ഒന്നാം പാദവാര്‍ഷിക പരീക്ഷക്ക് ശേഷം നടത്തേണ്ട പഠന പിന്തുണാ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ച് സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ ദിവസവേതന ജീവനക്കാരുടെ ശമ്പളം മാറി നല്‍കുന്നതിന് ഒക്ടോബര്‍ മാസം വരെ അലോട്ട്‍മെന്റ് ഇല്ലാതെ പാസാക്കുന്നതിന് അനുമതി നല്‍കി ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍ OEC, OBC-H, OBC, EBC പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യങ്ങൾക്കായി ഡാറ്റാ എൻട്രി നടത്തുന്നതിനുള്ള അവസാന തീയതി - 2025 ജൂലൈ 25 വരെ ദീർഘിപ്പിച്ചു 2025-26 അധ്യയനവര്‍ഷത്തെ കലോല്‍സവ ഫണ്ട് ശേഖരിച്ച് 25.08.2025നകം ഓണ്‍ലൈനായി അടക്കുന്നത് സംബന്ധിച്ച നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍‍സില്‍ Departmental Test അപേക്ഷ ക്ഷണിച്ചു. നോട്ടിഫിക്കേഷന്‍ ഇവിടെ . അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്സേ പരീക്ഷാഫലം പ്രഖ്യാപിച്ചു. ഫലം അറിയുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക ഇന്‍കം ടാക്‍സ് റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനുള്ള സമയപരിധി സെപ്തംബര്‍ 15 വരെ ദീര്‍ഘിപ്പിച്ചു 8,9,10 ക്ലാസുകള്‍ക്ക് തിങ്കള്‍ മുതല്‍ വ്യാഴം വരെ അധിക പഠനസമയം ഉത്തരവ് പകര്‍പ്പ് ഡൗണ്‍ലോഡ്‍സില്‍ . 2 മുതല്‍ 10 വരെ ക്ലാസുകളിലേക്ക് TC ഇല്ലാതെ കുട്ടികളെ പ്രവേശിപ്പിക്കുന്നതിന് അനുമതി നല്‍കി ഉത്തരവിന്റെ പകര്‍പ്പ് ഡൗണ്‍ലോഡ്‍സില്‍ .ദിവസവേതന ജീവനക്കാരുടെ വേതന വര്‍ദ്ധനവ് ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍ പോസ്റ്റ് മെട്രിക് സ്‌കോളർഷിപ്പ് അപേക്ഷകൾ സാങ്കേതിക കാരണങ്ങളാൽ സമർപ്പിക്കുന്നതിന് സാധിച്ചിട്ടില്ലെന്ന് പരാതികൾ ലഭിച്ച സാഹചര്യത്തിൽ ഇ -ഗ്രാൻറ്‌സ് സൈറ്റ് 31.05.2025 വരെ ഓപ്പൺ ചെയ്‌തിട്ടുണ്ട്‌ . .

ടൈപ്പിങ്ങ് സ്പീഡ് സോഫ്റ്റ്‌വെയര്‍



വിദ്യാലയങ്ങള്‍ മേളകളിലേക്ക് പ്രവേശിക്കുന്ന ഈ സമയത്ത് വിദ്യാര്‍ഥികള്‍ക്ക് ഏറെ പ്രയോജനപ്പെടുന്ന ഒരു സോഫ്റ്റ്‌വെയര്‍കൂടി SITC ഫോറം പരിചയപ്പടുത്തുന്നു. IT മേളയില്‍ UP/HS/HSS വിഭാഗക്കാര്‍ക്ക് നടത്തുന്ന മലയാളം ടൈപ്പിങ്ങ് സ്വയം പരിശീലിക്കുന്നതും  പ്രവര്‍ത്തനം വിലയിരുത്തുന്നതിനുമായി ഒരു സോഫ്റ്റ്‌വെയര്‍ തയ്യാറാക്കി അവതരിപ്പിച്ചിരിക്കുന്നത് ഫോറം അംഗവും കുണ്ടൂര്‍ക്കുന്ന് സ്കൂള്‍ അധ്യാപകനുമായ ശ്രീ പ്രമോദ് മൂര്‍ത്തി സാറാണ്. ഉബുണ്ടു 10.04-ലും 14.04-ലും പ്രവര്‍ത്തിക്കുന്ന രണ്ട് വ്യത്യസ്ഥ പാക്കേജുകള്‍ തയ്യാറാക്കിയിട്ടുണ്ട്. ഇവയില്‍ അനുയോജ്യമായത് സിസ്റ്റത്തില്‍ സേവ് ചെയ്ത് Extract ചെയ്യുകയേ വേണ്ടു. പ്രവര്‍ത്തനത്തിന്റെ ഘട്ടങ്ങള്‍ താഴെപ്പറയുന്ന പ്രകാരമാണ്
ആദ്യമായി അനുയോജ്യമായ സോഫ്റ്റ്‌വെയര്‍ ഡൗണ്‍ലോഡ് ചെയ്ത് Extract ചെയ്യുക.
ലഭ്യമാകുന്ന ജാലകത്തിലെ File മെനുവില്‍ നിന്നും സമയം തിരഞ്ഞെടുക്കുന്നതിന് അവസരം ലഭിക്കും
സമയം തിരഞ്ഞടുത്ത് കഴിഞ്ഞാല്‍ വീണ്ടും ഫയല്‍ മെനുവില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ അവിടെ നിന്നും ടൈപ്പ് ചെയ്യുന്നതിനുള്ള ഖണ്ഡിക തിരഞ്ഞെടുക്കാം. Default ആയ ഖണ്ഡികയോ അതല്ലെങ്കില്‍ പുതുതായി മറ്റൊരു ഖണ്ഡിക ഉള്‍പ്പെടുത്താനോ സാധിക്കും.
ഖണ്ഡിക തിരഞ്ഞെടുത്തതിന് ശേഷം ഫയല്‍ മെനുവില്‍ത്തന്നെയുള്ള തുടങ്ങാം എന്ന ബട്ടണ്‍ അമര്‍ത്തുന്നതോടെ ഒരു ചതുരത്തില്‍ ഖണ്ഡികയും അതിന് താഴെ ടൈപ്പ് ചെയ്യുന്നതിന് ഉള്ള രണ്ട് ചതുരങ്ങള്‍ ലഭിക്കും ചുവടെയുള്ള ചതുരത്തിലാണ് ഖണ്ഡിക ടൈപ്പ് ചെയ്യേണ്ടത്. 
പൂര്‍ണ്ണമായും ടൈപ്പ് ചെയ്തതിന് ശേഷമോ സമയം അവസാനിച്ചാലോ ഫയല്‍ മെനുവില്‍ മതിയാക്കാം എന്നതില്‍ ക്ലിക്ക് ചെയ്യുക
അപ്പോള്‍ പുതിയൊരു ജാലകം ലഭിക്കും ഇതില്‍ നിലവിലുള്ള വാക്കുകളും നമ്മള്‍ ടൈപ്പ് ചെയ്തതും രണ്ട് ബോക്സുകളിലായി കാണാം. ഏതൊക്കെ വാക്കുകളാണ് തെറ്റിയതെന്നും എന്താണ് തെറ്റെന്നും തിരിച്ചറിയാന്‍ ഇത് സഹായിക്കും.
ഇതിന് മുന്നെ ഫയല്‍ മെനുവിലെ Report എന്നതില്‍ ക്ലിക്ക് ചെയ്താല്‍ ചെയ്ത പ്രവര്‍ത്തനത്തിന്റെ ഒരു വിശകലനം ലഭിക്കുന്നതാണ്. 

ടൈപ്പിങ്ങ് പരിശീലനത്തിന് ഏറെ പ്രയോജനകരമായ ഈ സോഫ്റ്റ്‌വെയര്‍ ഫോറത്തിന് തയ്യാറാക്കി നല്‍കിയ പ്രമോദ് മൂര്‍ത്തി സാറിനും കുണ്ടൂര്‍ക്കുന്ന് സ്കൂളിലെ ഐ ടി ക്ലബിനും എസ് ഐ ടി സി ഫോറത്തിന്റെ അഭിനന്ദനങ്ങളും നന്ദിയും അറിയിക്കുന്നു. നിങ്ങളുടെ പ്രതികരണങ്ങളാണ് ഈ പ്രവര്‍ത്തനങ്ങള്‍ തുടരുന്നതിനുള്ള പ്രചോദനമെന്നതിനാല്‍ അഭിപ്രായങ്ങള്‍ കമന്റുകളായി നല്‍കാന്‍ മറക്കരുത്.
UBUNTU 10.04 ഉപയോഗിക്കുന്നവര്‍ക്ക്
Click Here For TypeSpeedGam(10.04).tar.gz
Click Here For malayalam typespeed_Source(10.04) .tar.gz


UBUNTU 14.04 ഉപയോഗിക്കുന്നവര്‍ക്ക്
Click Here For TypeSpeedGam(14.04).tar.gz
Click Here For malayalamtypespeed_Source(14.04) .tar.gz




4 Comments

Previous Post Next Post