ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന് 2023-24 വാര്‍ഷിക പരീക്ഷാ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. പുതുക്കിയ ടൈം ടേബിള്‍ ഇവിടെ nt color="green">2024 മാര്‍ച്ചിലെ എസ് എസ് എല്‍ സി CANDIDATE DATA PART CERTIFICATE VIEW ഇവിടെ എസ് എസ് എല്‍ സി ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്കുള്ള പരീക്ഷാനുകൂല്യം -പൊതുനിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍

VidMaths Pramod - A youtube Video Channel


        VidMaths Pramod എന്ന പേരില്‍ പാലക്കാട് കുണ്ടൂര്‍ക്കുന്നു സ്‌കൂളിലെ അധ്യാപകനായ ശ്രീ പ്രമോദ് മൂര്‍ത്തിസാര്‍ തയ്യാറാക്കുന്ന ഒരു Youtube channel ആണ് ഇവിടെ പരിചയപ്പെടുത്തുന്നത്. 8,9,10 ക്ലാസുകളിലെ ഗണിതസഹായ വീഡിയോകളാണ് ഈ You Tube Channelലി‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. നിലവില്‍ 75ലധികം വീഡിയോകള്‍ ഉള്‍പ്പെടുത്തിയ ഈ ചാനലിലെ Play List ല്‍ ക്ലിക്ക് ചെയ്താല്‍ ഓരോ ക്ലാസുകളിലക്കുമുള്ള പഠനവിഭവങ്ങല്‍ പ്രത്യേകം പ്രത്യേകം കാണാവുന്നതാണ്. ICT വിപ്ലവം പൊതു വിദ്യാഭ്യാസരംഗത്ത് കൊണ്ടുവന്ന മാറ്റത്തിന് അനുകൂലമായി ഇനി അദ്ധ്യാപകരും കൂടി മാറാതെ പറ്റില്ല എന്ന അവസ്ഥ വന്നിരിക്കുന്നു. ക്ലാസ് മുറികൾ സജീവവും സക്രിയവുമാക്കുന്നതിൽ തനതു രീതികളിൽ നിന്ന് മാറി നടക്കുവാൻ നാം നിർബന്ധിതരായിരിക്കുന്നു. FB യും Whtsapp ഉം പോലുള്ള നവ മാധ്യമങ്ങൾ പോലും പഠന പ്രക്രിയകളിൽ കുട്ടികളെ സ്വാധീനിക്കാറുണ്ട്. വീഡിയോ ഫോർമാറ്റിലാക്കിയ ഗണിത ആശയങ്ങളെയും ചോദ്യ പരിഹാരങ്ങളെയും കുട്ടികൾക്ക് എളുപ്പത്തിൽ മനസ്സിലാക്കാൻ കഴിയുമെന്നത് പരമാർത്ഥമാണ്. ഇത് ക്ലാസ് റൂമുകളിൽ മാത്രമല്ല, കുട്ടികളുടെ Whatsapp , FB ഇവയിലെ പഠന ഗ്രൂപ്പുകളിലേക്ക് കൂടി share ചെയ്താൽ അവർക്ക് അവരുടേതായ രീതിയിൽ ഇത് സ്വയം കാണുവാനും ക്ലാസിൽ നിന്ന് ഉൾക്കൊണ്ട ആശയങ്ങളെ ഒന്നുകൂടി ബലപ്പെടുത്തുവാനും സാധിക്കും. അതിനാലാണ് ഇത് കുട്ടികൾക്കു വേണ്ടിയും  അതേ പോലെ തന്നെ ഒരു പരിധി വരെ അദ്ധ്യാപകർക്കു വേണ്ടിയും കൂടെ ശ്രീ പ്രമോദ് മൂര്‍ത്തി സാര്‍ ഇത്തരത്തിലൊരു ചാനൽ തുടങ്ങിയത്. സമഗ്ര  പോർട്ടൽ വിഭാവനം ചെയ്യുന്ന പങ്കു വെക്കൽ എന്ന മഹത്തായ ആശയത്തിന്റെ ഒരു പൂരക പ്രവർത്തനമാണിത്. ഈ ആശയം പ്രാവര്‍ത്തികമാക്കാന്‍ കഠിനാധ്വാനം ചെയ്യുന്ന ശ്രീ പ്രമോദ് മൂര്‍ത്തി സാറിന് ബ്ലോഗ് ടീമിന്റെ നന്ദി

Click Here for the Video Channel

Post a Comment

Previous Post Next Post