സംസ്ഥാന
പട്ടികവര്‍ഗ വികസന വകുപ്പ് നടപ്പാക്കിവരുന്ന അയ്യങ്കാളി മെമ്മോറിയല്‍
ടാലന്റ് സെര്‍ച്ച് ആന്‍ഡ് ഡവലപ്‌മെന്റ് സ്‌കീം പ്രകാരമുള്ള
സ്‌കോളര്‍ഷിപ്പിനുള്ള 2016-17 അധ്യയന വര്‍ഷത്തെ പട്ടികവര്‍ഗ
വിദ്യാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നതിന് വേണ്ടി 2015-16 അധ്യയന വര്‍ഷം നാലാം
ക്ലാസില്‍ പഠനം നടത്തുന്ന സംസ്ഥാനത്തെ പട്ടികവര്‍ഗ്
വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമായി ഫെബ്രുവരി 27 ന് ഉച്ചയ്ക്ക് രണ്ട് മണി
മുതല്‍ നാല് മണി വരെ വിവിധ ജില്ലകളില്‍ മത്സര പരീക്ഷ നടത്തും. സംസ്ഥാനത്തെ
പട്ടികവര്‍ഗ വിഭാഗത്തില്‍ മാത്രം ഉള്‍പ്പെടുന്നവരും വാര്‍ഷിക കുടുംബ
വരുമാനം അന്‍പതിനായിരം രൂപയില്‍ കവിയാത്തവരുമായ വിദ്യാര്‍ത്ഥികള്‍ക്ക്
പ്രസ്തുത മത്സര പരീക്ഷയില്‍ പങ്കെടുക്കാം. പ്രാക്തന
ഗോത്രവര്‍ഗത്തില്‍പ്പെടുന്നവര്‍ക്ക് വരുമാന പരിധി ബാധകമല്ല.
പരീക്ഷയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന പട്ടികവര്‍ഗ
വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ പേര്, രക്ഷിതാവിന്റെ പേര്, മേല്‍വിലാസം,
സമുദായം, കുടുംബ വാര്‍ഷിക വരുമാനം, വയസ്, അണ്‍കുട്ടിയോ പെണ്‍കുട്ടിയോ,
പഠിക്കുന്ന ക്ലാസും സ്‌കൂളിന്റെ പേരും വിലാസവും തുങ്ങിയ വിവരങ്ങള്‍ അടങ്ങിയ
വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ സ്‌കൂള്‍ മേധാവിയുടെ
സാക്ഷ്യപ്പെടുത്തല്‍ സഹിതം അവര്‍ പഠിക്കുന്ന ജില്ലയില പ്രവര്‍ത്തിക്കുന്ന
ബന്ധപ്പെട്ട സംയോജിത പട്ടികവര്‍ഗ വികസന പ്രോജക്ട് ഓഫീസ് / ട്രൈബല്‍
ഡവലപ്‌മെന്റ് ഓഫീസ്/ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസില്‍ ഫെബ്രുവരി പത്തിന്
മുമ്പ് ലഭ്യമാക്കേണ്ടതാണ്.
കൂടുതല്‍ വിവരങ്ങള്‍ കേരളത്തിലെ വിവിധ ജില്ലകളില്‍
പ്രവര്‍ത്തിക്കുന്ന സംയോജിത പട്ടികവര്‍ഗ വികസന പ്രോജക്ട് ഓഫീസ്/ട്രൈബല്‍
ഡവലപ്‌മെന്റ് ഓഫീസുകള്‍/ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകള്‍
എന്നിവിടങ്ങളില്‍ നിന്നും ലഭിക്കും.