ് ആകെ ശമ്പളം ചേർക്കേണ്ടത്.
ടാക്സ് കണക്കാക്കുന്നതില്‍ നിന്നും ഒഴിവാക്കാവുന്ന അലവന്‍സുകള്‍ ഏതെങ്കിലും Gross Salary യില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ മാത്രം Nature of Exempt Allowances select ചെയ്ത് നേരെ തുക ചേര്‍ക്കുക.
Standard Deduction 50,000 ചേര്‍ക്കപ്പെട്ടിരിക്കും. അതിനു താഴെ Professional Tax ചേര്‍ക്കണം. ചേർത്ത് കഴിഞ്ഞ് ‘Save’ ക്ലിക്ക് ചെയ്യുക.
ചുവടെയുള്ള Income from House Property ക്കു താഴെയാണ് Housing Loan Interest ചേര്‍ക്കേണ്ടത്. ഇതിനായി Add / Edit details of breakup ക്ലിക്ക് ചെയ്യുക.
Type of House Property യില്‍ Self-Occupied സെലക്ട് ചെയ്യുക. Interest Payable on borrowed capital നു നേരെ ഹൌസിങ് ലോണ്‍ പലിശ ചേര്‍ക്കുക. Add ക്ലിക്ക് ചെയ്യുക. (ഒരു പക്ഷേ Form 16 ല്‍ ഉള്ള പലിശ തുക താഴെ ചേര്‍ത്തിരിക്കുന്നതായി കാണാം. എങ്കിലും കിഴിവ് അനുവദിക്കുന്നതിന് അതിന്റെ വിവരങ്ങള്‍ ചേര്‍ക്കേണ്ടതുണ്ട്. അതിനായി ‘Add Details of Breakup’ ക്ലിക്ക് ചെയ്തു മുകളിലുള്ളതുപോലെ വിവരങ്ങള്‍ ചേര്‍ക്കണം. )
മറ്റ് വരുമാനങ്ങള്‍ ഉള്ളവര്‍ അവ ചേര്‍ക്കാന്‍ Income from Other Sources നു നേരെ Add Details ക്ലിക്ക് ചെയ്യുക.
അപ്പോള്‍ വിവിധ വരുമാനങ്ങള്‍ താഴെ കാണാം. സേവിങ്സ് ബാങ്ക് അക്കൌണ്ട് പലിശ, സ്ഥിര നിക്ഷേപ പലിശ, ഫാമിലി പെന്‍ഷന്‍, ഇന്‍കം ടാക്സ് റീഫണ്ട് പലിശ, ഡിവിഡന്‍റ്, മറ്റുള്ളവ ഇങ്ങിനെ ഓരോന്നിനും നേരെ NO എന്ന് സെലക്ട് ചെയ്യപ്പെട്ടിരിക്കും. ചേര്‍ക്കേണ്ടവയ്ക്ക് YES സെലക്ട് ചെയ്ത് തുക ചേര്‍ക്കണം. തുടര്‍ന്ന് Continue ക്ലിക്ക് ചെയ്യാം. Gross Total Income ശരിയല്ലേ എന്ന് പരിശോധിക്കാം.
ആദായനികുതി കണക്കാക്കുന്നതില്‍ നിന്നും ഒഴിവാക്കാവുന്ന ഏതെങ്കിലും വരുമാനം Gross Total Income ത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കില്‍ Exempt Income ത്തിന് ചുവടെ Add Details ക്ലിക്ക് ചെയ്ത് വരുന്ന ലിസ്റ്റില്‍ നിന്നും തെരെഞ്ഞെടുത്ത ശേഷം തുക ചേര്‍ത്ത് സേവ് ചെയ്യുക. തുടര്‍ന്ന് Confirm ക്ലിക്ക് ചെയ്യുക. ഇതോടെ Summary ഉള്ള പേജില്‍ തിരിച്ചെത്തുന്നു.
ഇനി Total Deductions നേരെയുള്ള Arrow ക്ലിക്ക് ചെയ്യുക.
തുറക്കുന്ന പേജില്‍ ഓരോ Deduction ഉം ഉണ്ടോ എന്ന ചോദ്യങ്ങള്‍ കാണാം. നമുക്ക് അര്‍ഹമായ Deduction നു കീഴെ Yes സെലക്ട് ചെയ്യുക. ചുവടെ തുക ചേര്‍ക്കുക. 80 C പ്രകാരമുള്ള കിഴിവിന് അര്‍ഹരായവര്‍ ‘Are you eligible to claim deduction in respect of payments made towards life insurance premium and / or Public Provident Fund … etc’ എന്ന ചോദ്യം തെരെഞ്ഞെടുക്കണം. ഇത്തരത്തില്‍ 80 D, 80 GG, 80 E തുടങ്ങി ഓരോ കിഴിവിനും വെവ്വേറെ വരികള്‍ കാണാം.
ഇതില്‍ കാണാത്ത 80 CCD(1), 80 CCD (1B) എന്നീ NPS കിഴിവുകള്‍, 80 DD വികലാംഗരായ ആശ്രിതരുടെ കിഴിവ്, 80 DDB ചില രോഗങ്ങളുടെ ചികിത്സാ ചെലവ്, 80 D മെഡിക്കല്‍ ഇന്‍ഷൂറന്‍സ് പോളിസി, 80 E വിദ്യാഭ്യാസ വായ്പ്പയുടെ പലിശ തുടങ്ങിയവയ്ക്ക് ‘Are you eligible for any other Deductions’ Yes തെരെഞ്ഞെടുത്ത് Deduction Type സെലക്ട് ചെയ്തു തുക ചേര്‍ക്കണം. തുടര്‍ന്ന് ചുവടെയുള്ള continue ക്ലിക്ക് ചെയ്യുക.
നാം ചേര്‍ത്തിയ Deductions വെരിഫൈ ചെയ്യാനുള്ള പേജ് തുറക്കുന്നു. എല്ലാ Deductions ഉം ഉള്‍പ്പെടുത്തിയോ എന്ന് പരിശോധിയ്ക്കുക. ആ പേജിന്റെ അവസാനം Total Deductions ശരിയാണെങ്കില്‍ അടിയിലുള്ള Confirm ക്ലിക്ക് ചെയ്യാം.
ഇനി TDS ആയും, നേരിട്ടും നല്കിയ ടാക്സിന്റെ വിവരങ്ങള്‍ക്കായി Tax Paid എന്ന മെനു എടുക്കാം.
ശമ്പളത്തില്‍ നിന്നും കുറച്ച ടാക്സ് Details of Tax Deducted at Source (TDS) on Salary Income എന്നതിന് നേരെ കാണാം. ബാങ്കില്‍ നിന്നും മറ്റും കുറച്ച TDS, Details of Tax Deducted at Source (TDS) from Income other than Salary ക്കു നേരെ കാണാം. നാം നേരിട്ട് Advance Tax ആയോ Self-Assessment Tax ആയോ അടച്ചത് Advance tax and Self-Assessment tax payments നു നേരെ കാണാം. TDS വന്നില്ലെങ്കില്‍ ചേര്‍ക്കുന്നതിനായി Details of TDS on Salary Income ത്തിന് താഴെയുള്ള Show Details ക്ലിക്ക് ചെയ്യാം.
അതില്‍ സ്ഥാപനത്തിന്റെ TAN number, പേര്, Total Salary, TDS എന്നിവ ചേര്‍ത്ത് Save ക്ലിക്ക് ചെയ്യണം. ഇത് പോലെ TDS on Income other than Salary, Advance Tax and Self-Assessment Tax എന്നിവ ഉണ്ടെങ്കിലും ഇത് പോലെ ചേര്‍ക്കാം. Total Taxes Paid ശരിയാണെങ്കില്‍ താഴെയുള്ള Confirm ക്ലിക്ക് ചെയ്യാം. ഇതോടെ നാം Return Summary പേജില്‍ തിരിച്ചെത്തും.
ഇനി അടുത്ത ഇനമായ Total Tax Liability ക്കു നേരെയുള്ള Arrow ക്ലിക്ക് ചെയ്യാം.
Verify your tax liability details എന്ന പേജില്‍ ടാക്സ് കണക്കാക്കിയത് കാണാം.
ആ പേജിന്റെ ഏറ്റവും കീഴെ Total Interest and Fee Payable പൂജ്യം ആണെന്ന് ഉറപ്പുവരുത്തുക. എല്ലാം ശരിയെങ്കില്‍ ‘Confirm’ ക്ലിക്ക് ചെയ്യാം.
ഇതോടെ Return Summary പേജില്‍ വീണ്ടും തീര്‍ച്ചെത്തുന്നു. എല്ലാം ശരിയാണോ എന്ന് ഒരിക്കല്‍ കൂടി പരിശോധിക്കാം. തുടര്‍ന്ന് ‘Proceed’ ക്ലിക്ക് ചെയ്യാം. (ഏതെങ്കിലും വിവരങ്ങള്‍ മാറ്റാന്‍ ഉണ്ടെങ്കില്‍ ഒരിക്കല്‍ കൂടി Arrow ക്ലിക്ക് ചെയ്തു വേണ്ട മാറ്റങ്ങള്‍ വരുത്തുകയും ആവാം. )
Return Summary confirm ചെയ്യാനുള്ള പേജിലാണ് പിന്നീട് എത്തുക.
ഏറ്റവും താഴെയുള്ള ‘Preview Return’ ക്ലിക്ക് ചെയ്യാം.
Preview and Submit your Return എന്ന പേജില്‍ ആദ്യ വരിയുടെ തുടക്കത്തില്‍ ഉള്ള ബോക്സില്‍ ടിക്ക് മാര്‍ക്ക് ഇടുക. Capacity as എന്നതിന് നേരെ ‘Self’ സെലക്ട് ചെയ്യുക. ഏറ്റവും താഴെയുള്ള ‘Proceed to Preview’ ക്ലിക്ക് ചെയ്യുക.
അടുത്തതായി ‘Preview and Submit your Return’ എന്ന പേജ് തുറക്കും. അതില്‍ സബ്മിറ്റ് ചെയ്യുന്നതിനായി തയ്യാറാക്കി കഴിഞ്ഞ റിട്ടേണ്‍ കാണാം. ഇത് download ചെയ്യുകയും ആവാം. ഇതിന്റെ ഏറ്റവും താഴെ Proceed to Validation അമര്‍ത്താം.
ഇതോടെ Validation Successful. No errors were found. എന്നു കാണിക്കുന്നു. ഇനി ചുവടെയുള്ള Proceed to Verification എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യാം.
വെരിഫിക്കേഷന്‍ ഏത് രീതിയില്‍ നടത്താന്‍ ഉദ്ദേശിക്കുന്നു എന്നു സെലക്ട് ചെയ്യാനുള്ള പേജാണ് അടുത്തത്. ഒന്നാമത്തെ ഓപ്ഷനായ e-Verify Now വഴി ഇപ്പോള്‍ തന്നെ verification പൂര്‍ത്തിയാക്കാം. E-Verify Later എന്ന രണ്ടാമത്തെ ഓപ്ഷന്‍ വഴി verification മറ്റൊരു അവസരത്തിലേക്ക് മാറ്റി വയ്ക്കുകയും ആവാം. Verify via ITR-V തെരെഞ്ഞെടുത്ത് ഇപ്പോള്‍ Return സബ്മിറ്റ് ചെയ്യുകയും ഒപ്പിട്ട ITR-V 120 ദിവസത്തിനുള്ളില്‍ Income Tax Department ലേക്ക് അയച്ചു Verification നടത്തുകയും ചെയ്യാം. E Verification ഇപ്പോള്‍ തന്നെ പൂര്‍ത്തിയാക്കുകയാണ് ഉചിതം. അത് സെലക്ട് ചെയ്ത് ‘Continue’ ക്ലിക്ക് ചെയ്യാം.
ഏത് തരത്തില്‍ E Verification നടത്തണം എന്ന് അടുത്ത പേജില്‍ സെലക്ട് ചെയ്യണം. ഇ Verification നു തെരെഞ്ഞെടുക്കാവുന്ന വ്യത്യസ്ത രീതില്‍ അതില്‍ കാണാം. ആധാറിനോട് ബന്ധിപ്പിച്ച മൊബൈല്‍ നമ്പറിലേക്ക് OTP വരാനുള്ള ഒന്നാമത്തെ ഓപ്ഷന്‍ തെരെഞ്ഞെടുക്കുന്നു. ‘Continue’ ക്ലിക്ക് ചെയ്യാം.
അടുത്ത message box ല്‍ I agree ക്കു മുമ്പ് ഉള്ള ബോക്സില്‍ ടിക്ക് മാര്‍ക്ക് ഇട്ട് ‘Generate Aadhaar OTP’ ക്ലിക്ക് ചെയ്യുക.
മൊബൈലില്‍ വന്ന ആറക്ക OTP അടിച്ചു ചേര്‍ക്കുക. ‘Validate’ ക്ലിക്ക് ചെയ്യുക.
തുറക്കുന്ന Confirm Submission of Return എന്ന പേജില്‍ ‘Submit’ ക്ലിക്ക് ചെയ്യാം.
ഇതോടെ റിട്ടേണ്‍ വിജയകരമായി സബ്മിറ്റ് ചെയ്യുകയും വെരിഫൈ ചെയ്യുകയും ചെയ്തു എന്ന് കാണിക്കുന്ന പേജ് തുറക്കുന്നു. ഇനി Go to Dashboard ക്ലിക്ക് ചെയ്ത് ആദ്യ പേജില്‍ തന്നെ തിരിച്ചെത്താം.
സൈറ്റിൽ നിന്നും ‘Logout’ ചെയ്യുന്നതിന് ഏറ്റവും മുകളിൽ നിങ്ങളുടെ പേരിനു നേരെ ഉള്ള Arrow ക്ലിക്ക് ചെയ്യുമ്പോൾ കാണുന്ന ലിസ്റ്റിൽ ‘Logout’ ക്ലിക്ക് ചെയ്യാം.