കനത്ത മഴ വയനാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് (ജൂലൈ 18 വെള്ളി ) അവധി OEC, OBC-H, OBC, EBC പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യങ്ങൾക്കായി ഡാറ്റാ എൻട്രി നടത്തുന്നതിനുള്ള അവസാന തീയതി - 2025 ജൂലൈ 25 വരെ ദീർഘിപ്പിച്ചു 2025-26 അധ്യയനവര്‍ഷത്തെ കലോല്‍സവ ഫണ്ട് ശേഖരിച്ച് 25.08.2025നകം ഓണ്‍ലൈനായി അടക്കുന്നത് സംബന്ധിച്ച നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍‍സില്‍ വാങ്‍മയം ഭാഷാ പ്രതിഭാ തിരഞ്ഞെടുപ്പ് - സ്‍കൂള്‍ തലം ജൂലൈ 17ന് . സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ Departmental Test അപേക്ഷ ക്ഷണിച്ചു. നോട്ടിഫിക്കേഷന്‍ ഇവിടെ . അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്സേ പരീക്ഷാഫലം പ്രഖ്യാപിച്ചു. ഫലം അറിയുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക ഇന്‍കം ടാക്‍സ് റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനുള്ള സമയപരിധി സെപ്തംബര്‍ 15 വരെ ദീര്‍ഘിപ്പിച്ചു 8,9,10 ക്ലാസുകള്‍ക്ക് തിങ്കള്‍ മുതല്‍ വ്യാഴം വരെ അധിക പഠനസമയം ഉത്തരവ് പകര്‍പ്പ് ഡൗണ്‍ലോഡ്‍സില്‍ . 2 മുതല്‍ 10 വരെ ക്ലാസുകളിലേക്ക് TC ഇല്ലാതെ കുട്ടികളെ പ്രവേശിപ്പിക്കുന്നതിന് അനുമതി നല്‍കി ഉത്തരവിന്റെ പകര്‍പ്പ് ഡൗണ്‍ലോഡ്‍സില്‍ .ദിവസവേതന ജീവനക്കാരുടെ വേതന വര്‍ദ്ധനവ് ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍ പോസ്റ്റ് മെട്രിക് സ്‌കോളർഷിപ്പ് അപേക്ഷകൾ സാങ്കേതിക കാരണങ്ങളാൽ സമർപ്പിക്കുന്നതിന് സാധിച്ചിട്ടില്ലെന്ന് പരാതികൾ ലഭിച്ച സാഹചര്യത്തിൽ ഇ -ഗ്രാൻറ്‌സ് സൈറ്റ് 31.05.2025 വരെ ഓപ്പൺ ചെയ്‌തിട്ടുണ്ട്‌ . .

Minority Pre Metric Scholarship- Application ID ലഭിക്കുന്നതിന്

മൈനോരിറ്റി പ്രീ-മെട്രിക്ക് സ്കോളര്‍ഷിപ്പിന് മുന്‍ വര്‍ഷം അപേക്ഷിച്ച വിദ്യാര്‍ഥികള്‍ക്ക് ഈ വര്‍ഷം Renewalന് അപേക്ഷിക്കുന്നതിന് അവരുടെ കഴിഞ്ഞ വര്‍ഷത്തെ Application ID ആവശ്യമാണ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷയില്‍ നിന്നും ഇത് ലഭിക്കുന്നതാണ്. അപേക്ഷാ ഫോം കാണാതാവുകയും ആപ്ലിക്കേഷന്‍ ഐ ഡി മറന്ന് പോയവര്‍ക്കും സ്കോളര്‍ഷിപ്പ് പോര്‍ട്ടലില്‍ നിന്നും ഇത് കണ്ടെത്താവുന്നതാണ്. ഇതിനായി സ്കോളര്‍ഷിപ്പ് പോര്‍ട്ടലില്‍ മുകള്‍ഭാഗത്തുള്ള Apply For Renewal എന്നതില്‍ ക്ലിക്ക് ചെയ്യുക.
തുറന്ന് വരുന്ന ജാലകത്തിലെ ചുവടെയുള്ള Forget Application ID എന്നതില്‍ ക്ലിക്ക് ചെയ്യുക.




Application ID Recovery Options നല്‍കിയ പുതിയൊരു ജാലകം ലഭിക്കും
ഇതിലെ Search by Bank Account Number എന്ന Option തിരഞ്ഞെടുത്ത് കഴിഞ്ഞ വര്‍ഷം അപേക്ഷിച്ച സമയത്ത് നല്‍കിയ അക്കൗണ്ട് നമ്പര്‍ നല്‍കി Captcha Codeഉം ടൈപ്പ് ചെയ്ത് Check Application ID എന്ന ബട്ടണ്‍ അമര്‍ത്തിയാല്‍ Application ID ലഭിക്കും.

അല്ലാത്ത പക്ഷം Search By Registered Mobile No വഴി മുന്‍ വര്‍ഷം നല്‍കിയ മൊബൈല്‍ നമ്പരിലേക്ക് മെസേജ് ആയും ലഭിക്കുന്നതാണ്.

     Renewal നും Fresh ആയും അപേക്ഷകള്‍ സമര്‍പ്പിക്കുമ്പോള്‍ Fees വിശദാംശങ്ങള്‍ ആവശ്യപ്പെടുന്നുണ്ട് ഗവ/എയ്ഡഡ് സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് Tuition Fees ഇല്ലാത്തതിനാല്‍ ഇവ നല്‍കേണ്ടതില്ലെന്നാണ് ഇതുമായി ബന്ധപ്പെട്ടപ്പോള്‍ സ്കോളര്‍ഷിപ്പ് സെക്ഷനില്‍ നിന്നും അറിയാന്‍ കഴിഞ്ഞത്. Others എന്ന കോളത്തില്‍ ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് പരമാവധി 2000 രൂപയും പ്രൈമറി വിഭാഗത്തിന് 1500 രൂപയും വരെ നല്‍കാനാണ് പറഞ്ഞത്. ഇത് അവരുടെ യാത്രക്കും ബുക്കുകള്‍ വാങ്ങുന്നതിനും അതുപോലുള്ള ആവശ്യങ്ങള്‍ക്ക് വിനിയോഗിക്കുന്ന തുകയായാണ് കണക്കാക്കുക

1 Comments

Previous Post Next Post