OEC, OBC-H, OBC, EBC പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യങ്ങൾക്കായി ഡാറ്റാ എൻട്രി നടത്തുന്നതിനുള്ള അവസാന തീയതി - 2025 ജൂലൈ 25 വരെ ദീർഘിപ്പിച്ചു 2025-26 അധ്യയനവര്‍ഷത്തെ കലോല്‍സവ ഫണ്ട് ശേഖരിച്ച് 25.08.2025നകം ഓണ്‍ലൈനായി അടക്കുന്നത് സംബന്ധിച്ച നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍‍സില്‍ വാങ്‍മയം ഭാഷാ പ്രതിഭാ തിരഞ്ഞെടുപ്പ് - സ്‍കൂള്‍ തലം ജൂലൈ 17ന് . സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ Departmental Test അപേക്ഷ ക്ഷണിച്ചു. നോട്ടിഫിക്കേഷന്‍ ഇവിടെ . അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്സേ പരീക്ഷാഫലം പ്രഖ്യാപിച്ചു. ഫലം അറിയുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക ഇന്‍കം ടാക്‍സ് റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനുള്ള സമയപരിധി സെപ്തംബര്‍ 15 വരെ ദീര്‍ഘിപ്പിച്ചു 8,9,10 ക്ലാസുകള്‍ക്ക് തിങ്കള്‍ മുതല്‍ വ്യാഴം വരെ അധിക പഠനസമയം ഉത്തരവ് പകര്‍പ്പ് ഡൗണ്‍ലോഡ്‍സില്‍ . 2 മുതല്‍ 10 വരെ ക്ലാസുകളിലേക്ക് TC ഇല്ലാതെ കുട്ടികളെ പ്രവേശിപ്പിക്കുന്നതിന് അനുമതി നല്‍കി ഉത്തരവിന്റെ പകര്‍പ്പ് ഡൗണ്‍ലോഡ്‍സില്‍ .ദിവസവേതന ജീവനക്കാരുടെ വേതന വര്‍ദ്ധനവ് ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍ പോസ്റ്റ് മെട്രിക് സ്‌കോളർഷിപ്പ് അപേക്ഷകൾ സാങ്കേതിക കാരണങ്ങളാൽ സമർപ്പിക്കുന്നതിന് സാധിച്ചിട്ടില്ലെന്ന് പരാതികൾ ലഭിച്ച സാഹചര്യത്തിൽ ഇ -ഗ്രാൻറ്‌സ് സൈറ്റ് 31.05.2025 വരെ ഓപ്പൺ ചെയ്‌തിട്ടുണ്ട്‌ . .

ഏപ്രില്‍ ഒന്ന് മുതല്‍ ഗ്രൂപ്പ് ഇന്‍ഷ്വറന്‍സും ഓണ്‍ലൈനില്‍

     സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി സംസ്ഥാന ഇന്‍ഷുറന്‍സ് വകുപ്പ് നടപ്പിലാക്കിയിട്ടുളള ഗ്രൂപ്പ് ഇന്‍ഷ്വറന്‍സ് പദ്ധതിയിലേക്കുളള അംഗത്വം നല്‍കലും ക്ലെയിം തീര്‍പ്പാക്കലും ഏപില്‍ ഒന്നു മുതല്‍ സംസ്ഥാന വ്യാപകമായി ലഭിക്കുമെന്ന് ഇന്‍ഷുറന്‍സ് ഡയറക്ടര്‍ അറിയിച്ചു. ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗത്വം ലഭിക്കുന്നതിന് ജീവനക്കാരന്റെ ആദ്യ ശമ്പളത്തില്‍ നിന്നും പ്രതിമാസ വരി സംഖ്യയുടെ ആദ്യ ഗഡു കിഴിവ് നടത്തണം. ഡ്രോയിംഗ് ആന്റ് ഡിസ്‌ബേഴ്‌സിംഗ് ഓഫീസര്‍മാര്‍ www.insurance.kerala.keltron.in എന്ന വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്ത ശേഷം ഓരോ മാസവും തങ്ങളുടെ ഓഫീസില്‍ പുതുതായി അംഗത്വം ആരംഭിച്ച ജീവനക്കാരുടെ വിവരങ്ങള്‍ സമര്‍പ്പിക്കണം. ഇതേ വെബ്‌സൈറ്റില്‍ നിന്നു തന്നെ അപേക്ഷയുടെ തല്‍സ്ഥിതി വിവരവും, ജില്ലാ ഇന്‍ഷുറന്‍സ് ഓഫീസര്‍ അംഗത്വം അനുവദിച്ചതിനുശേഷം, അംഗത്വ നമ്പരും അറിയാം . അംഗ്വത്വ നമ്പര്‍ അനുവദിച്ച ശേഷം പാസ് ബുക്ക് ജീവനക്കാരന്റെ മേല്‍വിലാസത്തില്‍ തപാല്‍ മാര്‍ഗം അയച്ചുകൊടുക്കും. സെപ്റ്റംബര്‍ ഒന്നിനുശേഷം ആദ്യ വരിസംഖ്യ അടച്ച ജീവനക്കാരുടെ അപേക്ഷകള്‍ മാത്രമേ ഓണ്‍ലൈനായി സ്വികരിക്കുകയുളളു. ഈ തീയതിക്ക് മുന്‍പ് വരിസംഖ്യ കിഴിക്കല്‍ ആരംഭിക്കുകയും എന്നാല്‍ ഫാറം സി സമര്‍പ്പിച്ച് അംഗത്വം നേടിയിട്ടില്ലെങ്കില്‍ ഇത്തരം ജീവനക്കാര്‍ നിലവിലുളള രീതിയില്‍ ഫാറം സി സമര്‍പ്പിച്ച് അംഗത്വം നേടണം. ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പദ്ധതിയില്‍ നിന്നും അവസാന തുക പിന്‍വലിക്കുന്നതിനുളള അപേക്ഷ സമര്‍പ്പിക്കുന്നതിനും ഈ വെബ്‌സൈറ്റില്‍ സൗകര്യമേര്‍പ്പെടുത്തിയിട്ടുണ്ട്. സര്‍വ്വീസില്‍ നിന്നും വിരമിച്ച/ പുറത്തുപോയ ജീവനക്കാരന്റെ അപേക്ഷ ഫാറം 3 -ല്‍ (ജീവനക്കാരന്‍ മരണപ്പെട്ടാല്‍ അവകാശികളുടെ അപേക്ഷ ഫാറം 5 ല്‍) ലഭിച്ച ശേഷം ഡ്രോയിംഗ് ആന്റ് ഡിസ്‌ബേഴ്‌സിംഗ് ഓഫീസര്‍ വെബ്‌സൈറ്റില്‍ ജി.ഐ.എസ്.ക്ലെയിം എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് പ്രവേശിച്ച് ആവശ്യപ്പെട്ട വിവരങ്ങള്‍ രേഖപ്പെടുത്തി സമര്‍പ്പിച്ച് അപ്പോള്‍ ലഭിക്കുന്ന റിപ്പോര്‍ട്ടിന്റെ പ്രിന്റ് എടുക്കണം. അതിനുശേഷം ഫാറം 3/5 ലുളള അപേക്ഷ, ഓണ്‍ലൈനായി സമര്‍പ്പിച്ചപ്പോള്‍ ലഭിച്ച റിപ്പോര്‍ട്ടിന്റെ പകര്‍പ്പും പാസ് ബുക്കും സഹിതം ബന്ധപ്പെട്ട ജില്ലാ ഇന്‍ഷ്വറന്‍സ് ഓഫിസര്‍ക്ക് നല്‍കണം. അപേക്ഷയുടെ തല്‍സ്ഥിതി വിവരം ഈ വെബ്‌സൈറ്റില്‍ നിന്നു തന്നെ അറിയാന്‍ കഴിയും. ഈ സംവിധാനം സ്പാര്‍ക്കുമായി സമന്വയിപ്പിക്കുന്നതിനുളള പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ഇത് പൂര്‍ത്തിയായിക്കഴിഞ്ഞാല്‍, ഡി.ഡി.ഒമാര്‍ക്ക് ഗ്രൂപ്പ് ഇന്‍ഷ്വറന്‍സ് ക്ലെയിം ബില്ലുകളും സ്പാര്‍ക്കു മുഖേന തയ്യാറാക്കി ട്രഷറിയിലേക്ക് ഓണ്‍ലൈനായി സമര്‍പ്പിക്കാം. ട്രഷറി മുഖന ശമ്പളം ലഭിക്കുന്ന ജീവനക്കാര്‍ക്ക് മാത്രമാണ് നിലവില്‍ ഈ സേവനങ്ങള്‍ ലഭ്യമാക്കിയിട്ടുളളത്. മറ്റ് സ്ഥാപനങ്ങളിലെ ജീവനക്കാര്‍ നിലവിലുളള രീതിയില്‍ തന്നെ അപേക്ഷ സമര്‍പ്പിക്കേണ്ടതാണെന്ന് ഡയറക്ടര്‍ അറിയിച്ചു.

VISHWAS - Online Facility for Group Insurance Claims
 - HELP FILE

Post a Comment

Previous Post Next Post